0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 3 [SAMI]

Author : SAMI Read All Parts 56.9K

വെച്ച് നിന്നു. അകത്ത് നിറഞ്ഞിരുന്ന ചോദ്യങ്ങൾ എല്ലാം, ആ വാതിലിന് അപ്പുറം മറുപടി കാത്തുനിൽക്കുന്ന പോലെ.
അവൾ വാതിൽ തുറന്നു.
എയ്ഞ്ചലും… ആർദ്രയും… അവളുടെ മുന്നിൽ നിന്നു.
അവരുടെ മുഖത്തും പതിവ് ചിരിയില്ലായിരുന്നു. കളിയാക്കലുമില്ല…
അവിടെയും അതേ ടെൻഷൻ.
ആ നിമിഷം, മൂന്നുപേരും മനസ്സിലാക്കി ഇന്നത്തെ സംഭാഷണം അവരുടെ സൗഹൃദത്തിലെ മറ്റൊരു സാധാരണ രഹസ്യമല്ല……

—-------------------------------------------------------------------------
മുറി മുഴുവൻ നിശ്ശബ്ദമായി.
വാതിൽ അടഞ്ഞ ശബ്ദം പോലും ആ നിമിഷത്തിൽ അല്പം ഭാരമുള്ളതായി തോന്നി.
ലക്ഷ്മി നേരെ എയ്ഞ്ചലിനെ നോക്കി.
“എന്താണ് നീ കണ്ടത്…?” അവളുടെ ശബ്ദം ശാന്തമായിരുന്നു…
എയ്ഞ്ചൽ ആദ്യം ആർദ്രയിലേക്ക് നോക്കി പിന്നെ ലക്ഷ്മിയിലേക്ക്.
ഞാൻ കണ്ടത്, അത് നോർമൽ അല്ല,
ലക്ഷ്മിയുടെ കണ്ണുകൾ ചെറുതായി ചുരുങ്ങി.
എയ്ഞ്ചൽ.. സ്ട്രൈറ്റ് ആയി പറയ്…” ലക്ഷ്മി പറഞ്ഞു
എയ്ഞ്ചൽ ഒരു ദീർഘ ശ്വാസം വിട്ടു.
ഞാൻ റെക്കോർഡ്‌സ് എടുക്കാൻ സ്റ്റാഫ് റൂമിലേക്ക് പോയതായിരുന്നു…”
അവിടെ ആരും ഉണ്ടാകില്ലെന്ന് കരുതി…”
ഒരു നിമിഷം അവൾ നിർത്തി.
“പക്ഷേ… ഡോർ ഹാഫ് ക്ലോസ് ആയിരുന്നു…”
ആ വാക്ക് കേട്ടതോടെ ലക്ഷ്മിയുടെ ഹൃദയം ഒന്ന് ശക്തമായി മിടിച്ചു.
“ഞാൻ അകത്ത് നോക്കിയപ്പോൾ…” എയ്ഞ്ചലിന്റെ ശബ്ദം അല്പം താഴ്ന്നു.
“മനു സാറും… മെഹർ മിസ്സും…” “…ഒരുപാട് ക്ലോസ് ആയി നിൽക്കുന്നു”
മുറിയിൽ വീണ്ടും നിശ്ശബ്ദത.
“എത്ര അടുത്ത്…?” ലക്ഷ്മി ആകാംഷയോടെ ചോദിച്ചു
എയ്ഞ്ചൽ അല്പം വിഷമത്തോടെ തുടർന്ന്
ജസ്റ്റ് ടാല്കിങ് ഡിസ്റ്റൻസ് അല്ല,
ലൈക് … പേർസണൽ സ്പേസ് പോലും ഇല്ലാത്ത പോലെ…”
“അത് ചിലപ്പോൾ നോർമൽ അല്ലേ…?” ആർദ്ര അപ്പോൾ ഇടയിൽ

💬 Comments

View all comments