0%

Chapter Title : മാറ്റകല്യാണം 2 [MR WITCHER]

Author : MR WITCHER Read All Parts 815

കരഞ്ഞല്ലോ "

"പോ ചേട്ടാ... എന്നെ കളിയാക്കാതെ.... എന്റെ കുട്ടേട്ടന് വല്ലോം പറ്റിയെന്നറിഞ്ഞാൽ എനിക്കു സഹിക്കാൻ പറ്റൂല.."

അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു.. ഞാൻ അവളെ ചേർത്ത് കെട്ടിപിടിച്ചു.. അവള്ക്കു എന്നോട് ഉള്ള സ്നേഹം ഒരു കടൽ പോലെ വിശാലമായതാണ്... അവൾ എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ കിടന്നു.. അപ്പോൾ ഡോർ തുറന്നു ഡോക്ടർ കയറി വന്നു.. അപ്പോൾ അവൾ എന്നെ വിട്ടു മാറി....

"വരുൺ.. ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ... ഓക്കേ അല്ലേ.."

"തലയിൽ ചെറിയ ഒരു വേദന ഉണ്ട്.. വേറെ കുഴപ്പം ഒന്നും ഇല്ല ഡോക്ടർ "

"അത് തലയിൽ അടികൊണ്ടു ഒരു മുറിവുണ്ട്.. അതിൽ ഒരു 5 സ്റ്റിച് ഉണ്ട്.. അതിന്റ ആണ്.. വേറെ തലയ്ക്കു കാര്യമായ പ്രശ്നം ഒന്നും ഇല്ല...... കുറച്ചു കഴിഞ്ഞു റൂമിലോട്ടു മാറ്റം.. ഇന്നും നാളെയും ഇവിടെ റസ്റ്റ്‌ എടുക്കു.... മാറ്റാന്നാൽ ഡിസ്ചാർജ് ചുമ്മാ ചെയ്യാം "

"ശെരി ഡോക്ടർ..".

ഡോക്ടർ അതും പറഞ്ഞു ചിരിച്ചിട്ട് ഇറങ്ങി പോയി... അപ്പോൾ മണിക്കുട്ടി വന്നു പിന്നെയും എന്റെ നെഞ്ചിൽ കിടന്നു...

"മണിക്കുട്ടി അമ്മയും അച്ചനും ഒക്കെ പുറത്തു ഉണ്ടോ.. അനൂപ് ഉണ്ടോ അതോ പോയോ "

"അവർ ഉണ്ട് പുറത്തു....."

"എന്നാ മോളു പോയി അച്ഛനെയും അമ്മയെയും അകത്തു കയറ്റാൻ പറ്റുമോന്നു നോക്ക്.."

അവൾ പോയി നഴ്സിനോട് ചോദിച്ചു... എന്നാൽ ഉടനെ റൂം കിട്ടും എന്നിട്ടേ കാണാൻ കഴിയു എന്ന് പറഞ്ഞു.. ഞാൻ അങ്ങനെ അവിടെ ആ ബെഡിൽ കിടന്നു....

ഒരു 1 മണിക്കൂർ കഴിഞ്ഞപ്പോൾ എന്നെ റൂമിലോട്ട് മാറ്റി... അപ്പോഴേക്കും എല്ലാരും എന്നെ കാണാൻ വന്നു.. അമ്മമാരും അച്ചനും മാമനും എല്ലാം ഉണ്ട്.. അവർ എല്ലാം എന്നോട് സുഗവിവരം ചോദിച്ചു.. അനൂപ് അപ്പോൾ പോയിരുന്നു.. വൈകിട്ടു വരാമെന്നു പറഞ്ഞു... അങ്ങനെ ഉച്ച ആയപ്പോൾ അമ്മ ഫുഡ്‌ എല്ലാം കഴിക്കാൻ തന്നു.. തലയ്ക്കു അപ്പോഴും നല്ല വേദന ഉണ്ട്.... ഞാൻ കുറച്ചു നേരം അവിടെ കിടന്നു ഉറങ്ങി.. ഹോസ്പിറ്റലിൽ ഉള്ളവർ കേസ് കൊടുത്തത് കൊണ്ട് SI കാണാൻ വന്നിരുന്നു.. ഇവിടത്തെ SI അനിരുധ് എന്റെ ഒരു ഫ്രണ്ട് ആണ്.. ഞാൻ ഉറങ്ങിയപ്പോൾ ആണ് അവർ വന്നത്.. അത് കൊണ്ട് പിന്നെ വരാം എന്ന് പറഞ്ഞു അവർ പോയി...

വൈകിട്ടു ഒരു 4 മണി ആയപ്പോൾ ഞാൻ ഉണർന്നു.. മണിക്കുട്ടിക്ക് നാളെമുതൽ 3ദിവസം ഓ ഒരു

💬 Comments

View all comments