Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI]
ബ്ലാക്ക് ടി-ഷർട്ടും ജീൻസും സാധാരണ വേഷം. അവൾ അതിൽ സുന്ദരി ആയിരുന്നു.
അവളുടെ കൈകൾ, ഒന്നിനൊന്ന് ചേർത്ത് പിടിച്ചുകൊണ്ട് പരുങ്ങലോടെ നിൽക്കുന്നപോലെ എനിക്ക് തോന്നി…
“എന്താ ലക്ഷ്മി…?”
അവൾ എന്തെങ്കിലും പറയുന്നതിന് മുൻപേ ഞാൻ ചോദിച്ചു.
അവൾ ചുറ്റും ഒന്ന് നോക്കി. ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തി.
“സർ… കമ്മിറ്റഡ് ആണോ…?”
ആ കേട്ടത് ശരിയാണോ എന്ന് പോലും തോന്നി.
അങ്ങനെയൊരു ചോദ്യം അവളിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
“അല്ല…”
ഞാൻ അറിയാതെ തന്നെ ഉത്തരം പുറത്തുവന്നു.
അവൾ ഒരു നിമിഷം നിശ്ശബ്ദമായി നിന്നു.
സർ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ…………………… അവൾ മുഖവുരയോടെ ചോദിച്ചു
പറയൂ എന്ന അർത്ഥത്തിൽ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി തന്നെ ഇരുന്നു……
പിന്നെ, ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു
“സർ… ഐ റിയലി ലൈക്ക് യൂ… വുഡ് യു ലൈക്ക് ടു ഡേറ്റ് മീ…?”
ആ ചോദ്യത്തിൽ, ഒരു കുട്ടിയുടെ ലജ്ജയും ഇല്ലായിരുന്നു…
വല്ലാത്ത ഒരു ധൈര്യം അവളിൽ ഉണ്ടായിരുന്നു…..
ഒരു നിമിഷം, ഞാൻ പതറിപ്പോയി.
എന്ത് പറയണം… എങ്ങനെ പ്രതികരിക്കണം….
അവളുടെ ആത്മവിശ്വാസം തന്നെയാണ് എന്നെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കിയത്.
കുട്ടികളല്ലേ “ഇത്… ഒരു പ്രങ്കും ആണോ…?” എന്ന ചിന്ത പോലും മനസ്സിലൂടെ കടന്നുപോയി.
പക്ഷേ അവളുടെ കണ്ണുകൾ അത് തമാശയല്ലെന്ന് പറഞ്ഞു.
ഞാൻ അല്പം ശ്വാസം വിട്ടു. സ്വയം നിയന്ത്രണം വീണ്ടെടുത്തു.
അവളെ നോക്കി എങ്ങിനെയോ ഒന്ന് ചിരിച്ചു…
“ലക്ഷ്മി…” ഞാൻ പതുക്കെ വിളിച്ചു.
അവൾ പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളിൽ ഒരു ഭയം കൂടി
💬 Comments
View all comments