Chapter Title : മാറ്റകല്യാണം 2 [MR WITCHER]
ചേട്ടായിന്നു വിളിച്ചു പുറകെ നടക്കും.. ക്ലാസ്സിലെ പയ്യന്മാർക്ക് അവളെ ഒരു നോട്ടം ഉണ്ട്.. എന്നാൽ അവൾ ആരെയും മൈൻഡ് ചെയ്യുന്നില്ല.. എപ്പോഴും എന്റെ കൂടെ തന്നെ..
ക്ലാസ്സിലെ ബാക്കി പെൺപിള്ളേർ എന്നോട് സംസാരിക്കും.. എന്നാൽ അച്ചൂന് അത് അത്ര പിടിക്കുന്നില്ല എന്ന് എനിക്കു മനസ്സിലായി.. ഇടയ്ക്കു സ്റ്റാഫ് റൂമിന്റെ അതുവഴി പോകുമ്പോൾ ഞാൻ ചുമ്മാ ഒന്നു നോക്കി ആര്യയെ ഒന്നു കാണാമല്ലോ.. ഞാൻ നോക്കുന്നത് അവളും കാണുയുണ്ട്..... എന്നാലും അവൾ ഒന്നും പറഞ്ഞിട്ടില്ല..
ഇപ്പോൾ എനിക്കു എന്നും ഉച്ചക്ക് അച്ചു ഒരു പൊതിയിൽ ചോറ് കൊണ്ടുവരും.. ഇടയ്ക്കു ഞാൻ അവളോടും കൊണ്ട് വരണ്ടാന്നു പറഞ്ഞു ക്യാന്റീനിൽ നിന്നും അവൾക്കു എന്തേലും ഒക്കെ വാങ്ങി കൊടുക്കും...... ഞാൻ മണിക്കുട്ടിയെ ഇവൾക്കു പരിചയ പെടുത്തി ഒക്കെ കൊടുത്തു..ഞാൻ ഇവളെ വീട്ടിൽ ഒക്കെ കൊണ്ട് പോയി എല്ലാർക്കും ഇവളെ ഇഷ്ടം ആയി.. എന്റെ മറ്റൊരു അനിയത്തികുട്ടി ആയി അവൾ വിളസി.. അവളുടെ വീട്ടുകാരെയും ഞാൻ പരിചയ പെട്ടു..
അവർക്കും എന്നെ വലിയ കാര്യം ആണ്...ഞാൻ ഇടയ്ക്കു അവളുടെ വീട്ടിൽ പോകാറുണ്ട്.. അവളുടെ വീട്ടുകാർ ഒരു പാവം ആണ്.. ആ അമ്മക്ക് എന്നോട് വലിയ സ്നേഹം ആണ്. ഇവൾ പഠിച്ചു പാസ്സ് ആകുമ്പോൾ ഞങളുടെ കമ്പനിയിൽ നല്ല ഒരു ജോലി കൊടുക്കാം എന്ന് ഞാൻ അവർക്കു വാക്ക് ഒക്കെ കൊടുത്തു....
എന്നാൽ ഞങ്ങളുടെ ഈ അടുപ്പം ഒരാൾക്ക് അത്ര പിടിക്കുന്നില്ലായിരുന്നു.. വേറെ ആർക്കും അല്ല ആര്യ മിസ്സിന് തന്നെ. മിക്ക ദിവസ്സവും അവർ അച്ചുനെ ക്ലാസ്സിൽ പോക്കും.. പഠിപ്പിച്ച ഓരോ കാര്യങ്ങൾ ചോദിച്ചു... എന്നാൽ അച്ചു ഉണ്ടോ വിട്ടു കൊടുക്കുന്നു. അവൾ എല്ലാത്തിനും ഉത്തരം പറയും.. അത് കാണുമ്പോൾ എനിക്കു നല്ല ചിരി ഒക്കെ വരും... അച്ചുനെ മാത്രം അല്ല എന്നോട് ഏതു പെൺകുട്ടി സംസാരിക്കുന്നോ അവൾക്കു പിറ്റേ ദിവസം പണി കിട്ടും.. ഇത് എനിക്കു മനസ്സിലായി..
ചില നേരത്തെ അവളുടെ കാട്ടിക്കൂട്ടല് കണ്ടാൽ തോന്നും അവൾക്കു എന്നോട് എന്തോ ഉണ്ടെന്നു.. ചിലപ്പോൾ തോന്നും അവൾക്കു എന്നോട് ഒന്നും ഇല്ലന്ന്.. ക്ലാസ്സ് എടുക്കുന്ന ടൈം അവൾ എന്നെ ഒളിക്കണ്ണിട്ടു നോക്കും ചിലപ്പോൾ.... ഞാനും എപ്പോഴും അവളെ നോക്കും.. എന്നാൽ ഇതെല്ലാം അച്ചൂന് അറിയാമെന്നു തോന്നുന്നു.. ചില സമയം ആര്യ മിസ്സിന്റെ ക്ലാസ്സിൽ അവൾ എന്നെ നോക്കി ആക്കിയ ചിരി ചിരിക്കും.. എന്നാൽ ഞാനും ആര്യ മിസ്സും ഇതുവരെ
💬 Comments
View all comments