Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
മനുവിന്റെ ബൈക്ക് കണ്ടു. പിന്നെ മനുവിനെയും.
അടുത്ത നിമിഷം തന്നെ അവളുടെ മുഖം മാറി.
സ്റ്റാഫ് റൂമിൽ വച്ച് അവൻ അവളെ വിളിച്ചപ്പോൾ ഉണ്ടായ അതേ പേടി, അതേ ആശങ്ക വീണ്ടും മുഖത്ത് തെളിഞ്ഞു.
അവൾ സൈക്കിളിന്റെ സ്പീഡ് കുറച്ചു.
മനുവിന്റെ അരികിൽ എത്തിയപ്പോൾ, മനു കൈ കൊണ്ട് നിൽക്കാൻ സൂചിപ്പിച്ചു.
ദേവശ്രീ റോഡ് സൈഡിൽ, മനുവിന്റെ ബൈക്കിന് അരികിലായി സൈക്കിൾ നിർത്തി നിന്നു.
അവളുടെ കൈ ഇപ്പോഴും ഹാൻഡിലിൽ തന്നെയായിരുന്നു.
വിരലുകൾ അല്പം മുറുകി പിടിച്ചിരിക്കുന്നു.
കണ്ണുകൾ നേരെ അവനെ നോക്കാതെ, റോഡിലേക്കും ബൈക്കിലേക്കും അവന്റെ മുഖത്തിലേക്കും ഇടയ്ക്കിടെ മാറി.
“ദേവശ്രീയുടെ വീട് ഇവിടെ ആണോ?”
മനു സാധാരണ ശബ്ദത്തിൽ ചോദിച്ചു.
“അതേ സാർ…”
അവൾ പതുക്കെ പറഞ്ഞു.
“ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ.”
അത് കേട്ട് അവൾ വളരെ ചെറുതായി ചിരിച്ചു.
അത് മുഴുവൻ ചിരിയല്ലായിരുന്നു. പേടിയിലും മടിയിലും കുടുങ്ങിയ ഒരു ചെറിയ പുഞ്ചിരി മാത്രം.
“ഞാൻ സാധാരണ ഈ വഴിയാ പോകുന്നത് സാർ…”
“ഹ്മ്മ്…”
മനു അവളെ ശ്രദ്ധിച്ചു.
അവൾ ഇപ്പോഴും നോർമൽ ആയിട്ടില്ല. സംസാരിക്കുമ്പോൾ പോലും അവളുടെ ശബ്ദത്തിൽ ജാഗ്രതയുണ്ടായിരുന്നു.
എന്തെങ്കിലും തെറ്റായി പറയുമോ, അവൻ എന്തെങ്കിലും ചോദിക്കുമോ, താൻ എന്ത് മറുപടി പറയും എന്നൊക്കെയുള്ള പേടി അവളുടെ മുഖത്ത് വ്യക്തമായിരുന്നു.
മനു ശബ്ദം കുറച്ച് പറഞ്ഞു.
“ദേവശ്രീ… ഞാൻ തന്നോട് ഒന്ന് തനിച്ച് സംസാരിക്കാൻ ഇരിക്കുകയായിരുന്നു.”
അവളുടെ കണ്ണുകൾ പെട്ടെന്ന് അവന്റെ മുഖത്തേക്ക് ഉയർന്നു.
“സ്റ്റാഫ് റൂമിൽ അധ്യാപകർ ഉണ്ടായിരുന്നത് കൊണ്ട് അപ്പോൾ പറ്റിയില്ല,” മനു തുടർന്നു.
ദേവശ്രീയുടെ മുഖത്ത് കൂടുതൽ ടെൻഷൻ തെളിഞ്ഞു.
“എന്താ സാർ…?”
അവൾ പേടിയോടെ ചോദിച്ചു.
ആ ചോദ്യം വളരെ താഴ്ന്ന ശബ്ദത്തിലായിരുന്നു.
പക്ഷേ അതിന്റെ ഉള്ളിൽ ഒരുപാട് ഭയം ഉണ്ടായിരുന്നു.
സാർ എന്തെങ്കിലും കേട്ടോ?
ക്ലാസ്സിൽ പറയുന്ന കാര്യങ്ങൾ സാർ അറിഞ്ഞോ?
എന്നെ കുറിച്ചും സാറിനെ കുറിച്ചുമുള്ള ഗോസ്സിപ്പ് അറിഞ്ഞാൽ സാർ എന്ത് വിചാരിക്കും?
അവളുടെ മനസ്സിൽ ആ ചോദ്യങ്ങൾ എല്ലാം ഒരുമിച്ച് ഉയർന്നു.
മനുവിന് അവളുടെ പേടി മനസ്സിലായി.
“പേടിക്കേണ്ട,” അവൻ ആദ്യം പറഞ്ഞു.
💬 Comments
View all comments