Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI]
വരുത്തി
ശബ്ദത്തിൽ ഒരു കൃത്യമായ അകലം.
അവൻ ക്ലാസ് തുടങ്ങി,
കുട്ടികൾ ശാന്തമായി ശ്രദ്ധിക്കാൻ തുടങ്ങി.
എയ്ഞ്ചൽ ഒരു മേശയുടെ അരികിൽ നിന്നു.
അവൾ ഇന്ന് പതിവിലധികം ശാന്തമായിരുന്നു.
മനുവിനെ നേരെ നോക്കാൻ മടിയുള്ള പോലെ, പക്ഷേ നോക്കാതെ ഇരിക്കാനും കഴിയാത്ത പോലെ.
ലക്ഷ്മി അവളുടെ അടുത്ത് തന്നെ നിന്നു.
അവൾ മനുവിന്റെ ഗൗരവം ശ്രദ്ധിച്ചു.
അത് അവളെ അല്പം ചൊടിപ്പിക്കുകയും അല്പം രസിപ്പിക്കുകയും ചെയ്തു.
“ഇന്ന് സാർ ഭയങ്കര ഗൗരവം ആണ്,” ലക്ഷ്മി എയ്ഞ്ചലിനോട് പതുക്കെ പറഞ്ഞു.
എയ്ഞ്ചൽ അവളെ നോക്കി.
“ലാബ് അല്ലേ… അതുകൊണ്ടാകും.”
ആർദ്ര ഉടനെ ചേർന്നു.
അതുകൊണ്ടൊന്നും അല്ല, ഞാൻ സാറിന് ഒരു ഡോസ് കൊടുത്തിട്ടുണ്ട്,... അതാ….
ലക്ഷ്മി ചിരി അടക്കാൻ ശ്രമിച്ചു.
“നീ ഒന്ന് മിണ്ടാതിരിക്കുമോ?”
“ഞാൻ സത്യം പറയുകയാണ്,” ആർദ്ര പറഞ്ഞു.
“സാർ നമ്മളെ നോക്കാതിരിക്കാൻ കഷ്ടപ്പെടുന്നത് കാണാൻ പറ്റുന്നില്ലേ?”
എയ്ഞ്ചൽ തല താഴ്ത്തി.
അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി വന്നു.
പക്ഷേ മനുവിന്റെ കണ്ണുകൾ അവളിലേയ്ക്ക് ഒന്ന് വന്നതോടെ അവൾ ഉടനെ റെക്കോർഡിലേക്ക് നോക്കി.
മനു അത് ശ്രദ്ധിച്ചു.
അവളുടെ നാണം ഇന്നത്തെ ലാബിലെ ഏറ്റവും അപകടകരമായ നിശ്ശബ്ദത പോലെ അവന് തോന്നി.
ലക്ഷ്മി അതും ശ്രദ്ധിച്ചു.
“എയ്ഞ്ചൽ…” നിനക്കെന്താ ഇന്ന് വല്ലാത്തൊരു നാണം.”
“അങ്ങനെ ഒന്നുമില്ല,” എയ്ഞ്ചൽ പതുക്കെ പറഞ്ഞു.
“അല്ല ” ആർദ്ര ചോദിച്ചു.
“ഇന്നലെ രാത്രി നീ ഉറങ്ങിയില്ലേ?”
എയ്ഞ്ചൽ പെട്ടെന്ന് അവളെ നോക്കി.
“എന്ത്?”
“കണ്ണ് കണ്ടാൽ മതി,” ആർദ്ര കൂൾ ആയി പറഞ്ഞു.
എയ്ഞ്ചലിന്റെ മുഖം അല്പം ചുവന്നു.
ലക്ഷ്മി
💬 Comments
View all comments