0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI]

Author : SAMI Read All Parts 68.1K

തണുപ്പ് അവർക്ക് വേണ്ടി തങ്ങി നിന്നു….

അവൻ ഒരു മെസേജ് അയച്ചു “വന്നു…”

വാതിൽ തുറന്ന് വീട്ടിന്റെ പുറത്തേക്ക് മെഹർ പതിയെ നടന്നു വന്നു.
ശബ്ദമില്ലാതെ,. അവൾ അവന്റെ മുന്നിൽ നിന്നു.

ആ മങ്ങിയ വെളിച്ചത്തിലും അവളുടെ മുഖം ചുവന്നിരിക്കുന്നത് അവൻ കണ്ടു….. കണ്ണുകളിൽ ഇതുവരെയില്ലാത്ത ഒരു തിളക്കം………

ഒരു നിമിഷം രണ്ടുപേരും ഒന്നും പറഞ്ഞില്ല.
പക്ഷേ ആ നിമിഷത്തിൽ, വാക്കുകൾ വേണ്ടിയിരുന്നില്ല.

അടുത്ത നിമിഷം അവൻ അവളെ ചേർത്ത് പിടിച്ചു. അവളും അത് പ്രതീക്ഷിച്ചത് പോലെ അവളുടെ കൈകൾ അവന്റെ പുറത്ത് ചുറ്റി. രണ്ടുപേരും പരസ്പരം ചേർത്ത് കെട്ടിപിടിച്ചു…..

എത്രനേരം അങ്ങിനെ നിന്നെന്ന് അവർക്ക് തന്നെ അറിയില്ലായിരുന്നു/…..
അവൾ പതിയെ കൈകൾ അയച്ചുകൊണ്ട് അല്പം പിന്നോട്ടു മാറി.
അവന്റെ കണ്ണുകളിലേക്ക് നോക്കി. അവിടെ… അതേ വികാരം.

രണ്ടാൾക്കും അപ്പോൾ വേണ്ടിയിരുന്നത് എന്താണോ അത് പോലെ നടന്നു…..
മനുവിന്റെ മുഖം അവളിലേക്ക് അടുത്തു,...... അവളുടെ ശ്വാസത്തിന്റെ ചൂട്, അവന്റെ മുഖത്ത് പതിഞ്ഞു. അവളുടെ ചെചുണ്ടുകൾ അവന്റെ ചുണ്ടുകൾ കൊണ്ട് പതിയെ ഒന്ന് തൊട്ടു,......

പതിയെ ആ ചുംബനം അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി,......
അവൾ അല്പം കൂടി അവന്റെ അടുത്തേക്ക് ചേർന്നു, കൈകൾ അവന്റെ പുറകിലേക്ക് നീണ്ട് അവനെ ഒന്ന് ചുറ്റിപിടിച്ചു …..

അവരുടെ ഇടയിൽ നാളുകളായി അടച്ചു വച്ചിരുന്ന സ്നേഹം…ആ ചുംബനത്തിലൂടെ തുറന്നുവന്നു.
എത്ര നേരം അങ്ങിനെ നിന്നെന്ന് രണ്ടുപേരും അറിഞ്ഞില്ല…..

പതിയെ അവർ അകന്നു…… അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി…
പക്ഷേ രണ്ടുപേരും ഒന്നും പറഞ്ഞില്ല.
കുറച്ചു നേരം കൂടെ രണ്ടുംപേരും അങ്ങിനെ നിന്നു…………….

ഇത്

💬 Comments

View all comments