0%

Chapter Title : മാറ്റകല്യാണം 2 [MR WITCHER]

Author : MR WITCHER Read All Parts 805

ഡേ ആയതു കൊണ്ട് ക്ലാസ്സ്‌ എടുക്കാതെ പുള്ളി ഓരോ കാര്യം സംസാരിച്ചു സമയം കളഞ്ഞു... അങ്ങനെ ഫസ്റ്റ് ഇന്റർവെൽലിനു ബെൽ അടിച്ചു...

ഞാൻ ക്ലാസ്സിൽ നിന്നു പുറത്തോട്ടു ഇറങ്ങി വരാന്തയിൽ നിന്നു.... ഞാൻ കോളേജ് മുഴുവൻ ഒന്നു നോക്കി പിജിയുടെ 3 ബാച്ച് ആണ് അവിടെ ഉള്ളത്. M. Com, MA ഹിസ്റ്ററി, MA ഇംഗ്ലീഷ്.. അങ്ങനെ പിജിക്ക് മാത്രം ആയിട്ടാണ് ഈ ക്യാമ്പസ് സെക്ഷൻ..

ഞാൻ അങ്ങനെ വരാന്തയിൽ നിൽക്കുമ്പോൾ ആണ് MA ഹിസ്റ്ററി സെക്കന്റ്‌ ഇയർ ക്ലാസ്സിൽ നിന്നു രാവിലെ പ്രശ്നം ഉണ്ടാക്കിയ അവന്റെ കൂടെ ഉണ്ടായിരുന്ന പയ്യമാർ വരുന്നത്.. എന്നെ കണ്ടപ്പോൾ അവന്മാർ ഒന്നു പകച്ചു. എന്നിട്ട് തലയും കുനിച്ചു പോയി.. എനിക്കു അത് കണ്ടപ്പോൾ ചിരി വന്നു...

എന്റെ പുറകിൽ ആരുടെയോ കാൽപെരുമാറ്റം കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അശ്വതി ആണ്.. ഞാൻ ചിരിച്ചിട്ട് എന്താന്ന് നോക്കി..

"അതെ താങ്ക്സ്... കേട്ടോ.. രാവിലെ എന്നെ ഹെല്പ് ചെയ്തതിനു "

"അയ്യേ അതിനു എന്തിനാ മോളു ഇങ്ങനെ ഒക്കെ പറയുന്നേ..."

ഞാൻ അവളെ നോക്കി അങ്ങനെ പറഞ്ഞു.. ഞാൻ മോളുന്നു വിളിച്ചപ്പോൾ അവൾ പെട്ടന്ന് എന്നെ അത്ഭുതത്തോടെ നോക്കി

"നീ കുറച്ചു കൂടി സ്ട്രോങ്ങ്‌ ആകണം.. നീ ഒരു പാവം പോലെ പേടിച്ചു നിന്നതുകൊണ്ടാ അവന്മാർ അത്രയും പറഞ്ഞത്..... പെൺകുട്ടികൾ എല്ലാം സ്ട്രോങ്ങ്‌ അല്ലേ.. അല്ലാതെ ഒരുത്തന്റയും അടിമ ഒന്നും അല്ല നിങ്ങൾ "

ഞാൻ അവളോട് അത്രയും പറഞ്ഞപ്പോൾ അവൾക്കു ചെറിയ വിഷമം ഓക്കേ പോലെ തോന്നി.. ഞാൻ അത് കാണുകയും ചെയ്ത്..

"നീ അതിനു വിഷമിക്കണ്ട.... എനിക്കു നിന്നെ കണ്ടപ്പോൾ എന്റെ അനിയത്തിയെ ഓർമ വന്നു അതാ ഞാൻ.. നിന്നെ പോലെ ഒരു കുഞ്ഞു പെങ്ങൾ എനിക്കും ഉണ്ട് വീട്ടിൽ.. എന്നാൽ അവൾ നിന്നെപ്പോലെ പൂച്ചാക്കുട്ടി അല്ല.. പുലികുട്ടി ആണ് "

ഞാൻ അത്രയും പറഞ്ഞപ്പോൾ അവൾ എന്നെ തന്നെ നോക്കി നിന്നു.. ഞാൻ അനിയത്തിയുടെ കാര്യം പറഞ്ഞപ്പോൾ അവൾ എന്നെ ഒന്നും മനസ്സിലാകാതെ.. നോക്കി.. ഇനിയിപ്പോൾ അവൾ കരുതിക്കാനും ഞാനും അവളും ഒക്കെ ഒരേ പ്രായം ആണെന്ന്...

"ഇയാൾ ഇങ്ങനെ നോക്കി പേടിപ്പിക്കേണ്ട... എന്റെ അനിയത്തിക്ക് ഏതാണ്ട് ഇതേ പ്രായം തന്നയ.. പിന്നെ എനിക്കു നിങ്ങളുടെ പ്രായം അല്ല... എനിക്കു 25 വയസ്സുണ്ട് "

ഞാൻ എന്റെ പ്രായത്തെ പറ്റി പറഞ്ഞപ്പോൾ അവൾ

💬 Comments

View all comments