0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI]

Author : SAMI Read All Parts 68.1K

ആ ഫീലിംഗ് ഇഷ്ടമാണ് മനു…”

ആ എന്നെ തന്നെ ഞാൻ മറന്ന് പോയിരുന്നു, നീ വന്നതിൽ പിന്നെയാണ് ഞാൻ അതൊക്കെ ഒന്ന് ഓർത്തെടുത്തത്

അവിടെ… ആ നിമിഷത്തിൽ ഒരിക്കലും പറയരുതായിരുന്ന ആ സത്യം,
രണ്ടുപേരും തുറന്ന് പറഞ്ഞു.

അതോടെ… അവരുടെ ബന്ധത്തിന് ഒരു പുതിയ അർത്ഥം ലഭിച്ചു.
അവരുടെ ഹൃദയം… ഇനി ശാന്തമായി ഇരിക്കാൻ തയ്യാറായിരുന്നില്ല.

ആ രാത്രി ഉറക്കം ഇരുവരെയും വിട്ടുനിന്നു.
ഒരേ ചിന്ത മാത്രം…“ഒന്ന് കാണണം…”

“മെഹർ…”
അവൻ നീട്ടി വിളിച്ചു.
“ഹ്മ്മ്…”
അവൾ മറുപടിയായി മൃദുവായി മൂളി.

“എനിക്ക്…
ഒന്ന് കാണണം…”
ആ നിമിഷം, അവൾ മിണ്ടാതായി.
“ഇപ്പോളോ…?”
അവൾ അതിശയത്തോടെ ചോദിച്ചു.
“ഇപ്പോൾ…” “ഈ രാത്രിയിൽ…”

ഫോണിന്റെ മറുവശത്ത്
നിശ്ശബ്ദത മാത്രം….

അവൾ ശ്വാസം ഒന്ന് വലിച്ചു.
“മനു…
അത് വേണോ ?

ഏതൊരു പെണ്ണിനെ പോലെയും ആഗ്രഹമുണ്ടായിട്ടും അവൾ ചോദിച്ചു

“വേണം …”
അവൻ പതുക്കെ പറഞ്ഞു.

“ഇന്നത്തെ രാത്രി………..നിന്നെ കാണാതെ ഉറങ്ങാൻ കഴിയില്ല”
അവൾ അങ്ങിനെ പറഞ്ഞില്ലെങ്കിലും അവൾക്കും അങ്ങിനെ തന്നെ ആയിരുന്നു……
അത് അവന് കൃത്യമായി അറിയാമായിരുന്നു…… അതുകൊണ്ട് തന്നെ അവൻ മറുപടിക്ക് വേണ്ടി കാത്ത് നിന്നില്ല…..

ഞാൻ ഇപ്പോൾ വരാം……………… മനു പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു….
ഫോൺ കട്ട് ആയതിന് ശേഷം പോലും, ഇരുവരുടെയും ഹൃദയം അതേ വേഗത്തിൽ മിടിച്ചുകൊണ്ടിരിക്കുകയായിരുന്നു .

അവന്റെ വീട്… അവളുടെ വീട്ടിൽ നിന്ന് അര കിലോമീറ്ററിനടുത്ത് മാത്രം.
അൽപസമയം കഴിഞ്ഞ്, മനു അവളുടെ വീട്ടിന്റെ മുന്നിൽ നിന്നു.
രാത്രി നിശ്ശബ്ദമായിരുന്നു. ചുറ്റും മങ്ങിയ ലൈറ്റുകൾ… മഴ പെയ്തതിന്റെ

💬 Comments

View all comments