Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI]
അവൾ പതിയെ ചോദിച്ചു.
"സമയം നിൽക്കുന്നതുവരെ..." ഒരു പുഞ്ചിരിയോടെ അവൻ മറുപടി നൽകി.
പക്ഷേ, കാലം ആർക്ക് വേണ്ടിയും കാത്തുനിൽക്കില്ലെന്ന് ഇരുവർക്കും അറിയാമായിരുന്നു.
പുറത്ത് പക്ഷികളുടെ പാട്ടുകൾക്ക് വേഗത കൂടി. ജനൽവിരികൾ ഭേദിച്ച് സൂര്യപ്രകാശം മുറിക്കുള്ളിലേക്ക് അരിച്ചെത്തി. ആ വെളിച്ചത്തോടൊപ്പം, വരാനിരിക്കുന്ന വേർപാടിന്റെ നിഴലും ആ മുറിയിലേക്ക് മെല്ലെ പടർന്നുകയറുകയായിരുന്നു.
ഇന്നത്തെ പ്രഭാതം എത്ര മനോഹരമാണെങ്കിലും, അത് ഒരുപക്ഷേ ഒരു വിടവാങ്ങലിന്റെ നൊമ്പരമാകും….
ഒരു ദിവസം കൂടെ തനിക്ക് ഇവിടെ നിന്നൂടെ…….. അവൻ കെഞ്ചിക്കൊണ്ട് ചോദിച്ചു
ഒരു ദിവസം ഒരു ദിവസമെന്ന് പറഞ്ഞു രണ്ട് ദിവസമായി ഞാൻ ഇവിടെ നിൽക്കുന്നു……. അവൾ അവന്റെ കവിളിൽ സ്നേഹത്തോടെ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.
ആ രണ്ട് ദിവസം കഴിഞ്ഞു പോയത് അറിഞ്ഞുപോലുമില്ല…… അവളെ മാറോട് ചേർത്ത്കൊണ്ട് അവൻ പറഞ്ഞു
ഇനിയും ഇവിടെ നിന്നാൽ ആകെ പ്രശ്നമാകും……….. അവൾ കൊഞ്ചി പറഞ്ഞു
“അറിയാം…” അവൻ പതിയെ പറഞ്ഞു,
പക്ഷേ ആ ഒരു വാക്കിനുള്ളിൽ തന്നെ ഒളിഞ്ഞിരുന്നത് സമ്മതവും നിസ്സഹായതയും ചേർന്ന ഒരു വികാരമായിരുന്നു.
അവളുടെ വിരലുകൾ ഇപ്പോഴും അവന്റെ കവിളിൽ തഴുകിക്കൊണ്ടിരുന്നു. അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി…… അവിടെ ഒരു കുട്ടിയുടെ പോലെ വിടാൻ മനസ്സില്ലാത്ത ഒരു പിടിവാശി.
“പോകേണ്ടതാണെന്ന് അറിയാമെങ്കിലും… പോകാൻ മനസ്സില്ല,” അവൾ പറഞ്ഞു.
അവൻ ചിരിച്ചു, പക്ഷേ ആ ചിരിക്ക് പിന്നിൽ ചെറിയൊരു വേദന മറഞ്ഞിരുന്നു.
“എനിക്ക് അറിയാം… അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്… ഒരുദിവസം കൂടി…”
അവൾ തലകുനിച്ചു.
“ഇനി ഇവിടെ നിന്നാൽ… വീട്ടിൽ എന്തെങ്കിലും ചോദ്യം വരും… കുട്ടികളുടെ കാര്യങ്ങളും ബാക്കിയുണ്ട്… എല്ലാം ഞാൻ തന്നെയല്ലേ
💬 Comments
View all comments