0%

Chapter Title : മാറ്റകല്യാണം 2 [MR WITCHER]

Author : MR WITCHER Read All Parts 807

കണ്ടാൽ വലിയ പ്രായം ഒന്നും തോന്നിക്കില്ല... ഏകദേശം എന്റെ പ്രായം വരുമായിരിക്കും.. ഞാൻ ആലോചിച്ചു.. എന്നാൽ കണ്ട മാത്രയിൽ തന്നെ എനിക്കു ഇഷ്ടം ആയി.. ഇതുവരെ ആരോടും തോന്നാത്ത ഒരു ആകർഷണം എനിക്കു ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞു....ഞാൻ അലിഞ്ഞു പോകുന്ന പോലെ എനിക്കു തോന്നി..

ക്ലാസ്സിൽ എല്ലാവരെയും ഒന്നു നോക്കി ചിരിച്ചിട്ട് മിസ്സ്‌ പറഞ്ഞു.. ഇടയ്ക്കു എന്നെയും അവർ നോക്കുന്നുണ്ട്..

"ഹായ്... എന്റെ പേര് ആര്യ.... വീട് ഇവിടെ പാലക്കാട്‌ തന്നെ ആണ്... ഞാൻ ആണ് നിങ്ങളെ ഫിനാൻഷ്യൽ അക്കൗണ്ടിങ് പഠിപ്പിക്കാൻ പോകുന്നത് ഈ സെമസ്റ്ററിൽ..

അവൾ അവരെ സ്വയം പരിചയ പെടുത്തി.... എന്നിട്ട് എല്ലാംവരോടും സ്വയം പരിചയ പെടുത്താൻ പറഞ്ഞു. ഇത്തവണ ആദ്യം പെൺകുട്ടികൾ ആണ് പറഞ്ഞത്..... ഓരോരുത്തരായി അവരുടെ ഡീറ്റെയിൽസ് പറഞ്ഞു കൊണ്ടിരുന്നു...

എന്റെ ഊഴം എത്തിയപ്പോൾ ഞാൻ ഡീറ്റെയിൽസ് പറഞ്ഞു.. ഇത്തവണ ഞാൻ എന്റെ പ്രായവും കൂടി ചേർത്താണ് പറഞ്ഞത്.. എന്തിനാണെന്ന് പിടിയില്ല... മനസ്സിൽ അങ്ങനെ ആണ് തോന്നിയത്.... ഞാൻ എല്ലാം പറഞ്ഞപ്പോൾ ക്ലാസ്സ്‌ മുഴുവൻ ഒന്നു അമ്പരന്നു... അവർ എല്ലാം എന്നെ ബഹുമാനത്തോടെ നോക്കാൻ തുടങ്ങി... ഞാൻ നോക്കുമ്പോൾ ആര്യ മിസ്സിന്റെ മുഖത്തു ഒരു പ്രതേക ഭാവം കണ്ടു അത് എന്തിനാണെന്ന് പിടി കിട്ടിയില്ല... ഞാൻ എല്ലാം പറഞ്ഞു ചെയറിൽ ഇരുന്നു...

പിന്നെ മിസ്സ്‌ എല്ലാ കുട്ടികളോടും ഓരോന്ന് ചോദിച്ചു ഇരുന്നു.. ഇടക്ക് ഞാൻ അവരെ ഒളിക്കണ്ണിട്ടു നോക്കി.. ഇടയ്ക്കു അവരും അങ്ങനെ നോക്കുണ്ടോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു... എന്നാലും അവർ കാണാതെ ഞാൻ അവരെ നോക്കി..... അങ്ങനെ എന്റെ മനസ്സ്സിൽ ആ ദേവത കയറി കൂടി......

അങ്ങനെ പീരീഡ് കഴിഞ്ഞു പോകാം നേരം ഞാനും അവരെ ഒന്നു നോക്കി.. അവർ എന്നെയും.. ഞാൻ ഒന്നുചിരിച്ചു.. അവൾ ഒന്നും മിണ്ടാതെ പോയി..

ഇപ്പോൾ ലഞ്ച് ബ്രേക്ക്‌ ആണ്... ഞാൻ ഒന്നും കഴിക്കാൻ ആയി കൊണ്ട് വന്നില്ല... ഞാൻ ക്യാന്റീനിൽ പോയി കഴിക്കാൻ തീരുമാനിച്ചു.. ഞാൻ നോക്കിയപ്പോൾ അശ്വതി കഴിക്കാൻ ഉള്ള പുറപ്പാട് ആണ്.. ഞാൻ നേരെ അവളുടെ അടുത്ത് പോയി.. അവളെയും അവളുടെ വിളിച്ചു അവളുടെ ബാഗും എടുത്തു ക്യാന്റീനിൽ പോയി.. അവൾ ചോദിച്ചപ്പോൾ അവിടെ ഇരുന്നു കഴിക്കാം എന്ന് പറഞ്ഞു... ഞാൻ അവളെയും കൊണ്ട് കാന്റീൻ കയറി... ഒരു മേശയിൽ പോയി ഇരുന്നു...

അവൾ അവളുടെ ചോറ്റ് പാത്രം എടുത്തു മേശയിൽ

💬 Comments

View all comments