0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 2 [SAMI]

Author : SAMI Read All Parts 63.4K

യാതൊരു പശ്ചാത്താപവും ഇല്ലാതെ അവൾ സുഖമായ ഉറക്കത്തിലേക്ക് വീണു…
—-------------------------------------------------

അതേ സമയം ലക്ഷ്മിയുടെ റൂം..
സമയം രാത്രി 2 മണിയോട് അടുക്കുന്നു…… നിദ്രാദേവി അവളെ വിട്ട് പോയിരിക്കുന്നു…………
റൂമിലെ ലൈറ്റ് ഓഫ് ചെയ്തിട്ടും… ഇരുട്ട് മാത്രം അവളെ ചുറ്റിയില്ല… മൊബൈൽ സ്ക്രീന്റെ നീല വെളിച്ചം ഇടയ്ക്ക് തെളിഞ്ഞു കെടുത്തി…
ഫാൻ പതുക്കെ ചുറ്റുന്നു… പക്ഷേ ആ ശബ്ദം പോലും അവളുടെ ചിന്തകളെ ശമിപ്പിച്ചില്ല…
ബെഡിൽ കിടന്ന് അവൾ ഫോൺ കൈയിൽ തിരിച്ചു മറിച്ചു നോക്കി…
എയ്ഞ്ചലിന്റെ ആ മെസ്സേജ് വീണ്ടും തുറന്ന് വായിച്ചു…

“weird thing…”
ആ രണ്ട് വാക്കുകൾ… അവളുടെ മനസിൽ കുടുങ്ങി നിന്നു…
ഒരു നിമിഷം കണ്ണുകൾ അടയ്ക്കാൻ ശ്രമിച്ചു പക്ഷേ അടച്ചാൽ പോലും അതേ ചിന്തകൾ അതേ ചിത്രങ്ങൾ…
അവൾ പെട്ടെന്ന് എഴുന്നേറ്റ് ഇരുന്നു, ശ്വാസം ഒന്ന് നീട്ടി വിട്ടു…
അവളുടെ മനസിലെ ചിന്തകൾ അതിന് ശേഷമാണ് യഥാർത്ഥത്തിൽ തുടങ്ങിയത്. എയ്ഞ്ചലിന്റെ ആ മെസ്സേജിന് ശേഷം
റൂമിനുള്ളിൽ അവൾ അങ്ങോളം ഇങ്ങോളം നടന്നു… ഒരു ഇടത്തും നിൽക്കാൻ മനസ്സില്ലാതെ…
ഒരു ചിന്തയിൽ നിന്നു മറ്റൊന്നിലേക്ക് അവൾ ഒഴുകിക്കൊണ്ടിരുന്നു.
“മെഹർ മിസ് അങ്ങിനെയൊക്കെ ചെയ്യുമോ…? ആ ചോദ്യം വീണ്ടും വീണ്ടും അവളുടെ ഉള്ളിൽ മടങ്ങി വന്നു.

സ്പെഷ്യൽ ക്ലാസ് ദിനങ്ങളിൽ സ്റ്റാഫ് റൂമിൽ അവർ ഒരുമിച്ച് ഇരുന്നത്…
പരസ്പരം തമാശകൾ പറഞ്ഞു ചിരിച്ചിരുന്നതും, കളിയാക്കിയിരുന്നതും, നീണ്ടു നിന്ന സംഭാഷണങ്ങളും
ഇതുവരെ അതെല്ലാം അവരുടെ സാധാരണമായൊരു സൗഹൃദം പോലെ തോന്നിയിരുന്നു.

“അത് എല്ലാം… ഈ ഒരു റിലേഷൻ കൊണ്ടാണോ…?” അവൾ സ്വയം ചോദിച്ചു.
ഒരു

💬 Comments

View all comments