0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 281542

അപ്പോഴേക്കും ദേവശ്രീ റെക്കോർഡ് ബുക്ക് അടച്ച് പുറത്തേക്ക് നടന്നു തുടങ്ങി.

അവൾ പുറത്തേക്ക് വന്നപ്പോൾ, ലക്ഷ്മിയും എയ്ഞ്ചലും ഒന്നും അറിയാത്ത പോലെ നിന്നു.

ദേവശ്രീ ഇരുവരെയും നോക്കി ചെറിയൊരു ചിരി നൽകി.

“റെക്കോർഡ് ആണോ?” ലക്ഷ്മി സാധാരണ പോലെ ചോദിച്ചു.

“ഹ്മ്മ്…” ദേവശ്രീ തലകുനിച്ചു.

“സാർ നോക്കിയോ?”

“കുറച്ച് തെറ്റുണ്ട്. കറക്റ്റ് ചെയ്യാൻ പറഞ്ഞു.”

ദേവശ്രീ അത്രയേ പറഞ്ഞുള്ളൂ.
പക്ഷേ അവളുടെ മുഖത്ത് എന്തോ പറയാതെ വെച്ചിരിക്കുന്നൊരു ഭാവമുണ്ടെന്ന് ലക്ഷ്മിക്ക് തോന്നി.

ദേവശ്രീ പുറത്തേക്ക് പോയതോടെ ലക്ഷ്മിയും എയ്ഞ്ചലും സ്റ്റാഫ് റൂമിലേക്ക് കയറി.

മനു തല ഉയർത്തി നോക്കി.

“എന്താണ് രണ്ടാളും കൂടെ?”

എയ്ഞ്ചലിന്റെ മുഖത്ത് വല്ലാത്തൊരു നാണം തെളിഞ്ഞിരുന്നു.
അവൾ നേരെ മനുവിനെ നോക്കാതിരിക്കാൻ ശ്രമിച്ചു.

ലക്ഷ്മി മാത്രം പതിവുപോലെ നോർമലായി നിന്നു.

“സാർ…” ലക്ഷ്മി വിളിച്ചു.

“ഹ്മ്മ്?”

ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു…

എന്താ

“ക്ലാസ്  ടൂറിന് ഞങ്ങളുടെ ക്ലാസ്സിന്റെ കൂടെ സാർ വരുമോ?”

മനു അവളെ ഒന്ന് നോക്കി.

എയ്ഞ്ചൽ ഈ കാര്യം മുമ്പേ മനുവിനോട് പറഞ്ഞിരുന്നു.

അവന് അതിൽ സമ്മതവുമായിരുന്നു. പക്ഷേ ലക്ഷ്മിക്ക് അതൊന്നും അറിയാത്തതിനാൽ, മനു ഒന്നും അറിയാത്ത പോലെ മുഖം വെച്ചു.

“അതെന്തിനാ ഞാൻ?”

ലക്ഷ്മിയുടെ മുഖം അല്പം മാറി.

“സാർ ഉണ്ടെങ്കിൽ നല്ല രസമായിരിക്കും.”

“ആർക്ക്?”

മനുവിന്റെ ചോദ്യം കേട്ട് എയ്ഞ്ചൽ അറിയാതെ കുറച്ച് ശബ്ദത്തിൽ ചിരിച്ചു.

ലക്ഷ്മി അവളുടെ കൈയിൽ പതുക്കെ നുള്ളി.

“ഞങ്ങൾക്ക്,” ലക്ഷ്മി മറുപടി പറഞ്ഞു.

“ഈ ‘ഞങ്ങൾ’ ആരൊക്കെയാണെന്ന് എനിക്ക് അറിയാം,” മനു ചെറു ചിരിയോടെ പറഞ്ഞു.

“അല്ല സാർ, ക്ലാസ്സിൽ എല്ലാവർക്കും സാർ മതി എന്നാ.”

“എല്ലാവർക്കും?”

“ഹാ…”

“എല്ലാവരും ചേർന്ന് പാസാക്കിയോ?”

“അത് ഒക്കെ പാസ്സാക്കി” ലക്ഷ്മി ഉടനെ പറഞ്ഞു.

എയ്ഞ്ചൽ വീണ്ടും ചിരിച്ചു.

“വാ സാർ…” എയ്ഞ്ചൽ ഇടയിൽ പതുക്കെ പറഞ്ഞു.
“ക്ലാസ്സിലെ എല്ലാവർക്കും ശരിക്കും സന്തോഷമാകും.”

എയ്ഞ്ചലിന്റെ ആ മൃദുവായ അഭ്യർത്ഥന കേട്ടപ്പോൾ, മനുവിന്റെ കുസൃതി ഒരു നിമിഷം കുറഞ്ഞു.

അവൻ രണ്ടുപേരെയും മാറി മാറി നോക്കി,

രണ്ടാളിലേയും സൗന്ദര്യം തമ്മിൽ ഒരു മത്സരമുണ്ടോ എന്നവൻ ചിന്തിച്ചു,

💬 Comments

View all comments