Chapter Title : മാറ്റകല്യാണം 2 [MR WITCHER]
അലമുറയിട്ട് കരഞ്ഞു..... ശരൺ ആണ് ചേട്ടനെ ഉപദ്രവിക്കാൻ വന്നത് എന്ന് അറിഞ്ഞപ്പോൾ അവൾ നേരെ പ്രിൻസിപലിന്റെ അടുത്ത് പോയി അവനെതിരെ കംപ്ലയിന്റ് കൊടുത്തു.. അവളോട് മോശമായി പെരുമാറിയെന്നും അത് ചോദ്യം ചെയ്തത് കൊണ്ടാണ് ചേട്ടനെ കൊല്ലാൻ നോക്കി എന്ന് പറഞ്ഞു... പ്രിൻസിപ്പൽ നേരെ അത് പോലീസിന് കൊടുത്തു.. അങ്ങനെ ആ കേസും അവന്റെ തലക്കായി.... "
അത് കേട്ടു എനിക്കു ചിരി ആണ് വന്നത്.. പാവം ശരണിനു നല്ല പൊളപ്പൻ പണി ഞാൻ കൊടുത്തു... പോരാത്തേന് ഇനി പോലീസ് കേസ്. അടിപൊളി... ഞാൻ മനസ്സിൽ ഓർത്തു.
"അച്ചു പിന്നെ എന്താ ഇങ്ങോട്ട് വരാത്തത്.."
"അവൾ പിന്നെയും കരഞ്ഞു വല്ലാതായതാ.. അവസാനം അവളെ ആര്യ മിസ്സ് വീട്ടിൽ കൊണ്ടാക്കി പാവം... ചേട്ടനെ ആ പെണ്ണിന് ജീവൻ ആണ്... "
ഞാൻ ആലോചിച്ചു... എന്റെ മണിക്കുട്ടിയെ പോലെ തന്നെ പാവം ആണ് അവൾ.. ഒരുപാട് വിഷമിച്ചു കാണും... പിന്നെ കുറെ നേരം അനൂപും ഗോപികയും എന്റെ കൂടെ ഉണ്ടായിരുന്നു.. അവർ രാത്രി വരെ കൂടെ നിന്നു.. ലക്ഷ്മി അമ്മ ആണ് എന്റെ കൂടെ നിൽക്കാം എന്ന് പറഞ്ഞത്... എന്നാൽ അനൂപ് നിന്നോളം എന്ന് പറഞ്ഞു അമ്മയെ നിർബന്ധിച്ചു.. മാമൻ വന്നു കുറച്ചു കഴിഞ്ഞു അമ്മയെ കൊണ്ട് പോയി..... അനൂപ് അപ്പോഴേക്കും ഗോപികയെ കൊണ്ടാക്കി ഫുഡും ആയി അവിടെ വന്നു.....
പിന്നെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു. ഫുഡും കഴിച്ചു ഉറങ്ങി.. അവൻ മുറിയിൽ തന്നെ ഉള്ള മറ്റൊരു ബെഡിൽ കിടന്നു ഉറങ്ങി....
രാവിലെ അമ്മമാർ വന്നപ്പോൾ അവൻ യാത്ര പറഞ്ഞു പോയി.. ഇപ്പോൾ തലയ്ക്കു വലിയ വേദന ഒന്നും ഇല്ല.... എന്നാലും രാവിലെ ഫ്രഷ് ആയി ഫുഡ് ഒക്കെ കഴിച്ചു ഞാൻ റസ്റ്റ് ചെയ്യുക ആയിരുന്നു... അമ്മമാർ അടുത്ത് എവിടേയോ ആരായോ കാണാൻ ഉണ്ടായിരുന്നു.. അവർ എന്നോട് പറഞ്ഞു.. ഞാൻ കുഴപ്പം ഇല്ല പൊക്കോളാൻ പറഞ്ഞു.. ഇപ്പോൾ വലിയ കുഴപ്പം ഇല്ല..പോരാത്തതിന് നേഴ്സ് ഒക്കെ ഉണ്ടല്ലോ.. അവർ പോയിട്ട് വരട്ടെ എന്ന് ഞാൻ കരുതി....
അപ്പോഴാണ് ഞാൻ എന്റെ ഫോൺ തിരക്കുന്നത്. അമ്മ എനിക്കു ഫോൺ തന്നിട്ട് അവർ പോയി.. ഞാൻ ഫോണിൽ നോക്കിയപ്പോൾ അച്ചുവിന്റെ 37 മിസ്സ് കാൾ... ഞാൻ ഒരു നിമിഷം വല്ലാതെ ആയി.. അവൾ രാത്രി 3 മണിക്കൊക്കെ ഉറങ്ങാതെ എന്നെ വിളിച്ചിട്ടുണ്ട്.. പാവം എന്റെ കൊച്ചു ഞാൻ മനസ്സിൽ
💬 Comments
View all comments