Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI]
കണ്ടത് മതിയായില്ലേ…?” അവൾ ഒരു ചെറിയ കളിയോടെ ചോദിച്ചു…
“ഇല്ല……….. അവൻ വേഗം റിപ്ലൈ കൊടുത്തു
“അതിന്ന് ഉണ്ടാകില്ല………….
എനിക്കൊന്ന് കണ്ടാൽ മതി…………
എനിക്കും…….. അവൾ പറഞ്ഞു
ആ ഒരു വാക്ക് മതിയായിരുന്നു അവന്…….
—---------------------------------------------------------------------
സമയം വളരെ പതുക്കെ നീങ്ങുന്നതുപോലെ തോന്നി…
5.30 ആകുവാൻ മണിക്കൂറുകമാത്രമേ ഉള്ളു….. പക്ഷേ മനുവിന് ഓരോ മിനിറ്റും മണിക്കൂറുകൾ ആയിരുന്നു….
മറ്റൊരു സ്ഥലത്ത്… മെഹറും അതേ നിലയിൽ തന്നെ…
കണ്ണാടി മുന്നിൽ നിന്നു… വസ്ത്രം മാറ്റി നോക്കി… വീണ്ടും മാറ്റി…
“എന്താ… ഞാൻ ഇങ്ങനെ ഒക്കെ ?” അവൾ അവളോട് തന്നെ ചോദിച്ചു…
പക്ഷേ… ഉത്തരം അവൾക്കറിയാമായിരുന്നു…
—---------------------------------------------------------------------
റിവർ സൈഡ് പാർക്ക്…
മനു ആദ്യം എത്തിയിരുന്നു… തണലുള്ള ഒരു സ്ഥലത്ത് അവൻ ഇരിപ്പുറപ്പിച്ചു….
അവന്റെ കണ്ണുകൾ വഴിയിലൂടെ വരുന്ന ഓരോരുത്തരിലും മെഹറിനെ തിരഞ്ഞുകൊണ്ടിരുന്നു…..
കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ അവൾ വന്നു….
അകലെ നിന്നും അവൾ നടന്നു വരുന്നത് മനു കണ്ടു…… വെളുത്ത ഒരു ചുരിദാറിൽ ഒരു മാലാഖയെ പോലെ
അവളെ കണ്ടതും അവൻ പതിയെ അവളുടെ നേർക്ക് നടന്നു…..
ഒരു ചിരിയോടെ അവൾ അവന് അരികിലെത്തി….
വൈകിയോ ? മെഹർ ചോദിച്ചു
ഇല്ലാ….
കുറച്ചു കൂടെ ഇരുട്ട് ആയിക്കോട്ടെ എന്ന് വിചാരിച്ചിട്ട് ആയിരുന്നു…..
പേടിയുണ്ടോ ? മനു ചോദിച്ചു
നമ്മളെ അറിയുന്ന ഒരുപാട് പേര് ഇവിടെ ഉണ്ട്….. മെഹർ പറഞ്ഞു
അതാണ് ഞാൻ ചോദിച്ചത് പേടി ആണോ എന്ന്….. മനു പറഞ്ഞു
അതിന് അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു……….
"പേടി തന്നെ മനു... നമ്മളെ ഇങ്ങനെ കാണുമ്പോൾ
💬 Comments
View all comments