Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
വരാൻ…
അറിയില്ല സാർ…
ആ സമയം ലക്ഷ്മിയും എയ്ഞ്ചലും മനുവിനെ കാണുന്നതിന് വേണ്ടി സ്റ്റാഫ് റൂമിലേക്ക് വന്നു…
അവർ ദേവശ്രീ ഇറങ്ങുന്നത് നോക്കി അവർ രണ്ടും ഡോറിന് അരികിലായി നിന്നു..
അതോടെ ദേവശ്രീ പറയാൻ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം അവൾ പറയാതെ നിന്നു..
അവരെ കണ്ടതോടെ മനുവും ഒന്ന് ശ്രദ്ധിച്ചു
സാർ ഞാൻ ആ റീഡിങ്‌സ് കറക്റ്റ് ചെയ്ത് റീ സബ്മിറ്റ് ചെയ്യാം….
ശരി… അവൻ റെക്കോർഡ് തിരിച്ചു നൽകി
അവൾ അതുമായി പുറത്തേക്ക് നടന്നു…..
പോകുന്ന വഴി അവൾ എയ്ഞ്ചലിനെയും ലക്ഷ്മിയെയും നോക്കി ഒന്ന് ചിരിച്ചു
അവൾക്ക് എന്തൊക്കെയോ സാറിനോട് പറയണമെന്നുണ്ടായിരുന്നു, തന്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ,
അവൾ അതും മനസിൽ വച്ച് തിരിച്ചു ക്ലാസ്സിലേക്ക് നടന്നു,........
—---------------------------------------------
ദേവശ്രീയെ മനു സാറിന്റെ കൂടെ സ്റ്റാഫ് റൂമിൽ കണ്ടതും, ലക്ഷ്മി എയ്ഞ്ചലിന്റെ കയ്യിൽ പതുക്കെ തോണ്ടി.
“കണ്ടോടി…” ലക്ഷ്മി ശബ്ദം താഴ്ത്തി പറഞ്ഞു.
എയ്ഞ്ചൽ ഒന്നും മനസ്സിലാകാത്ത പോലെ അവളെ നോക്കി.
“എന്ത്?”
“അവൾ അവിടെ നിൽക്കുന്നത്…”
എയ്ഞ്ചൽ സ്റ്റാഫ് റൂമിനുള്ളിലേക്ക് ഒന്ന് നോക്കി.
ദേവശ്രീ റെക്കോർഡ് ബുക്ക് തുറന്ന് മനുവിന്റെ മുന്നിൽ നിൽക്കുകയായിരുന്നു.
“അത് റെക്കോർഡ് കാണിക്കാൻ വേണ്ടി അല്ലേ…” എയ്ഞ്ചൽ സ്വാഭാവികമായി പറഞ്ഞു.
“പിന്നേ… സാർ ഒറ്റയ്ക്ക് ഉള്ളപ്പോൾ തന്നെയല്ലേ റെക്കോർഡ് കാണിക്കാൻ വരൂ.” ലക്ഷ്മിയുടെ ശബ്ദത്തിൽ സംശയവും കുസൃതിയും ഒരുമിച്ച് ഉണ്ടായിരുന്നു.
“നീ വെറുതെ ഒന്നും പറയേണ്ട,” എയ്ഞ്ചൽ പതുക്കെ പറഞ്ഞു.
“നീ അല്ലേ പറഞ്ഞത് ദേവശ്രീയ്ക്ക് സാറിനോട് ക്രഷ് ഉണ്ടെന്ന്…” ലക്ഷ്മി കൂടുതൽ സ്വകാര്യമായി ചോദിച്ചു.
എയ്ഞ്ചൽ ഒന്ന് മിണ്ടാതെ നിന്നു.
“അങ്ങനെ പറയുന്നത് കേട്ടു എന്നേ ഉള്ളൂ…”
“കേൾക്കുന്നിടത്ത് എന്തെങ്കിലും ഉണ്ടാകും,” ലക്ഷ്മി പറഞ്ഞു.
“എല്ലാ കേൾവിയും സത്യമാകണമെന്നില്ല ലച്ചൂ…”
“അതെ. പക്ഷേ അവളുടെ ഈ നിൽപ്പ് കണ്ടിട്ട് എനിക്ക് എന്തോ പന്തികേട് തോനുന്നു.”
എയ്ഞ്ചൽ അവളെ ഒന്ന് നോക്കി.
“നീ ഇപ്പോൾ ജെലസി ആണോ?”
“ജെലസി ഒന്നും അല്ല..”
“ആർദ്രയെ പോലെ സംസാരിക്കാൻ തുടങ്ങി, നീയും.”
“ആർദ്ര ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ തന്നെ ഈ കാര്യത്തിൽ ഒരു റിപ്പോർട്ട് റെഡി ആക്കിയേനെ.”
💬 Comments
View all comments