0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 2 [SAMI]

Author : SAMI Read All Parts 63.4K

വിരലുകൾ പതുക്കെ ഓടിച്ചു… “ഇപ്പോൾ തന്നെ പോകണമോ…?” അവൻ ചോദിച്ചു…
മെഹർ അല്പം തല ഉയർത്തി അവനെ നോക്കി… കണ്ണുകളിൽ ഇനിയും ആ നിമിഷങ്ങളുടെ തിളക്കം…
“സമയം വളരെ ആയി മനൂ… സൂക്ഷിച്ചു പോകണം…” അവൾ പതുക്കെ പറഞ്ഞു…
അവൻ ഒരു നിമിഷം മിണ്ടാതെ നിന്നു… പിന്നെ അവളുടെ നെറ്റിയിൽ വളരെ സാവധാനമായി ചുംബിച്ചു…
അവർ രണ്ടുപേരും വാതിലിലേക്ക് നടന്നു…
മെഹർ വാതിൽ പതുക്കെ തുറന്നു…
പുറത്ത് വീണ്ടും ആ നിശ്ശബ്ദ രാത്രി…
“ശ്രദ്ധിക്കണം…” അവൾ വീണ്ടും പറഞ്ഞു…

അവളുടെ ശബ്ദത്തിൽ പേടിയും… സ്നേഹവും കൂടിയിരുന്നു…
മനു തിരിഞ്ഞ് അവളെ ഒരു നിമിഷം കൂടി നോക്കി… പിന്നെ ഒരു ചെറിയ ചിരിയോടെ പുറത്തേക്ക് നടന്നു…
ഗേറ്റ് കടന്ന് അവൻ ഇരുട്ടിൽ അലിഞ്ഞുപോകുന്നത് വരെ മെഹർ വാതിലിന്റെ അരികിൽ നിൽക്കുകയായിരുന്നു…
അവൻ കാഴ്ചയിൽ നിന്ന് മറഞ്ഞപ്പോൾ… അവൾ പതുക്കെ വാതിൽ അടച്ചു…
ഒരു നിമിഷം… അവൾ വാതിലിൽ തന്നെ ചാരിനിന്നു… ഹൃദയം ഇപ്പോഴും വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു
അവൾ തന്റെ വിരലുകൾ നെഞ്ചിന്മേൽ വെച്ചു, അവന്റെ സാന്നിധ്യം ഇപ്പോഴും അവിടെ ഉണ്ടെന്ന പോലെ…
മുഖത്ത് ഒരു ചെറിയ നാണച്ചിരി വിരിഞ്ഞു ആ രാത്രി അവനൊപ്പം കഴിഞ്ഞ ഓരോ നിമിഷവും അവളുടെ മനസ്സിൽ വീണ്ടും വീണ്ടും തെളിഞ്ഞു…
ആ അനുഭവം, ജീവിതത്തിൽ ആദ്യമായി അവൾക്ക് ഇങ്ങനെ നിറഞ്ഞൊരു സംതൃപ്തി നൽകി, അവൾ അറിയാതെ നാണിച്ചു ചിരിച്ചു പോയി,
അവൾ പതുക്കെ ബെഡിലേക്ക് കിടന്നു,
കണ്ണുകൾ അടച്ചു,
അന്ന് രാത്രി, ആദ്യമായി മനസ്സും ശരീരവും ഒരുപോലെ ശാന്തമായി…
ചെയ്തു പോയ കാര്യങ്ങളെക്കുറിച്ചു ഓർത്ത്

💬 Comments

View all comments