0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 281539

ദിവസം സ്പെഷ്യൽ ക്ലാസ് ദിനം, കംപ്യൂട്ടർ സയൻസ് ക്ലാസ്സിനായിരുന്നു ആ ദിവസം മനുവിന്റെ ക്ലാസ്

കുട്ടികളെല്ലാം കളർ  ഡ്രെസ്സിൽ..

ക്ലാസ്സിൽ വന്ന ഉടനെ അവൻ ദേവശ്രീയെ ശ്രദ്ധിച്ചു…

ഒരു ഫ്രോക്ക് ഡ്രെസ്സിൽ അവൾ സുന്ദരി ആയി ഇരിക്കുന്നു..

അവനെ കണ്ടമാത്രയിൽ അവൾ അവനെ നോക്കി ചിരിച്ചു….

കുട്ടികൾ ഇപ്പോൾ പഴയ കളിയാക്കലുകൾ എല്ലാം പതിയെ കുറച്ചു….

പക്ഷേ അവളുടെ മനസ്സിൽ പുതിയൊരു വികാരം നിറഞ്ഞു നിൽക്കുക ആയിരുന്നു,

ആ ഒരു ദിവസത്തെ സംഭാഷണം കൊണ്ട് ഉടലെടുത്ത ഒരു വികാരം,

അത് അവളിൽ മനുവിനോടുള്ള നോട്ടത്തിൽ പോലും പ്രകടമായിരുന്നു….

ക്ലാസ് എല്ലാം സാധാരണ പോലെ നടന്നു…

ഉച്ചക്ക് ക്ലാസ് അവസാനിച്ചതിന് ശേഷം മനു സ്റ്റാഫ്‌റൂമിലേക്ക് നടന്നു..

കുട്ടികൾ ബാഗുമായി പുറത്തേക്ക് ഇറങ്ങി ചിലർ അവിടെ സംസാരിച്ചു നിന്നു

ദേവശ്രീ പതിയെ റെക്കോർഡുമായി സ്റ്റാഫ്‌റൂമിലേക്ക് നടന്നു

അവൾക്ക് മനുവിനോട് സംസാരിക്കണമായിരുന്നു

അതിനൊരു കാരണമായി ആ റെക്കോർഡ് ബുക്ക്,

സ്റ്റാഫ്‌റൂമിൽ മനു തനിച്ചയിരുന്നു

അവൾ വാതിലിന് അരികിൽ വന്ന് നിന്നു

സാർ……

“അകത്തേക്ക് വാ ദേവശ്രീ”

അവൾ അടുത്ത് എത്തിയതും  മനു അവളെ മുഖം ഉയർത്തി നോക്കി,

എന്താ ? അവൻ ഒരു ചിരിയോടെ ചോദിച്ചു,

സാർ ഈ റെക്കോർഡ് ഒന്ന് നോക്കാമോ

കഴിഞ്ഞോ ?

കഴിഞ്ഞിട്ടില്ല…

ഈ ഈക്വാഷൻ വച്ച് റിസൾട്ട് കിട്ടുന്നില്ല…

അവൾ റെക്കോർഡ് ബുക്ക് തുറന്ന് കാണിച്ചു കൊണ്ട് പറഞ്ഞു

മനു അതൊന്ന് വിശദമായി നോക്കി

അവൾ എടുത്തിരിക്കുന്ന റീഡിങ്‌സ് എല്ലാം തെറ്റാണെന്ന് അവന് ഒറ്റ നോട്ടത്തിൽ മനസിലായി

ഇതെന്താ ദേവശ്രീ ഈ റീഡിങ്‌സ് എല്ലാം തെറ്റാണല്ലോ….

അവൾ അത് അറിയാത്ത പോലെ അതിലേക്ക് സൂക്ഷിച്ചു നോക്കി

റീഡിങ്‌സ് എടുക്കുമ്പോൾ ഈ ലോകത്ത് ഒന്നും ആയിരുന്നില്ലേ ?

ഞാൻ നോക്കിയാണ് സാർ എടുത്തത്… ഇപ്പോളും ആ വിഷമത്തിൽ തന്നെയാണോ ? മനു ചോദിച്ചു

അല്ല… അതൊക്കെ അന്ന് സാർ പറഞ്ഞതോടെ മാറി…… അവൾ ചെറിയ ചിരിയോടെ പറഞ്ഞു

ഓ ഹോ അപ്പോൾ അതിന് റിസൾട്ട് ഉണ്ടായി,

അത് കേട്ട് അവൾ ചിരിച്ചു

പിന്നെ എന്തുപറ്റി ഇതിൽ ഇങ്ങനെ തെറ്റ്

💬 Comments

View all comments