Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI]
ഉണ്ടായിരുന്നു കൂടെ മറുപടി എന്തായിരിക്കുമെന്നറിയാനുള്ള ഒരു വ്യഗ്രത
“ആദ്യം ഒരു കാര്യം പറയട്ടെ…” ഞാൻ മൃദുവായി പറഞ്ഞു.
“ഒരാളോട് നിന്റെ മനസ്സിൽ തോന്നിയ കാര്യം തുറന്ന് പറഞ്ഞതിന് …
അതിന് ധൈര്യം വേണം.
അതിന് ഞാൻ നിന്നെ respect ചെയ്യുന്നു.”
അവളുടെ മുഖത്ത് ഒരു ചെറിയ പ്രതീക്ഷയുടെ തെളിച്ചം തെളിഞ്ഞു.
“പക്ഷേ ലക്ഷ്മി… ഞാൻ നിന്റെ ടീച്ചറാണ്.”
ഞാൻ ഒരു നിമിഷം നിർത്തി.
“നിനക്ക് ഇപ്പോൾ തോന്നുന്ന ഈ ഫീലിംഗ്… അത് തെറ്റല്ല. ഈ പ്രായത്തിൽ പലർക്കും അങ്ങനെ തോന്നാറുണ്ട്.”
അവൾ ഒന്നും പറഞ്ഞില്ല. പക്ഷേ അവളുടെ കണ്ണുകൾ താഴോട്ട് പോയിരുന്നു.
“പക്ഷേ അത് ഒരു relation ആയി മാറ്റാൻ… അത് ശരിയായ കാര്യമല്ല.”
ഞാൻ ശബ്ദം അല്പം താഴ്ത്തി വീണ്ടും പറഞ്ഞു തുടങ്ങി.
“നീ ഒരു നല്ല കുട്ടിയാണ്. ഇനിയും നിനക്ക് ഒരുപാട് പഠിക്കുവാൻ ഉണ്ട് …
നിന്റെ ജീവിതം build ചെയ്യണം.”
അവൾ ഇതെല്ലം കേട്ട് നിശബ്ദമായി നിന്നു……
“ഇപ്പോൾ നിനക്ക് എന്നെ ഇഷ്ടമായിരിക്കാം… പക്ഷേ കുറച്ച് വർഷങ്ങൾക്ക് ശേഷം
നീ ഇതിനെ കുറിച്ച് ഓർത്ത് ചിരിക്കും”
അവൾ തല ഉയർത്തി നോക്കി. ചെറിയൊരു ലജ്ജയും, അല്പം നിരാശയും
അവളുടെ മുഖത്ത് തെളിഞ്ഞിരുന്നു.
“സോ…” ഞാൻ പറഞ്ഞു.
“നമുക്ക് ഇത് ഒരു secret ആയി വെക്കാം.” മറ്റാരും അറിയാതെ…..
അത് കേട്ട് അവൾ പതുക്കെ തല കുനിച്ചു.
നീ ഇപ്പോൾ നന്നായി പഠിക്കാൻ നോക്കു………
അത് കേട്ട് അവൾ ഒന്ന് ചിരിച്ചു.
ആ ചിരിയിൽ ലജ്ജയും, ആശ്വാസവും ഒരുമിച്ചു ഉണ്ടായിരുന്നു.
“ഐ വിൽ ട്രൈ
💬 Comments
View all comments