0%

Chapter Title : മാറ്റകല്യാണം 2 [MR WITCHER]

Author : MR WITCHER Read All Parts 806

ഒന്നു ഞെട്ടി.. കേട്ടത് വിശ്വസിക്കാൻ പറ്റാതെ അവൾ എന്നെ നോക്കി നിന്നു.. അത് കണ്ടപ്പോൾ എനിക്കു ചിരി വന്നു ഞാൻ ചിരിച്ചു.. അവളും ചിരിച്ചിട്ടു എന്നോട് ബഹുമാനത്തോടെ സംസാരിച്ചു... അവൾ അവളെ പറ്റി എല്ലാം പറഞ്ഞു...

അവൾ വീട്ടിൽ ഒറ്റമോൾ ആണ്... അച്ഛന് കൂലിപ്പണി ആണ്.. അമ്മ വീട്ടിൽ തന്നെ.. ഒരു പാവപെട്ട കുടുംബം ആണ്.. എന്നാലും അവളുടെ പഠിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ഇവളെ അവർ പഠിപ്പിക്കുന്നു..... എനിക്കു അതൊക്കെ കേട്ടപ്പോൾ ഞാനൊക്കെ എത്ര ഭാഗ്യവാന്മാർ ആണെന് തോന്നി.. ആ അച്ഛനോടും അമ്മയോടും എനിക്കു ബഹുമാനം തോന്നി.... കുറച്ചു സമയത്തിനുള്ളിൽ ഞാൻ അവളുമായി നല്ല കൂട്ടായി.. അവൾ ശെരിക്കും ഒരു കുറുമ്പി തന്നെ ആണ്... പാവം..

അങ്ങനെ ഇന്റവൽ കഴിയാൻ ഉള്ള ബെൽ അടിച്ചപ്പോൾ ഞങ്ങൾ ക്ലാസ്സിൽ കയറി.. അടുത്ത ടീച്ചർ വരാൻ ആയി കാത്തിരുന്നു.. ഇന്ന് ക്ലാസ്സ്‌ ഒന്നും കാണില്ല.. എല്ലാരും പരിചയപ്പെടൽ മാത്രം ആയിട്ട് പോകും എന്നാണ് ഞാൻ കരുതിയത്....

അടുത്ത ക്ലാസ്സിൽ വന്ന ടീച്ചറിനെ കണ്ടു എന്റെ കിളി പോയി എന്ന് തന്നെ പറയാം.. എന്റെ ദൈവമെ എന്താ ലുക്ക്‌.. ദേവകന്യക കാണാക്ക് ദേവിമാർ തോൽക്കുന്ന സൗന്ദര്യം.. എന്റെ പൊന്നെ... വാതിൽ കടന്നു വരുന്ന അവരെ കണ്ടു ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു...

നല്ല കറുത്ത ഒരു പട്ടുസാരി ഉടുത്തു.. മുടിയൊക്കെ നന്നായിട്ടു കെട്ടി.. കണ്ണിൽ കണ്മഷിയും കാതിൽ ഒരു ജിമിക്കിയും നെറ്റിയിൽ ഒരുപാട് ചെറിയ പൊട്ടും ഒരു ചന്തന കുറിയും ആയി ക്ലാസ്സിൽ കയറിവന്ന സൗന്ദര്യ ശിൽപ്പം...

എനിക്കു അവരിൽ നിന്നും കണ്ണെടുക്കാൻ പറ്റിയില്ല..... ഞാൻ നോക്കി നിന്നു പോയി...

ഞാൻ ഇന്ത്യ മുഴുവൻ കറങ്ങി നടന്ന സമയത്തു ഒരുപാട് പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്.. എന്നാൽ ഇത്രയും സൗന്ദര്യം ഉള്ള ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല....

ഞാൻ ആ സൗന്ദര്യത്തിൽ ലയിച്ചു പോയ നിമിഷം.. പെട്ടന്നാണ് എനിക്കു ബോധം വന്നത്.. ഞാൻ ക്ലാസ്സിൽ ആണെന്ന കാര്യം ഓർത്തു.. ഞാൻ ടീച്ചറിന്റെ മുഖത്തു നോക്കിയപ്പോൾ അവർ ഞാൻ നോക്കിയിരുന്നത് കണ്ടു എന്ന് ഉറപ്പായി.. അവരും എന്റെ മുഖത്തു അപ്പോൾ നോക്കി നിന്നിരുന്നു..

ഞാൻ ആകെ വിളറിവെളുത്ത മുഖവുമായി നോട്ടം മാറ്റി.. എന്നിട്ട് ക്ലാസിനു ചുറ്റും നോക്കി ആരെങ്കിലും കണ്ടോ എന്നറിയാൻ ഭാഗ്യത്തിന് ആരും കണ്ടില്ല.. ഞാൻ പിന്നെയും പഴയത് പോലെ ഇരുന്നു.. ടീച്ചറിനെ കാണാൻ ആയി നോക്കി...

💬 Comments

View all comments