0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 281232

ഒരു അവസരം കൂടി കണ്ടെത്തണം….. അവൻ മനസ്സിൽ കരുതി കൊണ്ട് ബൈക്കെ എടുത്ത് ഇറങ്ങി.

റോഡിലൂടെ ബൈക്ക് ഓടിക്കുമ്പോഴും അവന്റെ മനസ്സ് സ്കൂളിൽ തന്നെയായിരുന്നു.
പ്രത്യേകിച്ച് ദേവശ്രീയുടെ മുഖത്ത്.

സ്റ്റാഫ് റൂമിൽ അവളുടെ മുന്നിൽ റെക്കോർഡ് തുറന്ന് ഇരിക്കുമ്പോൾ കണ്ട ആ ഭാവം അവനെ വിട്ടുമാറിയില്ല.

മുഖത്ത് തളംകെട്ടിയിരുന്ന വിഷമം.

തല ഉയർത്തി നോക്കാൻ പോലും മടിച്ചിരുന്ന അവളുടെ കണ്ണുകൾ.

ഒരാളെങ്കിലും വീണ്ടും എന്തെങ്കിലും പറയുമോ എന്ന ഭയത്തിൽ ഒതുങ്ങി നിന്ന അവളുടെ ശരീരം.

എല്ലാവരുടെയും കളിയാക്കലും ചിരിയും സഹിച്ചുകൊണ്ട് ആ പെൺകുട്ടി നിശ്ശബ്ദമായി ഇരിക്കുന്നുണ്ടാകണം.

അവളെ കുറിച്ച് പറയുന്ന ഓരോ വാക്കും അവൾ കേൾക്കാത്ത പോലെ നടിച്ചാലും, ഉള്ളിൽ അത് എത്ര വേദനിപ്പിക്കുമെന്നു മനുവിന് ഇപ്പോൾ മനസ്സിലായി.

“പാവം…”

അവൻ മനസ്സിൽ പറഞ്ഞു.

സ്റ്റാഫ് റൂമിൽ വച്ച് സംസാരിക്കാനായിരുന്നു അവന്റെ ഉദ്ദേശം. പക്ഷേ അവിടെ മറ്റു അധ്യാപകർ ഉണ്ടായിരുന്നത് കൊണ്ട് പറയേണ്ട കാര്യങ്ങൾ ഒന്നും പറയാൻ കഴിഞ്ഞില്ല. രണ്ട് സാധാരണ വാക്കുകൾ മാത്രം പറഞ്ഞ് അവളെ അയക്കേണ്ടി വന്നു.

അത് മനുവിന് ഒരു പരാജയമായി തോന്നി.

അവൻ മെയിൻ റോഡ് കഴിഞ്ഞ് വീട്ടിലേക്കുള്ള ചെറിയ റോഡിലേക്ക് തിരിഞ്ഞു. ആ റോഡിൽ വൈകുന്നേരത്തെ തിരക്ക് കുറവായിരുന്നു. ഇരുവശങ്ങളിലും ചെറിയ വീടുകൾ, ഇടയ്ക്ക് മരങ്ങൾ, മതിലുകൾക്കു മുകളിലൂടെ താഴേക്ക് തൂങ്ങി നിൽക്കുന്ന ചെടികൾ.

അപ്പോഴാണ് അവന്റെ കണ്ണിൽ മുന്നിലൂടെ സൈക്കിൾ ചവിട്ടി പോകുന്ന ഒരു പെൺകുട്ടി പതിഞ്ഞത്.

ഒരു നിമിഷം അവൻ ശ്രദ്ധിച്ചു.

ദേവശ്രീ.

അതെ. അവൾ തന്നെ.

പിന്നിൽ നിന്ന് കണ്ടാലും അവളെ തിരിച്ചറിയാൻ പറ്റുന്ന രീതിയിൽ അവൾക്ക് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.

സൈക്കിളിന്റെ ഹാൻഡിലിൽ കൈകൾ ഒതുക്കി പിടിച്ച്, തല അല്പം താഴ്ത്തി, ആരെയും ശ്രദ്ധിക്കാതെ പോകുന്ന പോലെ.

അപ്പോഴേക്കും മനു ബൈക്കിൽ അവളെ കടന്നു പോയിരുന്നു.

അവൻ കുറച്ച് മുന്നോട്ട് പോയി ബൈക്ക് റോഡ് സൈഡിലേക്ക് ചേർത്ത് നിർത്തി.

ഇൻജിൻ ഓഫ് ചെയ്തില്ല. പക്ഷേ അവൻ തിരിഞ്ഞ് അവൾ വരുന്ന ദിശയിലേക്ക് നോക്കി.

ആണെന്ന് ഉറപ്പ് വരുത്തി.

ദേവശ്രീ പതുക്കെ അവന്റെ അടുത്തേക്ക് എത്തി.

അവൾ

💬 Comments

View all comments