Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI]
ആരെങ്കിലും കണ്ടാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ഓർത്തു മെഹർ പതിയെ അവനിൽ നിന്നും അകന്നു……….
അവൾ അവന്റെ മുഖത്തേക്ക് നോക്കി……. പൊക്കോ………… ഒരുപാട് സമയമായി………….
അവൾ സ്നേഹത്തോടെ പറഞ്ഞു
അവനും മറ്റൊരു വഴി ഇല്ലായിരുന്നു…..
മനസില്ലാ മനസോടെ അവൻ തിരിഞ്ഞു നടന്നു……
രണ്ടാൾക്കും ആ രാത്രി ശരിയായി ഉറങ്ങുവാൻ കഴിഞ്ഞില്ല………..
ആ രാത്രി അവർക്ക് മറക്കാനാകാത്ത ദിനങ്ങളുടെ തുടക്കമായിരുന്നു…… അവളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ തുടക്കവും
—----------------------------------------------------------------------------------------------------
പിറ്റേന്ന്… ഒരു ഞായറാഴ്ച…
ലോകം മുഴുവൻ വിശ്രമത്തിന്റെ സന്തോഷത്തിൽ ആയിരുന്നു…
പക്ഷേ…
രണ്ടുപേർ മാത്രം……… അവർക്ക് ഒന്ന് നേരിൽ കാണണമെങ്കിൽ, സംസാരിക്കണമെങ്കിൽ ഇന്ന് സ്കൂൾ ഉണ്ടാകണമായിരുന്നു..
മനുവിന് വീട്ടിൽ ഇരുന്നിട്ട് ഒട്ടും സഹിക്കുന്നില്ല………… ഉച്ച കഴിഞ്ഞതോടെ ഫോൺ കൈയിൽ എടുത്ത് …
മെസേജ് ടൈപ്പ് ചെയ്തു…..
മെഹർ നിന്നെ കാണാതെ എനിക്ക് ഇവിടെ ഇരിക്കാൻ വയ്യ……….
കുറച്ചു കഴിഞ്ഞു മെഹറിന്റെ റിപ്ലൈ വന്നു…
ഇവിടേക്ക് വാ എന്നാൽ………
മെസ്സേജ് വന്നതും മനു വേഗം ഫോൺ തുറന്ന് നോക്കി…..
അത് കണ്ടതും മനുവിന്റ്റെ ചുണ്ടിൽ ചിരി വിരിഞ്ഞു
ഞാൻ വരും…. മനു റിപ്ലൈ കൊടുത്തു
5.30 ന് റിവർ സൈഡ് പാർക്കിൽ….. അപ്പോൾ തന്നെ മെഹറിന്റെ റിപ്ലൈ വന്നു
അത് അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല…… ഒന്ന് അകലെ നിന്ന് കാണുവാനേ അവൻ ഉദ്ദേശിച്ചിരുന്നുള്ളു….
കാര്യമായിട്ടാണോ ? മനു ചോദിച്ചു
അതേ………..
ഉമ്മയും മോനും ?
അവരുണ്ടാകില്ല………
മെഹർ വേഗത്തിൽ റിപ്ലൈ കൊടുത്തു കൊണ്ടിരുന്നു
അവളുടെ ഓരോ മെസേജിലും…
ഒരു ചെറു ആവേശം…
“മെഹർ…”
“ഹ്മ്മ്…”
“ഇന്ന്… നമ്മൾ വീണ്ടും കാണും…”
“ഇന്നലെ
💬 Comments
View all comments