0%

Chapter Title : മാറ്റകല്യാണം 2 [MR WITCHER]

Author : MR WITCHER Read All Parts 808

വച്ചു.. തുറന്നപ്പോൾ ഒരു അച്ചാറും, മുട്ട പൊരിച്ചതും, ഒരു തോരനും ആണ്.. അതിൽ ഉണ്ടായിരുന്നത്.. അപ്പോഴേക്കും ഞാൻ ഓർഡർ ചെയ്ത ബിരിയാണി എത്തി.... ഞാൻ ബിരിയാണി അവൾക്കു നേരെ വച്ചിട്ട് അവളുടെ ഫുഡ്‌ എടുത്തു കഴിക്കാൻ തുടങ്ങി... അവൾ ഒന്നു ഞെട്ടി എന്റെ പ്രവർത്തിയിൽ.. ഞാൻ അവളെ നോക്കി ചിരിച്ചിട്ട് പിന്നെയും കഴിക്കാൻ തുടങ്ങി.

പറഞ്ഞറിയിക്കാൻ കഴിയാത്ത സ്വാദ്... അമ്മ ഉണ്ടാക്കുന്നതിനേക്കാളും രുചി എനിക്കു തോന്നി.. ഞാൻ ആസ്വദിച്ചു കഴിച്ചു.. അവളെ നോക്കിയപ്പോൾ അവൾ സന്തോസത്തോടെ ബിരിയാണി കഴിക്കുന്നു.. അവൾ കഴിക്കുന്ന കണ്ടപ്പോൾ വല്ലാത്ത ഒരു ഫീൽ.. ഞങ്ങൾ അവിടെ ഇരുന്നു കഴിച്ചു...

എല്ലാം കഴിഞ്ഞ് ക്ലാസ്സിൽ പോയപ്പോൾ പിള്ളേർക്ക് എല്ലാം എന്നോട് വലിയ ബഹുമാനം.. എന്റെ പ്രായത്തിനെ മാനിച്ചു അവർ എന്നെ ചേട്ടന്ന് വിളിച്ചു തുടങ്ങി.. എന്നാൽ അത് എനിക്കു എന്തോ പോലെ തോന്നി... അവസ്സനം ഒരേ ക്ലാസ്സ്‌ അല്ലേ എന്ന് പറഞ്ഞു എല്ലാരോടും പേര് വിളിക്കാൻ പറഞ്ഞു.... അവസാനം അവർ സമ്മതിച്ചു....... എന്നാലും അശ്വതി എന്നെ ചേട്ടായി എന്ന് തന്നെ വിളിച്ചു നടന്നു.. അവളുടെ വിളി എനിക്കു നന്നായി ഇഷ്ടം ആയി.. ഞാൻ അവളെ അച്ചു എന്നും വിളിച്ചു...

അങ്ങനെ ഒറ്റദിവസ്സം കൊണ്ട് ഞങ്ങൾ നല്ല കൂട്ടായി.. അവൾ ഒരു പാവം കുറുമ്പി ആയിരുന്നു.... ക്ലാസ്സിലെ ബാക്കി ഉള്ള ഒന്നു രണ്ടു പെൺപിള്ളേർ എന്നോട് സംസാരിക്കാൻ ആയി നടന്നു... അവരുടെ ഒക്കെ സംസാരം കാണുമ്പോഴേ അറിയാം ഇത് എങ്ങോട്ടാണ് പോകുന്നെ എന്ന്... എന്നാൽ ഞാൻ അതിനു വലിയ ശ്രദ്ധ കൊടുത്തില്ല...

അങ്ങനെ അടുത്ത പിരിഡും റിപീറ്റ് പോലെ പരിചയപ്പെടൽ മാത്രം ആയി തീർന്നു.... അന്നത്തെ ദിവസ്സം അങ്ങനെ ഒക്കെ പോയി..

ഞാൻ 4 മണി ഒക്കെ ആയപ്പോൾ വീട്ടിൽ വന്നു.. എന്നിട്ട് മണിക്കുട്ടിയെ കൂട്ടാൻ ആയി പോയി... അവളെയും കൂട്ടി ഒന്നു ചുറ്റിയിട്ടു വീട്ടിൽ കയറി... എല്ലാരോടും കോളേജിലെ വിശേഷം എല്ലാം പറഞ്ഞു.. അടിയും ആര്യയും മാത്രം പറഞ്ഞില്ല... എന്നാൽ മണിക്കുട്ടിയോട് അടിയുണ്ടായതു പറഞ്ഞു.. ആര്യയുടെ കാര്യം മനപ്പൂർവം പറഞ്ഞില്ല...

ആര്യയുടെ കാര്യം എല്ലാം അറിഞ്ഞിട്ടു പറയാം എന്ന് കരുതി...

അങ്ങനെ അടുത്ത ദിവസം ക്ലാസ്സിനു പോയി.. അന്ന് പ്രശ്നം ഉണ്ടാക്കിയവന്മാർ പിന്നെ കണ്ടു എങ്കിലും അവന്മാർ വേറെ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല.. ഞാൻ ക്ലാസ്സിൽ എല്ലാവരുമായി നല്ല കമ്പനി ആയി... അച്ചു എപ്പോഴും എന്റെ കയ്യും പിടിച്ചു

💬 Comments

View all comments