0%

Chapter Title : മാറ്റകല്യാണം 2 [MR WITCHER]

Author : MR WITCHER Read All Parts 814

ഓങ്ങിയപ്പോൾ ഞാൻ അവന്റെ കയ്യിൽ പിടിച്ചു.. ആദ്യം അവന്റെ മുക്കിന്റ പാലം തകർത്തു.. പിന്നെ കാഴ്ത്തിലെ മർമത്തിൽ ഒരു കുത്തു കൊടുത്തു.. ഇനി അവന്റെ കഴുത്തു നേരെ ആകണം എങ്കിലും ഏതേലും മര്മണിയെ തന്നെ കാണണം... പിന്നെ അവന്റ വലതു കയ്യും ഇടത് കാലും ഞാൻ ഓടിച്ചു.. അവിടെ ഇട്ടു.. ഞാൻ നോക്കുമ്പോൾ എല്ലാവരും വേദന കൊണ്ട് പുളയുന്നു..

എനിക്ക് കിട്ടിയ അടി നല്ല ഏറ്റിട്ടുണ്ട്.. എനിക്കു അത് മനസ്സിലായി.. തലയിൽ മുഴുവൻ ചോര വരാൻ തുടങ്ങി.. എന്റെ ബോധം ഉടനെ പോകും എന്ന് തോന്നി.. ഞാൻ ഫോൺ എടുത്തു അനൂപിനെ തന്നെ വിളിച്ചു പെട്ടന്ന് കാര്യം പറഞ്ഞു.... ഞാൻ ബൈക്കിൽ ചാരി ഇരുന്നു.. എന്റെ കണ്ണിൽ ഇരുട്ട് വന്നു മൂടി... എന്റെ കണ്ണുകൾ അടഞ്ഞു.. അടിയുടെ പവറിൽ എൻറെ ബോധം അപ്പോൾ പോയിരുന്നു...

---------------------?--------------------?------------------------

അടുത്ത ദിവസം ആണ് എനിക്കു പിന്നെ ബോധം വന്നത് ഞാൻ കണ്ണുതുറക്കുമ്പോൾ ഞാൻ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു.. എന്റെ തലയ്ക്കു നല്ല വേദന ഉണ്ടായിരുന്നു... ഞാൻ കണ്ണ് തുറന്നു ചുറ്റും നോക്കി... Icu ആണ്.. അവിടെ ഉള്ള ഉപകാരണങ്ങൾ എല്ലാം കണ്ടപ്പോൾ എനിക്കു മനസ്സിലായി.. നോക്കുമ്പോൾ അവിടെ ആരും ഇല്ല.. എനിക്കു എണീക്കാൻ കഴിഞ്ഞില്ല... ഞാൻ അവിടെ അങ്ങനെ കിടന്നു.. നോക്കുമ്പോൾ ഡോർ തുറന്നു. ഒരു നേഴ്സ് കയറിവന്നു.. എനിക്കു ബോധം വന്നത് കണ്ടതും അവൾ പുറത്തു പോയി...

കുറച്ചു കഴിഞ്ഞപ്പോൾ ഡോർ തുറന്നു മണിക്കൂട്ടി ഓടി വന്നു എന്നെ കെട്ടിപിടിച്ചു... അവളുടെ കോലം കരഞ്ഞു തളർന്നതാണ്.. അവൾ അപ്പോഴും കരഞ്ഞു കൊണ്ടിരുന്നു... ഞാൻ അവളെ ചേർത്ത് പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു.. അവൾ എന്റെ മുഖത്തു നോക്കി..

"ഏട്ടന്റെ മണിക്കുട്ടി എന്തിനാ കരായണേ.. കുട്ടേട്ടന് കുഴപ്പം ഒന്നും ഇല്ല...തലയിൽ നിന്നു കുറച്ചു ചോര വന്നു.. അതിനാണോ എന്റെ പൊന്നിങ്ങനെ കരയുന്നെ.. എനിക്കു ഒന്നും ഇല്ല.. മോളു കണ്ണ് തുടച്ചു നല്ല കുട്ടി ആയെ "

"അതു കുട്ടേട്ടാ ഞാൻ പേടിച്ചു പോയി.. അനൂപ് ചേട്ടൻ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ശെരിക്കും വല്ലാതെ ആയി.. ഇവിടെ വന്നപ്പോൾ ചേട്ടന് ബോധം ഇല്ല.. എല്ലാം കൂടി കണ്ടപ്പോൾ ഞാൻ നന്നായി പേടിച്ചു... "

"മോളു എന്തിനാ പേടിക്കുന്നെ... ചേട്ടന് ഇതെല്ലാം ചെറിയ കാര്യം അല്ലേ... അയ്യേ.... മോശം തന്നെ.. എന്റെ തന്റെടി ആയ മണിക്കുട്ടി

💬 Comments

View all comments