Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI]
നടക്കുക ആയിരുന്നു
പഠിക്കുന്ന കാലത്ത്, സ്കൂളിലും കോളേജിലും, എത്രയോ പേർ അവന്റെ പിന്നാലെ നടന്നിട്ടുണ്ട്…..
പക്ഷേ,
ഒരു നോട്ടം പോലും തിരിച്ച് നൽകാൻ അവന് ഒരിക്കലും തോന്നിയിട്ടില്ല.
അത് പോലെ തന്നെ, ആർക്കെങ്കിലും വേണ്ടി മനസ്സ് മാറുമെന്ന് അവൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.
പക്ഷേ ഇപ്പോൾ…
അവൻ തന്നെ വിശ്വസിക്കാനാകാത്ത ഒരു കാര്യം നടന്നിരിക്കുന്നു….
ഒരു കുടുംബമുള്ള, തന്നെക്കാൾ ഒരു വയസ് മുതിർന്ന, ഒരു കുഞ്ഞുള്ള ഒരു സ്ത്രീയോടുള്ള ആഴമുള്ള ഒരു സ്നേഹം…
അത് വെറും ഇഷ്ടമായി നിൽക്കാതെ, അതിന്റെ എല്ലാ അതിരുകളും കടന്ന്,
ഹൃദയത്തെയും ശരീരത്തെയും ഒരുപോലെ കീഴടക്കിയിരുന്നു.
ഇത് ശരിയാണോ…അല്ലെങ്കിൽ തെറ്റാണോ…
ആ ചോദ്യത്തിന് മറുപടി കണ്ടെത്താൻ, അവന് ഇനിയും കഴിയുന്നില്ല…
പക്ഷേ, ഒരു കാര്യത്തിൽ മാത്രം സംശയമില്ല
മെഹർ…
മെഹർ ഉള്ളിടത്തോളം അവന്റെ ജീവിതം ഇനി പഴയതുപോലെ ആയിരിക്കില്ല.
അവളുടെ കാര്യവും വ്യത്യസ്തമല്ല…….. കുടുംബമുണ്ടെങ്കിലും ഇപ്പോളാണ് അവൾ ഒന്ന് ജീവിച്ചു തുടങ്ങിയിരിക്കുന്നത്…..
ആറേഴ് മാസങ്ങൾ കൊണ്ട് ജീവിതത്തിൽ എന്തെല്ലാമാണ് സംഭവിച്ചത്,.....
അവൻ ഡ്രൈവിങ്ങിനിടെ കഴിഞ്ഞതെല്ലാം ഒന്ന് ഓർത്തെടുത്തു……
സ്കൂളിൽ ജോയിൻ ചെയ്തതിന് ശേഷം, മെഹറുമായി അടുത്തത് അതിശയകരമായ വേഗത്തിലായിരുന്നു.
അതിന് ഒരു കാരണം മാത്രം രണ്ടുപേരും ഒരേ വൈബ് ആയിരുന്നു എന്നതാണ് .
ചില ആളുകളോട് സംസാരിക്കാൻ ശ്രമിക്കണം…പക്ഷേ ചിലരോട് സംസാരം സ്വാഭാവികമായി ഒഴുകും.
മെഹർ അങ്ങനെ ഒരാളായിരുന്നു.
അവളെ ആദ്യമായി കണ്ട നിമിഷം തന്നെ, മനസ്സിൽ ഒരു ചെറു സ്പാർക്ക് തെളിഞ്ഞിരുന്നു.
പക്ഷേ…
അവൾ വിവാഹിതയാണ്, ഒരു കുട്ടിയുടെ അമ്മയാണ് എന്ന സത്യം അറിഞ്ഞപ്പോൾ,
ആ വികാരം ഞാൻ ഉള്ളിൽ തന്നെ അടച്ചു
💬 Comments
View all comments