Chapter Title : മാറ്റകല്യാണം 2 [MR WITCHER]
പറഞ്ഞു... അങ്ങനെ ഉച്ച ആയപ്പോൾ അമ്മ ഫുഡ് എല്ലാം കഴിക്കാൻ തന്നു.. തലയ്ക്കു അപ്പോഴും നല്ല വേദന ഉണ്ട്.... ഞാൻ കുറച്ചു നേരം അവിടെ കിടന്നു ഉറങ്ങി.. ഹോസ്പിറ്റലിൽ ഉള്ളവർ കേസ് കൊടുത്തത് കൊണ്ട് SI കാണാൻ വന്നിരുന്നു.. ഇവിടത്തെ SI അനിരുധ് എന്റെ ഒരു ഫ്രണ്ട് ആണ്.. ഞാൻ ഉറങ്ങിയപ്പോൾ ആണ് അവർ വന്നത്.. അത് കൊണ്ട് പിന്നെ വരാം എന്ന് പറഞ്ഞു അവർ പോയി...
വൈകിട്ടു ഒരു 4 മണി ആയപ്പോൾ ഞാൻ ഉണർന്നു.. മണിക്കുട്ടിക്ക് നാളെമുതൽ 3ദിവസം ഓ ഒരു ഇമ്പോര്ടന്റ്റ് ക്യാമ്പ് ഉണ്ടെന്നു അമ്മ പറഞ്ഞു.. എന്നാൽ അവൾ എന്നെ വിട്ടു പോകാതെ വാശിപിടിച്ചു... എന്നാൽ ഞാൻ അവളെ പറഞ്ഞു സമാധാനിപ്പിച്ചു പറഞ്ഞു വീട്ടിൽ വിട്ടു.. അവൾ പോകാൻ മനസ്സില്ലാതെ ആണ് പോയത്.ഇപ്പോൾ കൂടെ ലക്ഷ്മി അമ്മ ആണ് ഉള്ളത്..
ഒരു 6 മണി ഒക്കെ ആയപ്പോൾ അനൂപ് വന്നു കൂടെ ഗോപികയും... അവൻ വന്നു എന്നെ നോക്കി ചിരിച്ചു.. ഗോപിക എന്നോട് എല്ലാം ചോദിച്ചു... ഞാൻ അവനോടു
"ഡാ ഇന്നലെ നീ വന്നപ്പോൾ എന്തായിരുന്നു കണ്ടിഷൻ "
"ഡാ ഒന്നും പറയണ്ട.. നീ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ഒരുപാട് പേടിച്ചു.. ഞാൻ പിന്നെ വേഗം കാറും എടുത്തു....ഞാൻ വന്നു നോക്കുമ്പോൾ നീ ബൈക്കിൽ ചാരി ബോധം ഇല്ലാതെ ഇരിക്കുന്നു... നോക്കുമ്പോൾ റോഡിൽ പലയിടത്തും ചോരയും ആയി 5 പേർ കിടക്കുന്നു.. കുറച്ചു ആളുകൾ ഒക്കെ അപ്പോൾ കൂടിയിരുന്നു.. ഞാൻ ഉടൻ നിന്നെ എടുത്തു വണ്ടിയിൽ കയറ്റി ഇങ്ങു കൊണ്ട് പോന്നു.. അവന്മാരെ നാട്ടുകാർ എല്ലാം കൂടി എടുത്തോണ്ട് ഇങ്ങോട്ട് തന്നെ കൊണ്ട് വന്നു.. പിന്നെ ഞാൻ നിന്റെ ഫോൺ എടുത്തു വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു..."
ഞാൻ ഒന്നു ചിരിച്ചിട്ട്..
"ഡാ അവന്മാരുടെ കണ്ടിഷൻ എങ്ങനെ ഉണ്ട്.."
"എന്റെ പൊന്നളിയ ഒന്നും പറയണ്ട.. അവന്മാർ ഇനി എണിറ്റു നടക്കാൻ മിനിമം ഒരു 8/9 മാസ്സം എടുക്കും.. അതിൽ ആ ശരണിന്റെ കാര്യം ഇതിൽ കഷ്ടം ആണ്.. കഴുത്തിൽ നല്ല പണി കിട്ടി..
💬 Comments
View all comments