Chapter Title : മാറ്റകല്യാണം 2 [MR WITCHER]
ഒന്നും ഇല്ല.. അയ്യേ ഇങ്ങനെ കരയല്ലേ..... നീ കരഞ്ഞാൽ എനിക്കും വിഷമം ആകില്ലേ.. "
"ചേട്ടായി എന്നാലും അവൻ ചേട്ടായിയെ ഉപദ്രവിക്കാൻ നോക്കിലെ..."
"അയ്യേ അതിനെന്താ...... അവൻ ഇപ്പോൾ മുകളിലത്തെ ഫ്ലറിൽ ICU യിൽ കിടക്കുന്നു.. അവനു ഞാൻ വേണ്ടത് കൊടുത്തു... പോരാത്തതിന് നീയും പരാതി കൊടുത്തില്ലേ..... ഇനി എന്റെ പോന്നു കരയില്ലേ "
ഞാൻ അവളെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു.. അവളെ ഞാൻ ചിരിപ്പിച്ചു... അവൾ ഇപ്പോൾ കരച്ചിൽ എല്ലാം നിർത്തി.. ഞാൻ നോക്കുമ്പോൾ ആര്യ ഞങ്ങളുടെ കുറുമ്പൊക്കെ നോക്കി അത്ഭുതത്തോടെ നിൽക്കുന്നു...
"മിസ്സ് ഇന്ന് ലീവ് എടുത്തോ... വരേണ്ടി ഇരുന്നില്ല വെറുതെ എന്തിനാ.. "
ഞാൻ അത് പറഞ്ഞപ്പോ അവരുടെ മുഖം മാറി.. എന്നാൽ അവർ പെട്ടന്ന് തന്നെ അത് മറച്ചു..
"ലീവ് അല്ല... കുറച്ചു കഴിഞ്ഞു പോണം.. പിന്നെ ഇവൾ ഇന്നലെ കരഞ്ഞു വിളിച്ചു കോളേജിൽ കിടന്നു.. ഇന്ന് കൊണ്ടുവന്നു കാണിക്കാം എന്ന് പറഞ്ഞപ്പോഴാ ഒന്നു അടങ്ങിയത്.. അത് കൊണ്ട് വന്നതാ.. ഇയാൾക്ക് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ "
അവർ അവളെ കൊണ്ടുവരാൻ മാത്രമാണ് വന്നത് എന്ന് കേട്ടപ്പോൾ എനിക്കു ചെറിയ വിഷമം ഉണ്ടായി.... അവർക്കു ഞാൻ കരുതുന്ന രീതിയിൽ ഒന്നും എന്നോട് കാണില്ല എന്ന് ഞാൻ കരുതി..
പിന്നെയും എന്തൊക്കയോ ഞാനും അവരും സംസാരിച്ചു.. കൂടെ അച്ചുവും ഉണ്ടായിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവർ ഇറങ്ങുക ആണെന്ന് പറഞ്ഞു.. അച്ചു ഇന്ന് വരുന്നില്ല എന്റെ കൂടെ നിൽക്കും എന്ന് പറഞ്ഞു.. അവസാനം അവർ പോകാൻ ഇറങ്ങി.. പോകാൻ നേരം അവർ എന്നെ ഒന്നു നോക്കി.. ആ നോട്ടം എന്നെ വല്ലാതെ ആകർഷിച്ചു.. ആ നോട്ടം എന്തിനായിരുന്നു... അതിൽ ഒരു കാന്തിക ശക്തി ഉണ്ടായിരുന്നു.. ഞാൻ അവർ പോകുന്നതും നോക്കി നിന്നു...
അവൾ പോയി കുറച്ചു കഴിഞ്ഞപ്പോൾ അമ്മമാർ വന്നു.. അമ്മയെ കണ്ട അച്ചു ചെന്ന് കെട്ടിപിടിച്ചു.. അമ്മാർക്ക് അവളെ ഭയങ്കര ഇഷ്ടം ആണ്.. ലക്ഷ്മി അമ്മക്ക് അവളെ ജീവൻ ആണ്.. അവളുടെ സ്വഭാവം ആണ് അതിനു കാരണം... നല്ല കുട്ടി എന്ന് ഇടയ്ക്കു
💬 Comments
View all comments