Chapter Title : മാറ്റകല്യാണം 2 [MR WITCHER]
പിന്നെ MK ഗ്രൂപ്പ് ഇത്തിരി ഡാൻജർ ആണ്.. നീ സൂക്ഷിച്ചു നിന്നോ... അവർ തിരിച്ചു പണിയാൻ സാധ്യത ഉണ്ട്.."
"ഓ നമ്മൾ ഇത് എത്ര കണ്ടതാടാ..... വരുമ്പോൾ ബാക്കി കൊടുക്കാം "
ഞാൻ അതും പറഞ്ഞു.. കുറെ നേരം അവിടെ സംസാരിച്ചു ഇരുന്നു... ഒരു 8 മണി ആയപ്പോൾ ആണ് ഞാൻ ഇറങ്ങിയത്.. അവർ കഴിക്കാൻ നിർബന്ധിച്ചു എങ്കിലും ഞാൻ പിന്നെ ഒരിക്കൽ ആകാം എന്ന് പറഞ്ഞു.. ഇറങ്ങി.. പോരുമ്പോൾ അവനോടു നമ്പർ വാങ്ങി ഫോണിൽ സേവ് ചെയ്തു... എന്റെ നമ്പർ അവനും കൊടുത്തു... ഞാൻ അങ്ങനെ അവിടന്ന് ഇറങ്ങി വണ്ടി ഓടിച്ചു കൊണ്ട് പോയി..
അവന്റ വീട്ടിൽ നിന്നു ഒരു 3 km കഴിഞപ്പോൾ ഒരു ആളൊഴിഞ്ഞ സ്ഥലത് എത്തിയപ്പോൾ എന്റെ വണ്ടിയുടെ മുന്നിൽ ഒരു മഹേന്ദ്ര തർ കൊണ്ട് വട്ടം വച്ചു.. ഞാൻ പെട്ടന്ന് വണ്ടി ബ്രേക്ക് ചെയ്തു ചവിട്ടി നിർത്തി.....
ഞാൻ ഇത് എന്ത് കൂത്തെന്നു പറഞ്ഞു നോക്കിയപ്പോൾ മറ്റേ പയ്യൻ മുന്നിലെ ഡോർ തുറന്നു ഇറങ്ങി.. മറ്റേ mk യുടെ മോൻ.. കൂടെ ഒരു 4 ഗുണ്ട ലുക്ക് ഉള്ള ആളുകളും ഇറങ്ങി.. അവന്മാർ എല്ലാം കണ്ടാൽ നല്ല സൈസ് ഉണ്ട്. ഞാൻ വണ്ടിയിൽ നിന്നു ഇറങ്ങി.. അവന്മാരെ നോക്കി.. എന്നിട്ട് ചുറ്റും നോക്കി ആ പ്രേദേശത്തു ഒരു പട്ടികുഞ് പോലും ഇല്ല.. 2 സൈഡിലും തേങ്ങിൻതോപ്പ്.. അവൻ എന്നെ നോക്കി പറഞ്ഞു..
"നീ എന്തടാ കരുതിയെ അന്ന് ഞാൻ നിന്നെ പേടിച്ചു പോയതാന്നോ.. ഈ ശരണിന്റെ ദേഹത്തു തൊട്ടവർ ഒന്നും നേരെ പോയിട്ടില്ല.. നീ ഇനി തിരിച്ചു പോകില്ല.. അതിനു പറ്റിയ ഒരു അവസ്സരത്തിന ഞാൻ കാത്തിരുന്നേ... "
അത് കേട്ടിട്ട് ചിരിവന്നു... ഞാൻ അവന്മാരെ നോക്കി.. എല്ലാവന്മാരുടെയും കയ്യിൽ ഇരുമ്പ് വടി ഉണ്ട്... ഞാൻ അവനെ നോക്കി പറഞ്ഞു.
"ഡാ നീ എന്തായാലും തല്ലാൻ വന്നു.... അപ്പോൾ ഇത്തിരി ആളുതാമസം ഉള്ള സ്ഥലത്തു വച്ചു പോരേ.. ഇനി നിന്നെ ഒക്കെ ഞാൻ തന്നെ ഹോസ്പിറ്റലിൽ എത്തിക്കേണ്ടി വരുമല്ലോ "
ഞാൻ അതും പറഞ്ഞു ചിരിച്ചു.. ഞാൻ എന്താണ് വേണ്ടത് എന്ന് മനസ്സിൽ കരുതി.. ഇനി ഇവന്മാർ ഒന്നും കുറേനാൾ ഒന്നിനും പോകാൻ കഴിത്ത രീതിയിൽ പണികൊടുക്കണം..... അതിനു അടിച്ചു നിന്നാൽ ഞാൻ ഒരുപാട് ക്ഷീണിക്കും.. മാർമം തന്നെ പ്രയോഗിക്കാം എന്ന് ഞാൻ കരുതി..
💬 Comments
View all comments