0%

Chapter Title : മാറ്റകല്യാണം 2 [MR WITCHER]

Author : MR WITCHER Read All Parts 2.5K

പഠിക്കുന്നെ.."

"ശേ. നിന്റെ കല്യാണം ഒക്കെ കഴിഞ്ഞോ...നമ്മൾ അറിഞ്ഞില്ലല്ലോ.... ആട്ടെ ഏതാ കക്ഷി "

" കഴിഞ്ഞുട...... കഴിഞ്ഞ വർഷം. നീ ഇവിടെ ഇല്ലായിരുന്നു.. അതാ വിളിക്കാൻ പറ്റാതെ.. കൂടാതെ നിന്റെ കോണ്ടാക്ട് എല്ലാം പോയി....

. കക്ഷി ദേ വരുന്നു "

അവൻ അതുംപറഞ്ഞു വിരൽ ചൂണ്ടി കാണിച്ചു... നോക്കുമ്പോ എന്റെ ക്ലാസ്സിൽ തന്നെ ഒള്ള ഗോപിക നടന്നു വരുന്നു.. അവൾ ഞങ്ങളെ കണ്ടു അങ്ങോട്ട്‌ വന്നു.. എന്നെ അനൂപിന്റെ കൂടെ കണ്ട അവൾ അത്ഭുതത്തോടെ അങ്ങോട്ട്‌ വന്നു.....

"ഡാ ഇത് ഗോപിക അല്ലേ... ഇവൾ ആണോ നിന്റെ വൈഫ്.."

ഞാൻ അവനോടു തിരക്കി....

"അതെ.. നിനക്ക് അറിയാമോ അവളെ... "

"നീ അവളോട്‌ ചോദിച്ചു നോക്ക് എന്നെ അറിയാമോ എന്ന്..."

ഞാൻ അവനെ നോക്കി പറഞ്ഞു... അവൻ അവളോട്‌ ചോദിച്ചു...

"മിന്നു... നിനക്ക് ഇവനെ അറിയാമോ?"

"അറിയാം ചേട്ടാ... വരുൺ ചേട്ടൻ ഇപ്പോൾ എന്റെ ക്ലാസ്സിൽ ആണ് പഠിക്കുന്നെ.. ചേട്ടന് എങ്ങനെ അറിയാം "

ഞാൻ പഠിക്കാൻ പിന്നെയും വന്നു എന്നത് അവനു അതിശയം ആയി...

" എടി... ഇവൻ എന്റെ കൂടെ ഡിഗ്രിക്ക് പഠിച്ചതാ.... പിന്നെ ഇപ്പോഴാ കാണുന്നെ.. ഞാൻ നിന്നോട് ഇവനെ പറ്റി പറഞ്ഞിട്ടുണ്ട്.... ഒരിക്കെ... കോളേജിൽ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയ പ്രൊഫസറിനെ എടുത്തിട്ട് ഇടിച്ച കഥ.. ഇതാണ് ആ കക്ഷി "

അവൻ ചിരിച്ചു കൊണ്ട് എന്നെ നോക്കി പറഞ്ഞു.. ഞാൻ അത് കേട്ടപ്പോൾ അവളുടെ മുഖത്തു നോക്കി. അവളും കേട്ടത് വിശ്വാസിക്കാൻ ആകാതെ എന്നെ നോക്കി ചിരിച്ചു

💬 Comments

View all comments