0%

Chapter Title : മാറ്റകല്യാണം 2 [MR WITCHER]

Author : MR WITCHER Read All Parts 810

ഒന്നും സംസാരിച്ചിട്ടില്ല.. എന്നാൽ അതിനുള്ള സാഹചര്യം ഉണ്ടായി......

.

.

.

.

.

.

.

ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു ഞാനും പോകാൻ ആയി ഇറങ്ങിയപ്പോൾ കോളേജ് ഗേറ്റിൻറെ അവിടെ ഒരാൾ നിൽക്കുന്നു.. അങ്ങോട്ട് തിരിഞ്ഞാണ് നിൽക്കുന്നത്.. ബാക്ക് സൈഡ് കണ്ടപ്പോൾ എവിടേയോ കണ്ട നല്ല പരിചയം... ഞാൻ ബൈക്ക് നിർത്തി ഇറങ്ങി.. അടുത്ത് എത്തിയപ്പോൾ എനിക്കു ആളെ മനസ്സിലായി.. എന്നിൽ ഒരു ചിരി വിരിഞ്ഞു.. ഞാൻ പതുക്കെ പോയി അവന്റ കുറുക്കിൽ ഒരു ഇടി കൊടുത്തു... ഇടി കൊണ്ട് വേദനയോടെ അവൻ തിരിഞ്ഞു നോക്കി.

നോക്കിയപ്പോൾ അവനെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന ഞാൻ.. ഉടനെ അവന്റ മുഖത്തു സന്തോഷം വന്നു എന്നെ വന്നു കെട്ടിപിടിച്ചു..

"അളിയാ വരുണേ.......... നീ എന്താടാ ഇവിടെ "

ഇവൻ അനൂപ്.. എനിക്കു ഒപ്പം ഡിഗ്രി പഠിച്ചവൻ ആണ്.. അപ്പോൾ എന്റെ ചങ്ക് എന്ന് വേണമെങ്കിൽ പറയാം.. ഡിഗ്രി കഴിഞ്ഞു ഞാൻ നാട് ചുറ്റാൻ പോയപ്പോൾ ഇവൻ വേറെ എവിടേയോ പോയി.. അങ്ങനെ കണക്ഷൻ കട്ട്‌.. ആയി 4 വർഷത്തിന് ശേഷം ഇപ്പോഴാണ് അവനെ പിന്നെ കാണുന്നത്.

"അതൊക്കെ ഉണ്ട്... നീ എന്താ അനൂപേ ഇവിടെ.. പഴയ വായി നോട്ട പരിപാടി ആയിട്ട് ഇറങ്ങിയത് ആണോ.."

കോളേജിൽ പഠിക്കുമ്പോൾ ആള് ചെറിയ ഒരു വായി നോക്കി ആയിരുന്നു. ഞാൻ അത് വച്ചു അവനെ കളിയാക്കി ചോദിച്ചു.. അവനെ എന്നെ തന്നെ നോക്കി ഇളിച്ചു..

" ഒന്നു പോടാ ഞാൻ എന്റെ ഭാര്യയെ വിളിക്കാൻ വന്നതാ... അവൾ ഇവിടെയാ പഠിക്കുന്നെ.."

"ശേ. നിന്റെ കല്യാണം ഒക്കെ കഴിഞ്ഞോ...നമ്മൾ അറിഞ്ഞില്ലല്ലോ.... ആട്ടെ ഏതാ കക്ഷി "

" കഴിഞ്ഞുട...... കഴിഞ്ഞ വർഷം. നീ ഇവിടെ ഇല്ലായിരുന്നു.. അതാ വിളിക്കാൻ പറ്റാതെ.. കൂടാതെ നിന്റെ കോണ്ടാക്ട് എല്ലാം പോയി....

. കക്ഷി ദേ വരുന്നു "

അവൻ അതുംപറഞ്ഞു വിരൽ ചൂണ്ടി കാണിച്ചു... നോക്കുമ്പോ എന്റെ ക്ലാസ്സിൽ തന്നെ ഒള്ള ഗോപിക നടന്നു വരുന്നു.. അവൾ ഞങ്ങളെ കണ്ടു അങ്ങോട്ട്‌ വന്നു.. എന്നെ അനൂപിന്റെ കൂടെ കണ്ട അവൾ അത്ഭുതത്തോടെ അങ്ങോട്ട്‌ വന്നു.....

"ഡാ ഇത് ഗോപിക അല്ലേ... ഇവൾ ആണോ നിന്റെ വൈഫ്.."

ഞാൻ അവനോടു തിരക്കി....

"അതെ.. നിനക്ക് അറിയാമോ അവളെ... "

"നീ അവളോട്‌ ചോദിച്ചു നോക്ക് എന്നെ അറിയാമോ എന്ന്..."

💬 Comments

View all comments