0%

Chapter Title : മാറ്റകല്യാണം 2 [MR WITCHER]

Author : MR WITCHER Read All Parts 811

ഞാൻ അവനെ നോക്കി പറഞ്ഞു... അവൻ അവളോട്‌ ചോദിച്ചു...

"മിന്നു... നിനക്ക് ഇവനെ അറിയാമോ?"

"അറിയാം ചേട്ടാ... വരുൺ ചേട്ടൻ ഇപ്പോൾ എന്റെ ക്ലാസ്സിൽ ആണ് പഠിക്കുന്നെ.. ചേട്ടന് എങ്ങനെ അറിയാം "

ഞാൻ പഠിക്കാൻ പിന്നെയും വന്നു എന്നത് അവനു അതിശയം ആയി...

" എടി... ഇവൻ എന്റെ കൂടെ ഡിഗ്രിക്ക് പഠിച്ചതാ.... പിന്നെ ഇപ്പോഴാ കാണുന്നെ.. ഞാൻ നിന്നോട് ഇവനെ പറ്റി പറഞ്ഞിട്ടുണ്ട്.... ഒരിക്കെ... കോളേജിൽ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയ പ്രൊഫസറിനെ എടുത്തിട്ട് ഇടിച്ച കഥ.. ഇതാണ് ആ കക്ഷി "

അവൻ ചിരിച്ചു കൊണ്ട് എന്നെ നോക്കി പറഞ്ഞു.. ഞാൻ അത് കേട്ടപ്പോൾ അവളുടെ മുഖത്തു നോക്കി. അവളും കേട്ടത് വിശ്വാസിക്കാൻ ആകാതെ എന്നെ നോക്കി ചിരിച്ചു നിൽക്കുക ആണ്... അവൻ എന്നോട് പിന്നെയും ചോദിച്ചു..

"ഡാ നീ പിന്നെയും പഠിക്കാൻ ആയി വന്നോ... എന്ത് പറ്റി.."

"ഡാ അത് പിന്നെയും വന്നു.. മണിക്കുട്ടി നിർബന്ധിച്ചു പറഞ്ഞു വിട്ടു...

"കുറേനാൾ ആയില്ലേ കണ്ടിട്ട്.. വീട്ടിൽ പോയിട്ട് പോകാം ഡാ.. ഇവിടെ അടുത്ത് തന്നയ "

അവന്റ ക്ഷണം നിരസിച്ചു എങ്കിലും അവൻ എന്നെ നിർബന്ധിച്ചു വീട്ടിൽ വിളിച്ചു കൊണ്ട് പോയി.. അവൻ അവളെയും കൊണ്ട് മുന്നിൽ വഴികാട്ടി ആയി പോയി.. ഞാൻ അവരുടെ പിറകെയും പോയി...

അങ്ങനെ അവന്റെ വീട്ടിൽ പോയി.. ഗോപിക ചായ ഒകെ ഇട്ടു തന്നു.. അവനും അവളും ഞാനും എല്ലാം നന്നായി സംസാരിച്ചു കൊണ്ടിരുന്നു.. അവൾ നല്ല കമ്പനി ടൈപ്പ് ആണ്.....

"ഡാ നീ ഇപ്പോഴും പഴയ സ്വഭാവം തന്നെ ആണോ.. ഇപ്പോഴും അടിയും പിടിയും ഒക്കെ ഒണ്ടോ "

അവൻ എന്നെ നോക്കി ചോദിച്ചു..

"ഇല്ലെടാ.... ഞാൻ ഇപ്പോൾ ഡീസന്റ് ആണ്.. പഴയപോലെ ഒന്നും അല്ല.."

ഞാൻ അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു... അത് കേട്ട ഗോപക ചിരിച്ചിട്ട്....

"ചുമ്മാതെ ചേട്ടാ... ഇപ്പോഴും ഉണ്ട്.. കോളേജിൽ ക്ലാസ്സ്‌ തുടങ്ങിയ അന്ന് തന്നെ മറ്റേ MK ബിൽഡർ ഗോപിയുടെ മോനെ പഞ്ഞിക്കിട്ട ആളാ ഇത് "

അത് കേട്ടു ഞാൻ ഒന്നു ഞെട്ടി.. അപ്പോൾ എല്ലാരും അറിഞ്ഞു അല്ലേ കാര്യം... ഞാൻ അവളെ നോക്കി കണ്ണുരുട്ടി.. എന്നിട്ട് ചിരിച്ചു.. അവൻ അത് കേട്ടു ചിരി വന്നു..

"ഡാ നീ ആണോ ഡീസന്റ് ആയെന്നു പറഞ്ഞത്..... വന്നപ്പോൾ തന്നെ തുടങ്ങിയോ... ഡാ

💬 Comments

View all comments