Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
പതുക്കെ മുന്നോട്ട് നീങ്ങി.
അവളുടെ ഹൃദയം ഇപ്പോഴും വേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു.
മനു സാർ എന്താണ് പറയാൻ പോകുന്നത്?
അത് ശാസനയാണോ…?
ആശ്വാസമാണോ…?
അല്ലെങ്കിൽ താൻ ഇതുവരെ പേടിച്ചുകൊണ്ടിരുന്ന ഗോസ്സിപ്പിനെ കുറിച്ചുള്ള നേരിട്ടുള്ള ചോദ്യം ആണോ…?
ആ ചെറിയ റോഡിലൂടെ അവൾ മുന്നോട്ട് സൈക്കിൾ ചവിട്ടി.
പക്ഷേ ഇപ്പോൾ അവളുടെ മനസ്സ് വീട്ടിലേക്കല്ല പോയത്.
മനു സാറിന്റെ വീട്ടുവാതിലിലേക്കാണ്.
മനു വീട്ടിൽ എത്തിയിരുന്നു.
ബൈക്ക് മുറ്റത്തിന്റെ ഒരു വശത്ത് നിർത്തി, അവൻ വീട്ടുവാതിലിനരികിലേക്ക് നടന്നു.
എന്നാൽ അകത്തേക്ക് കയറുന്നതിന് മുമ്പ് തന്നെ അവൻ തിരിഞ്ഞ് റോഡിലേക്ക് നോക്കി.
ദേവശ്രീ വരുമോ…?
അല്ലെങ്കിൽ പേടിച്ച് വീട്ടിലേക്ക് പോയിരിക്കുമോ…?
അവൻ മനസ്സിൽ ചോദിച്ചു.
ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ, റോഡിന്റെ അറ്റത്ത് സൈക്കിൾ പതുക്കെ വരുന്നത് അവൻ കണ്ടു.
ദേവശ്രീ.
അവൾ വളരെ മന്ദഗതിയിലാണ് വന്നത്.
വരണമോ വേണ്ടയോ എന്നൊരു മടിപ്പ് ഓരോ ചവിട്ടിലും കാണാമായിരുന്നു.
വീട്ടിനരികിലെത്തിയപ്പോൾ അവൾ സൈക്കിൾ സ്റ്റാൻഡിൽ വച്ചു. പിന്നെ റെക്കോർഡ് ബാഗ് നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് പതുക്കെ നടന്നു വന്നു.
അവൾക്ക് ആ വീട് കൃത്യമായി അറിയാമായിരുന്നു.
പക്ഷേ ആദ്യമായി ആ വീട്ടുവാതിലിന് മുന്നിൽ നിൽക്കുമ്പോൾ, അവളുടെ ഉള്ളിൽ ഒരു പേടി ഉയർന്നു.
മനു അവളെ ആശ്വസിപ്പിക്കുന്ന പോലെ ചെറുതായി ചിരിച്ചു.
“വാ ദേവശ്രീ…”
അവൾ തലകുനിച്ചു.
“സാർ…”
അവളുടെ ശബ്ദം പതിവിലും താഴ്ന്നതായിരുന്നു.
“പേടിക്കണ്ട,” മനു ആദ്യം പറഞ്ഞു.
“ഒന്ന് സംസാരിക്കാനാണ് വിളിച്ചത്. അത്ര മാത്രം.”
അവൾ മുഖം ഉയർത്തി അവനെ നോക്കി.
കണ്ണുകളിൽ പേടിയും സംശയവും ഒരുമിച്ച് ഉണ്ടായിരുന്നു.
“എന്താ സാർ പറയാനുണ്ടെന്ന് പറഞ്ഞത്…?”
മനു വാതിലിനരികിൽ നിന്ന് അല്പം മാറി, വരാന്തയിലേക്ക് കൈ കാണിച്ചു.
“അകത്തേക്ക് വരുമോ? അതോ ഇവിടെ പുറത്ത് നിന്നു സംസാരിക്കുമോ?”
ദേവശ്രീ ഉടനെ മറുപടി പറഞ്ഞു.
“ഇവിടെ നിൽക്കാം സാർ…”
അവൾ അകത്തേക്ക് കയറാൻ മടിക്കുന്നു എന്ന് മനുവിന് മനസ്സിലായി.
അത് ശരിയാണെന്നും അവന് തോന്നി.
“ശരി. ഇവിടെ മതി.”
അവൻ വരാന്തയിലെ തൂണിനരികിൽ നിന്നു.
അവൾ കുറച്ച് അകലം പാലിച്ച് മുന്നിൽ നിന്നു.
കുറച്ച് നിമിഷം ഇരുവരും
💬 Comments
View all comments