0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 3 [SAMI]

Author : SAMI Read All Parts 56.9K

പറഞ്ഞു:
ഹേയ് അല്ലാ,,, എയ്ഞ്ചൽ ഉടനെ തലകുലുക്കി.
മനു സാർ വളരെ ചേർന്നാണ് നിന്നിരുന്നത്
ഐ ഫെൽറ്റ് ലൈക് ദേ ആർ ഹഗ്ഗിങ്………………. എയ്ഞ്ചൽ അത് തുറന്ന് പറഞ്ഞു
ലക്ഷ്മിയുടെ വിരലുകൾ പതുക്കെ മുറുകി.
“അപ്പോൾ…?”
എയ്ഞ്ചൽ കണ്ണുകൾ താഴ്ത്തി.
ഞാൻ കൂടുതൽ നോക്കാൻ നിന്നില്ല… അത് കാണുന്നത് ശരിയല്ലെന്ന് തോന്നി…………..
“നിനക്ക് ഉറപ്പാണോ…? മേ ബി മിസ് അണ്ടർസ്റ്റാൻഡിങ്?” ആർദ്ര പതുക്കെ ചോദിച്ചു:
എയ്ഞ്ചൽ അല്പം ഇറിറ്റേറ്റ് ആയി:
ഹേയ് അല്ല, ഒരു മിന്നായം പോലെ കണ്ടതാണെങ്കിലും ഞാൻ അത് വ്യക്തമായി കണ്ടതാണ്….
ലക്ഷ്മി ഒന്നും പറഞ്ഞില്ല.
അവളുടെ ഉള്ളിൽ എന്തോ ഒന്ന് തകർന്നു.
അവൾക്ക് ഉണ്ടാകുന്ന വിഷമം എന്താണെന്ന് അവർ രണ്ടുപേർക്കും മനസിലായി,..
ലച്ചൂ…,, ഒരു നിമിഷത്തെ മൗനത്തിന് ശേഷം ആർദ്ര വിളിച്ചു
അവൾ മുഖം ഉയർത്തി അവളെ നോക്കി
മനു സാർ ആൾറെഡി നോ പറഞ്ഞതല്ലേ……… ലെറ്റ് ഹിം ലീവ്….. ആർദ്ര പറഞ്ഞു
അത് കേട്ട് എയ്ഞ്ചൽ ആർദ്രയുടെ കയ്യിൽ പിടിച്ചു……
“സോറി…” ആർദ്ര പറഞ്ഞു.
ആ വാക്ക് മുറിയിൽ ഭാരമായി തങ്ങി.
എന്തിന്…? ലക്ഷ്മി പതുക്കെ ചോദിച്ചു.
ആർദ്ര തല ഉയർത്തി അവളെ നോക്കി…

ഇത് പറയണ്ടായിരുന്നു എന്ന് ഒരു നിമിഷം തോന്നി… പക്ഷേ നിന്നോട് മറച്ചുവെക്കാൻ പറ്റില്ല…” ആർദ്ര പറഞ്ഞു
ലക്ഷ്മി ചെറുതായി ചിരിച്ചു… പക്ഷേ അത് ചിരിയല്ലായിരുന്നു… ഒരു തരത്തിലുള്ള വേദന മറയ്ക്കാനുള്ള ശ്രമം.
“നീ പറഞ്ഞത് തന്നെയാ ശരി …” അവൾ പറഞ്ഞു.
“അവൻ ആൾറെഡി പറഞ്ഞല്ലോ…”
ആ വാക്കുകൾ പറയുമ്പോൾ അവളുടെ ശബ്ദം ഒന്ന് വിങ്ങി.

💬 Comments

View all comments