Chapter Title : മാറ്റകല്യാണം 2 [MR WITCHER]
പിന്നെ കയ്യിലും കാലിലും സ്റ്റീൽ ഇടണം എന്നാ അറിഞ്ഞത്.. പിന്നെ രണ്ടു കേസ് പെടലിക്കു കിട്ടി "
"രണ്ടു കേസ് ഓ "
ഞാൻ അത്ഭുതത്തോടെ ചോദിച്ചു.. ഒരു കേസ് ഹോസ്പിറ്റലിൽ നിന്നു കിട്ടാൻ ചാൻസ് ഉണ്ട്.. വേറെ ഏതു കേസ്...
"ഡാ ഒന്നു ഹോസ്പിറ്റലിൽ നിന്നും കേസ് ഉണ്ട്.. അത് വധ ശ്രമം.... പിന്നെ ഒന്നു അശ്വതി കൊടുത്ത കേസ് "
ഞാൻ ഒന്നു ഞെട്ടി... അച്ചു വോ.. അവൾ എന്ത് കേസ് കൊടുക്കാൻ..
"ഡാ അച്ചുവേ... അവൾ എന്ത് കേസ് കൊടുക്കാൻ "
ഞാൻ ചോദിച്ചത് അനൂപിനോട് ആണേലും ഉത്തരം തന്നത് ഗോപിക ആയിരുന്നു..
"അത് ചേട്ടാ ഇന്ന് ഞാൻ കോളേജിൽ പോയപ്പോൾ ഞാൻ അവളോട് ഈ കാര്യം പറഞ്ഞു.... കേട്ടപ്പോൾ മുതൽ അവൾ ചേട്ടായിന്നും വിളിച്ചു കരയാൻ തുടങ്ങിയതാ... അവൾ ക്ലാസ്സിൽ കിടന്നു അലമുറയിട്ട് കരഞ്ഞു..... ശരൺ ആണ് ചേട്ടനെ ഉപദ്രവിക്കാൻ വന്നത് എന്ന് അറിഞ്ഞപ്പോൾ അവൾ നേരെ പ്രിൻസിപലിന്റെ അടുത്ത് പോയി അവനെതിരെ കംപ്ലയിന്റ് കൊടുത്തു.. അവളോട് മോശമായി പെരുമാറിയെന്നും അത് ചോദ്യം ചെയ്തത് കൊണ്ടാണ് ചേട്ടനെ കൊല്ലാൻ നോക്കി എന്ന് പറഞ്ഞു... പ്രിൻസിപ്പൽ നേരെ അത് പോലീസിന് കൊടുത്തു.. അങ്ങനെ ആ കേസും അവന്റെ തലക്കായി.... "
അത് കേട്ടു എനിക്കു ചിരി ആണ് വന്നത്.. പാവം ശരണിനു നല്ല പൊളപ്പൻ പണി ഞാൻ കൊടുത്തു... പോരാത്തേന് ഇനി പോലീസ് കേസ്. അടിപൊളി... ഞാൻ മനസ്സിൽ ഓർത്തു.
"അച്ചു പിന്നെ എന്താ ഇങ്ങോട്ട് വരാത്തത്.."
"അവൾ പിന്നെയും കരഞ്ഞു വല്ലാതായതാ.. അവസാനം അവളെ ആര്യ മിസ്സ് വീട്ടിൽ കൊണ്ടാക്കി പാവം... ചേട്ടനെ ആ പെണ്ണിന് ജീവൻ ആണ്... "
ഞാൻ ആലോചിച്ചു... എന്റെ മണിക്കുട്ടിയെ പോലെ തന്നെ പാവം ആണ് അവൾ.. ഒരുപാട് വിഷമിച്ചു കാണും... പിന്നെ കുറെ നേരം അനൂപും ഗോപികയും എന്റെ കൂടെ ഉണ്ടായിരുന്നു.. അവർ രാത്രി വരെ കൂടെ നിന്നു.. ലക്ഷ്മി അമ്മ ആണ് എന്റെ കൂടെ നിൽക്കാം എന്ന് പറഞ്ഞത്... എന്നാൽ അനൂപ് നിന്നോളം എന്ന്
💬 Comments
View all comments