0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 281231

അടുത്തിരുന്ന ടീച്ചർ പെട്ടെന്ന് തല ഉയർത്തിയത് കണ്ടപ്പോൾ, അവൻ വാക്ക് മാറ്റി.

“ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ച് പഠിക്കാതെ ഇരിക്കരുത്,” അവൻ കുറച്ച് കൂടി താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.

“ഇപ്പോൾ ശ്രദ്ധിക്കേണ്ടത് പഠനത്തിലാണ്. ബാക്കി കാര്യങ്ങൾക്കൊന്നും അത്ര പ്രാധാന്യം കൊടുക്കേണ്ട.”

ദേവശ്രീ തലകുനിച്ചു.

“ഹ്മ്മ്…”

പക്ഷേ മുഖത്ത് ചിരിയൊന്നും വന്നില്ല. ആ വാക്കുകൾ അവൾ കേട്ടു. പക്ഷേ അവളുടെ ഉള്ളിലെ ഭാരമൊന്നും കുറഞ്ഞില്ലെന്ന് മനുവിന് മനസ്സിലായി.

അവന് കൂടുതൽ പറയണമെന്നുണ്ടായിരുന്നു.

“ക്ലാസ്സിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ല …”

“നിനക്ക് പേടിക്കേണ്ട കാര്യമില്ല…”

“നീ പഠനത്തിൽ ശ്രദ്ധിക്കണം…”

ഇതൊക്കെ പറയണമെന്നുണ്ടായിരുന്നു. പക്ഷേ പറയാൻ കഴിഞ്ഞില്ല.

അവൻ റെക്കോർഡിൽ മാർക്ക് ഇട്ട് പുസ്തകം തിരികെ കൊടുത്തു.

“പൊയ്ക്കോളൂ,” അവൻ പറഞ്ഞു.

ദേവശ്രീ റെക്കോർഡ് എടുത്തു.

പോകുന്നതിന് മുമ്പ് ഒരു നിമിഷം അവൾ അവനെ നോക്കിയതുപോലെ തോന്നി. പക്ഷേ ഉടനെ തന്നെ കണ്ണ് താഴ്ത്തി സ്റ്റാഫ് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.

അവൾ പോയതോടെ മനുവിന് ഒരു നിരാശ തോന്നി.

ഉദ്ദേശിച്ച കാര്യം ഒന്നും ശരിയായി പറയാൻ കഴിഞ്ഞില്ല.

ഒരു പെൺകുട്ടി തന്റെ മുന്നിൽ തന്നെ വിഷമിച്ച് നിൽക്കുമ്പോഴും, രണ്ടു വാക്ക് ആശ്വാസം പോലും തുറന്ന് പറയാൻ സാധിക്കാത്ത അവസ്ഥ അവനെ അലട്ടിയെടുത്തു.

വൈകുന്നേരം ക്ലാസ് കഴിഞ്ഞപ്പോൾ, അവളെ വീണ്ടും കാണാമെന്ന് വിചാരിച്ച് അവൻ സ്റ്റാഫ് റൂമിന് മുന്നിൽ കുറച്ച് നേരം നിന്നു.

കുട്ടികൾ ഓരോരുത്തരായി പുറത്തേക്ക് പോകുന്നു. ചിലർ കൂട്ടുകാരികളോടൊപ്പം ചിരിച്ചുകൊണ്ട്. ചിലർ ബാഗ് തോളിലിട്ട് വേഗത്തിൽ.

മനു വരാന്തയിലൂടെ നോക്കി.

ദേവശ്രീ എവിടെയെങ്കിലും കാണുമോ എന്ന്.

പക്ഷേ അവൾ അവന്റെ മുന്നിലൂടെ വന്നില്ല.

മറ്റൊരു വഴിയിലൂടെ പോയതാണോ…
അല്ലെങ്കിൽ അവനെ കാണാതിരിക്കാൻ തന്നെ മാറിനിന്നതാണോ…

അവന് അറിയില്ല.

കുറച്ച് നേരം കൂടി കാത്തുനിന്ന ശേഷം, അവൻ ശാന്തമായി തന്റെ ബാഗ് എടുത്തു.

അന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ, അവന്റെ മനസ്സിൽ ദേവശ്രീയുടെ മങ്ങിയ മുഖം തന്നെയായിരുന്നു.

അവളോട് പറയാൻ പറ്റാതെ പോയ വാക്കുകൾ വീണ്ടും വീണ്ടും അവന്റെ ഉള്ളിൽ മുഴങ്ങി.

ഇന്ന് സാധിച്ചില്ല.

പക്ഷേ അവളോട് സംസാരിക്കേണ്ടതുണ്ട്.

അതിനു

💬 Comments

View all comments