0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 3 [SAMI]

Author : SAMI Read All Parts 12974

നിറം അതിനുണ്ട് , ചിരിക്കുമ്പോൾ ആ ചുണ്ടുകൾ അല്പം വളയും അത് അവളുടെ മുഖം മുഴുവൻ പ്രകാശിപ്പിക്കും.
എപ്പോഴും ഒരു ചെറിയ ചിരി ആ മുഖത്ത് വിടർന്ന് നിൽക്കും, ആ ചിരിയിലാണ് ആളുകൾക്ക് അവളോട് കൂടുതൽ അടുപ്പം തോന്നുന്നത്.
ആ മൂവരിൽ ഏറ്റവും കൂടുതൽ പ്രൊപ്പോസലുകൾ കിട്ടുന്നത് അവൾക്കാണ്, പക്ഷേ അവൾ ഒരിക്കലും അതിനെ സീരിയസായി എടുത്തിട്ടില്ല, ആരുമായും ഒരു റിലേഷനിൽ പോയിട്ടില്ല.
അവളുടെ മനസ് ഒരാൾക്ക് വേണ്ടി കാത്തിരിക്കുകയാണ്…

പഠനത്തിൽ, വളരെ മിടുക്കി, ടീച്ചർമാരുടെ ഫേവറിറ്റ്…

കുടുംബം, ഗൾഫിൽ ജോലി ചെയ്യുന്ന അച്ഛൻ, സർക്കാർ ഉദ്യോഗസ്ഥയായ അമ്മ, രണ്ട് പെൺമക്കളിൽ ഇളയവൾ…
വീട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ട, സ്കൂളിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരുവൾ
എന്നാലും, അവളുടെ ഉള്ളിൽ, ഇനിയും തുറന്ന് പറയാത്ത ഒരു ലോകം ഒളിഞ്ഞിരിക്കുന്നു…

ആർദ്ര.
ardraഅവൾ… കംപ്ലീറ്റായി ഡിഫറന്റ് പീസ്.
ആറ്റിറ്റ്യൂഡിൽ ലക്ഷ്മിയെക്കാൾ ഒരു പടി മുകളിൽ.
എന്ത് ചിന്തിക്കുന്നു എന്ന് തുറന്ന് പറയുന്ന ധൈര്യം, ആരെയും കൂസാത്ത നിലപാട് ഉള്ളവൾ, അത് അവളെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നു.
ബോബ് കട്ട് ചെയ്ത മുടി, അല്പം മെസ്സിയായിട്ടാണ് എപ്പോഴും കാണുക, അത് അവൾ കൃത്യമായി സെറ്റ് ചെയ്തതാണോ, അല്ലെങ്കിൽ അങ്ങിനെ തന്നെയോ എന്ന് പോലും മനസിലാകില്ല…

ഡ്രസ്സിംഗ്…
അവൾക്ക് ഇഷ്ടമുള്ളത് മാത്രമേ അവൾ ധരിക്കൂ, അത് അവൾക്ക് ചേരുന്നുണ്ടോ ഇല്ലയോ എന്നൊന്നും അവൾ ചിന്തിക്കാറില്ല, ഒവർസൈസ്ഡ് ടി-ഷർട്ട്, ക്രോപ്‌ടോപ്, ലൂസ് ജീൻസ്, ലെഗ്ഗിൻസ്, അങ്ങിനെ പരസ്പരം ചേരാത്തവയായിരിക്കും അവളുടെ വേഷം, പക്ഷേ അത് അവളുടെ ഒരു ഐഡന്റിറ്റി ആയി മാറും.
ആ വലിയ റൗണ്ട് സ്പെക്സ്, ആദ്യനോട്ടത്തിൽ അത് അവളുടെ മുഖത്തോട് ചേരുന്നില്ലെന്ന് തോന്നും… പക്ഷേ അതാണ് അവളെ പൂർണ്ണമാകുന്നത്.
മുഖം, അല്പം ആംഗുലർ ഷേപ്പ് ഉള്ള മുഖം,
തീക്ഷണത നിറഞ്ഞ കണ്ണുകൾ, ഒരാളുടെ ഉള്ളിലേക്ക് തുളച്ച് കയറുന്ന പോലെയുള്ള അവളുടെ നോട്ടം, അത് തന്നെയാണ് അവളുടെ ഏറ്റവും വലിയ ആകർഷണം.
ചുണ്ടുകൾ, മീഡിയം ഫുൾ, എപ്പോഴും ഡാർക്ക് ഷേഡ് ലിപ്സ്റ്റിക്ക്, അത് അവളുടെ കൂളായ ലുക്കിനെ കൂടുതൽ ശക്തമാക്കും.
മെലിഞ്ഞ ശരീരം, എന്നാൽ

💬 Comments

View all comments