0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 281660

മുന്നിൽ അവൾ കുറച്ച് നേരം നിന്നു.

കയറണോ?

അവളുടെ ഹൃദയം വേഗത്തിൽ മിടിച്ചു.

വേണം.

അവൾ ഗേറ്റ് പതുക്കെ തുറന്ന് അകത്തേക്ക് കയറി.

ആ നടത്തത്തിനുതന്നെ ഒരു നാണമുണ്ടായിരുന്നു.

ആരും കാണരുത് എന്ന പേടിയും, സാറിനെ കാണണം എന്ന ആഗ്രഹവും ഒരുമിച്ചായിരുന്നു അവളുടെ ഓരോ ചുവടിലും.

വാതിലിനരികിൽ എത്തിയപ്പോൾ അവൾ ഒരു ദീർഘശ്വാസം വിട്ടു.

പിന്നെ കാളിങ് ബെൽ അമർത്തി.

കുറച്ച് നിമിഷങ്ങൾക്കകം വാതിൽ തുറന്നു.

മനു.

അവളെ കണ്ടതോടെ അവന്റെ കണ്ണുകളിൽ അതിശയവും, അതിനൊപ്പം ഒരു ചെറു പുഞ്ചിരിയും തെളിഞ്ഞു.

“ദേവശ്രീ…”

അവൾ വല്ലാത്ത ജാള്യതയോടെ ചിരിച്ചു.

“സാർ…”

“എന്താ ദേവശ്രീ?”

അവൾ കൈയിലെ റെക്കോർഡ് ബുക്ക് അല്പം ഉയർത്തി കാണിച്ചു.

“റെക്കോർഡുമായി സ്റ്റാഫ് റൂമിൽ വന്നപ്പോൾ സാർ പോയിട്ടുണ്ടായിരുന്നു. ഇത് കറക്റ്റ് ആണോ എന്ന് നോക്കിയാൽ എനിക്ക് ഇത് പൂർത്തിയാക്കാമായിരുന്നു…”

അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

മനുവിന് അവളുടെ കള്ളത്തരം മുഴുവൻ മനസ്സിലായി.

റെക്കോർഡ് ബുക്ക് ഒരു കാരണം മാത്രമാണ്.
അവൾക്ക് സംസാരിക്കണം.
അവനെ കാണണം.

അവൻ റെക്കോർഡ് ബുക്കിനായി കൈ നീട്ടി.

“അകത്തേക്ക് വരുന്നോ …”

അവൻ അല്പം ഗൗരവമുള്ള ശബ്ദത്തിൽ പറഞ്ഞു.

ദേവശ്രീ റോഡിലേക്ക് ഒന്ന് നോക്കി. ആരുമില്ലെന്ന് ഉറപ്പാക്കി, ചെരിപ്പ് അഴിച്ച് അകത്തേക്ക് കയറി.

അകത്ത് കയറിയതോടെ അവളുടെ പേടി കുറച്ച് കുറഞ്ഞു.
അതേ സമയം, അവൾ കൂടുതൽ നാണപ്പെട്ടു.

വീട് അകത്ത് ശാന്തമായിരുന്നു.

വാതിൽ പകുതി തുറന്ന നിലയിൽ തന്നെ മനു വച്ചു. അതുകൊണ്ട് തന്നെ അവൾക്ക് അല്പം ആശ്വാസം തോന്നി.

“ഇന്ന് വീടിന് അകത്തേക്ക് കയറാൻ ദേവശ്രീയ്ക്ക് മടിയൊന്നും ഇല്ലല്ലോ…” മനു പറഞ്ഞു.

അവൾ മറുപടി പറയാതെ ഒന്ന് ചിരിച്ചു.

“ഇരിക്ക്.”

അവൻ സോഫയിലേക്ക് കൈ കാണിച്ചു.

ദേവശ്രീ പതുക്കെ ഇരുന്നു.
അവൾ ബാഗും റെക്കോർഡും മടിയിൽ വച്ചു. വിരലുകൾ റെക്കോർഡിന്റെ കോണിൽ തൊട്ടുകൊണ്ടിരുന്നു.

മനു അവളുടെ മുന്നിലെ കസേരയിൽ ഇരുന്നു.

“കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു…”

അവൾ തല ഉയർത്തി.

“എന്താ സാർ?”

“ദേവശ്രീയ്ക്ക് എന്താ പറ്റിയത്?” മനു ചോദിച്ചു

അവൾ അവനെ നോക്കി.

“എനിക്കോ?”

“ഹ്മ്മ്. ഈ

💬 Comments

View all comments