0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 281240

ഒന്നും പറഞ്ഞില്ല.
ദേവശ്രീയുടെ വിരലുകൾ ബാഗിന്റെ വള്ളിയിൽ മുറുകെ പിടിച്ചിരിക്കുന്നു.

അവൾ ഇടയ്ക്കിടെ റോഡിലേക്കും, പിന്നെ മനുവിന്റെ മുഖത്തേക്കും നോക്കും.

മനു വളരെ ശാന്തമായി തുടങ്ങി.

“ദേവശ്രീ… ക്ലാസ്സിൽ കുറച്ച് ദിവസമായി നീ പഴയ പോലെ ശ്രദ്ധിക്കുന്നില്ലെന്ന് ഞാൻ ശ്രദ്ധിച്ചു.”

അവൾ കണ്ണ് താഴ്ത്തി.

“അങ്ങനെ ഒന്നുമില്ല സാർ…”

“ഉണ്ട്,” മനു മൃദുവായി പറഞ്ഞു.

“മുമ്പ് നീ ഞാൻ പറയുമ്പോൾ എല്ലാം നേരെ നോക്കും. സംശയം ഉണ്ടെങ്കിൽ ചോദിക്കും.

ഇപ്പോൾ തല താഴ്ത്തി ഇരിക്കുകയാണ്. ആരെങ്കിലും ചിരിച്ചാൽ പോലും നീ പേടിക്കുന്ന പോലെ.”

ദേവശ്രീ ഒന്നും പറഞ്ഞില്ല.

മനു കുറച്ച് നേരം അവളെ നോക്കി.
പിന്നെ പതുക്കെ ചോദിച്ചു.

“ക്ലാസ്സിൽ എന്തെങ്കിലും പറയുന്നുണ്ടോ?”

ആ ചോദ്യം കേട്ടതോടെ അവളുടെ മുഖം പെട്ടെന്ന് മങ്ങി.
അവൾക്ക് മറുപടി പറയാൻ കഴിഞ്ഞില്ല.

അവളുടെ മൗനം തന്നെ മറുപടിയായി.

“എന്നെയും നിന്നെയും ചേർത്ത് ഗോസിപ്പ് പറയുന്നുണ്ടെന്ന് ഞാൻ കേട്ടു,” മനു പറഞ്ഞു.

ദേവശ്രീ പെട്ടെന്ന് മുഖം ഉയർത്തി.
അവളുടെ കണ്ണുകളിൽ പേടി തെളിഞ്ഞു.

“സാർ… ഞാൻ ഒന്നും പറഞ്ഞിട്ടില്ല…”

ആ വാക്കുകൾ വളരെ വേഗത്തിലാണ് പുറത്തുവന്നത്.
അവൾ പേടിച്ചുപോയിരുന്നു.

“എനിക്ക് അറിയാം,” മനു ഉടനെ പറഞ്ഞു.
“അതുകൊണ്ടാണ് ഞാൻ നിന്നോട് ശാന്തമായി സംസാരിക്കാൻ വിചാരിച്ചത്.”

അവൾ വീണ്ടും തല താഴ്ത്തി.

“എല്ലാവരും…” അവൾ വാക്ക് പകുതിയിൽ നിർത്തി.
“ക്ലാസ്സിൽ ചിലർ… വെറുതെ പറയുകയാണ് സാർ…”

അവളുടെ ശബ്ദം അല്പം വിങ്ങി.

മനുവിന് അവളോട് കരുണ തോന്നി.

“ദേവശ്രീ, ആദ്യം ഒരു കാര്യം മനസ്സിലാക്കണം. ഇതിൽ ഞാൻ നിന്നെ ഒരു തെറ്റുകാരിയായി കാണുന്നില്ല. എനിക്ക് ഈ കാര്യത്തിൽ ഒരു പ്രശ്നവും ഇല്ല.”

അവൾ പതുക്കെ അവനെ നോക്കി.

“ശരിക്കും സാർ…?”

“ശരിക്കും. ജീവിതമൊക്കെ ആകുമ്പോൾ, ആളുകൾ പലതും പറയും. ചിലത് സത്യമല്ല. ചിലത് വെറും കളിയാക്കലായിരിക്കും. പക്ഷേ നമ്മൾ അതിൽ തകരാൻ പാടില്ല.”

അവൾ ഒന്നും പറയാതെ കേട്ടു.

മനു ചെറിയൊരു ചിരിയോടെ പറഞ്ഞു.

“പിന്നെ കേൾക്കുന്നത് ദേവശ്രീയെ പോലെ ഒരു നല്ല പെൺകുട്ടിയുടെ പേരിനോടൊപ്പം ആണല്ലോ. അതുകൊണ്ട് എനിക്ക് ഒട്ടും അപമാനം ഇല്ല.”

💬 Comments

View all comments