Chapter Title : മാറ്റകല്യാണം 2 [MR WITCHER]
ഇടയ്ക്കു പറയാറുണ്ട്...
അങ്ങനെ വൈകിട്ട് വരെ അവൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു... വൈകിട്ട് എന്നെ ഡിസ്ചാർജ് ചെയ്തു.. അവളെ പറഞ്ഞു വീട്ടിൽ വിട്ടു... എന്നിട്ട് ഞങ്ങൾ വീട്ടിൽ പോയി.. ഒരു വീക്ക് റസ്റ്റ് വേണംമെന്നു ഡോക്ടർ പറഞ്ഞു അതുകൊണ് ഞാൻ വീട്ടിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു.....
മണിക്കുട്ടി നാളെ കഴിഞ്ഞു വീട്ടിൽ വരും.. അപ്പോളേക്കും അവളുടെ ക്യാമ്പ് കഴിയും.. എന്നാലും അവൾ എന്നെ പറ്റുമ്പോൾ ഒക്കെ ഫോണിൽ വിളിച്ചു കാര്യം തിരക്കും... അങ്ങനെ ഞാൻ എല്ലാം മറന്നു വിശ്രമം തന്നെ.. അമ്മ എന്നെ നല്ലപോലെ നോക്കി....
അങ്ങനെ ഇരിക്കുമ്പോൾ രാത്രി മണിക്കുട്ടി കാൾ ഒക്കെ വിളിച്ചു കഴിഞ്ഞു ചുമ്മാ ഒന്നു വാട്സ്ആപ്പ് നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്നു ഒരു മെസ്സേജ് കിടക്കുന്നു... Dp ഒന്നും കാണാൻ ഇല്ല.. നമ്പർ സേവ് അല്ലാത്തതു കൊണ്ടാകും... ഞാൻ നോക്കുമ്പോൾ ആൾ ഓൺലൈൻ ഉണ്ട്.. ഞാൻ ആരാന്നു ചോദിച്ചു...
"ആരാ? മനസ്സിലായില്ല..."
ഉടൻ റിപ്ലൈ വന്നു..
"പക്ഷെ എനിക്കറിയാം.... കോളേജിലെ ഹീറോ ആണല്ലോ.. ഇപ്പോൾ.. എല്ലാവർക്കും ഇപ്പോൾ തന്നെ പറ്റി പറയാൻ ആണ് സമയം "
അപ്പോൾ കോളേജിൽ ഉള്ള ആരോ ആണെന്ന് മനസ്സിലായി.. എന്നാൽ ആരു..
"നിങ്ങൾ ആരാണെന്നു പറഞ്ഞില്ലല്ലോ "
"ഓ ആരാണെന്നു പറഞ്ഞാലേ ഇയാൾ സംസാരിക്കുക ഒള്ളു..."
"ആ അതെ.. ഞാൻ അറിയാത്ത ആരുമായും സംസാരിക്കില്ല"
"ഓ അറിയാത്ത ആരുമായും സംസാരിക്കില്ല... പക്ഷെ അറിയാത്ത ആൾക്ക് വേണ്ടി അടി ഒക്കെ ഉണ്ടാക്കാൻ അറിയാം ?"
അതും പറഞ്ഞു.. ഒരു ചിരിക്കുന്ന സ്മൈലി ഇട്ടു.. അത് കണ്ടപ്പോൾ എനിക്കു ദേഷ്യം വന്നു...
"ഞാൻ എനിക്കു ഇഷ്ടം ഉള്ളവർക്ക് വേണ്ടി അടിയുണ്ടാക്കും.. അത് താൻ എന്തിനാ അറിയുന്നേ..... നിർത്തിയിട്ടു പോ... എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല ??"
എനിക്കു നന്നായി ദേഷ്യം വന്നു
"ചൂടാവല്ലേ മാഷേ... ഞാൻ ചുമ്മാ പറഞ്ഞതാ... എന്നെ ഇതുവരെ മനസ്സിലായില്ലേ..... എന്റെ dp കണ്ടില്ലേ "
"Dp ഒന്നും കാണാൻ പറ്റുന്നില്ല.... പിന്നെ എങ്ങനെ ആളെ മനസ്സിലാക്കാൻ ആണ്.."
"എന്നാലേ എന്റെ നമ്പർ സേവ് ചെയ് അപ്പോൾ
💬 Comments
View all comments