Chapter Title : മാറ്റകല്യാണം 2 [MR WITCHER]
ഇച്ച പൊതിയുന്ന പോലെ പെൺകുട്ടികൾ എന്നെ വന്നു പൊതിഞ്ഞു... എല്ലാരും എന്നോട് വളരെ അടുത്ത് നിന്നു കയ്യിൽ പിടിച്ചു ഒകെ ആണ് സംസാരം... അച്ചു ഉണ്ടേൽ ഇവളുമാരെ ഒന്നും അടുപ്പിക്കില്ല.. അവൾ ഇല്ലാത്തതു ഇവളിമാർ നന്നായി ഉപയോഗിക്കുന്നു.. എന്നാൽ ഇതെല്ലാം കണ്ടു മറ്റൊരാൾ ഹാലിളകി നടക്കുക ആയിരുന്നു.. വേറെ ആരും അല്ല ആര്യ തന്നെ... അവൾ ഇടയ്ക്കു അത് വഴി പാസ്സ് ചെയ്തപ്പോൾ അത് കണ്ടു.... മുഖം ഒരു പത്തു കിലോ കനം വച്ച പോലെ ഉണ്ട്..... അവളുടെ കാട്ടികൂട്ടൽ കാണുമ്പോൾ എനിക്കു ചിരി ഒക്കെ വരും.. എന്നാലും കടിച്ചു പിടിക്കും...
എന്നോട് മറ്റു പെൺകുട്ടികൾ സംസാരിക്കുന്നത് ഒന്നും അവൾക്കു ഇഷ്ടം അല്ല... അത് കാണുമ്പോൾ അവൾക്കും എന്നെ ഇഷ്ടം ആണെന്ന് 100% ഉറപ്പിച്ചു..... പിന്നെ അവൾ ക്ലാസ്സിൽ വന്നു ഓരോന്ന് കാട്ടിക്കൂട്ടും... എന്നോട് സംസാരിച്ച എല്ലാം പെണ്ണുങ്ങളുടെയും അവൾ പോക്കും.. ഓരോ ചോദ്യം ചോദിച്ചു ചുറ്റിക്കും.. ഉത്തരം പറഞ്ഞില്ലേൽ കുറെ ചീത്തയും പറഞ്ഞു ക്ലാസ്സിൽനിന്ന് ഇറക്കി വിടും... ഇതൊക്കെ കാണുമ്പോൾ ഞാൻ ഒരുപാട് സന്തോഷിക്കും.....
തീർന്നില്ല പിന്നെ വീട്ടിൽ വന്നു എന്നെ കുറെ പറയും.. എപ്പോഴും പെണ്ണുങ്ങളുമായി സംസാരം എന്ന് പറഞ്ഞു കിടന്നു തുള്ളും.. ഞാൻ അവളെ ചോടിപ്പിച്ചു ഓരോന്ന് പറയും.. അവൾ പിന്നെ ദേഷ്യം വന്നു ഫോൺ ഒക്കെ വാക്കും.. ഞാൻ ഇതൊക്കെ എൻജോയ് ചെയ്തു പോന്നു.... രണ്ടു പേരുടെ മനസ്സിലും സ്നേഹം ഉണ്ട് എന്നാൽ അത് തുറന്നു പറയുന്നില്ല..... ഞാനും എന്റെ ഈഗോ കാരണം ആദ്യം അവൾ പറയട്ടെ എന്ന് കരുതി വെയിറ്റ് ചെയ്തു.... അങ്ങനെ ദിവസ്സങ്ങൾ പോയി കൊണ്ടിരിക്കുന്നു.. അവൾ ഓരോ കുറുമ്പ് കാട്ടി കൊണ്ടിരുന്നു...
അങ്ങനെ ഒരു ദിവസ്സം രാത്രി മെസ്സേജ് ചെയ്തോണ്ടിരുന്നപ്പോൾ അവൾ
"എനിക്കു ഒരു കാര്യം പറയാൻ ഉണ്ട് "
"എന്താ അമ്മു കാര്യം... പറഞ്ഞോ"
"ഇപ്പോൾ അല്ല നാളെ നേരിട്ട് പറയാം......"
"ഓ അത്ര വലിയ കാര്യം ആണോ....?"
"അതെ... നാളെ നേരിട്ട് പറയാം "
"ഓ എന്നാൽ എനിക്കും നാളെ ഒരു കാര്യം പറയാൻ ഉണ്ട്....
💬 Comments
View all comments