0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 314476

ചെറുതായി ചിരിച്ചു.

“ഇനി നാളെ ദേവശ്രീ ക്ലാസ്സിൽ തല ഉയർത്തി നോക്കിയാൽ?”

“ഞാൻ സാധാരണ പോലെ ക്ലാസ് എടുക്കും.”

“മനു സാറിന് ഇനി അതിന് കഴിയില്ല ”

“അതെന്താ ?”

“നിന്റെ മനസ്സിൽ അവൾ ഇപ്പോൾ തന്നെ കയറി കഴിഞ്ഞു അതുകൊണ്ട്.”

മനുവിന് ചിരി വന്നു.

“ലക്ഷ്മി, എയ്ഞ്ചൽ, ആർദ്ര … അവരുടെ കൂടെ ഇപ്പോൾ ദേവശ്രീയും ” മെഹർ പറഞ്ഞു

ഒരാളെ മറന്നോ ? മനു ചോദിച്ചു

ഫോണിന്റെ മറുവശത്ത് ഒരു ചെറിയ നിശ്ശബ്ദത.

അത് ഒരിക്കലും മറക്കാൻ പാടില്ലാത്തത് ആണ്….

മനു ശാന്തമായി പറഞ്ഞു.

“അത് മതി.”

ആ രാത്രി കുറച്ച് കൂടി നിശ്ശബ്ദമായി.

മനുവിന്റെ മനസ്സിൽ ആ ദിവസം കണ്ട എല്ലാ മുഖങ്ങളും തെളിഞ്ഞു

അവന്റെ ജീവിതം എത്ര സങ്കീർണ്ണമായ വഴിയിലേക്ക് മാറിക്കഴിഞ്ഞുവെന്ന് അവൻ തിരിച്ചറിഞ്ഞു.

പക്ഷേ ആ സങ്കീർണ്ണതയുടെ നടുവിലും, മെഹറിന്റെ ശബ്ദം അവന് ഒരു ആശ്വാസമായിരുന്നു.

“മനു…” മെഹർ വീണ്ടും വിളിച്ചു.

“ഹ്മ്മ്…”

“ഇനി ഉറങ്ങൂ. നാളെ വീണ്ടും നിന്റെ ആരാധകവൃന്ദത്തെ നേരിടേണ്ടതല്ലേ?”

“മെഹർ…”

“എന്താ?”

“നീ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും ഞാൻ കൈകാര്യം ചെയ്യാൻ അറിയുമായിരുന്നില്ല.”

മെഹറിന്റെ ശബ്ദം പതുക്കെ മൃദുവായി.

“ഞാൻ ഉണ്ടല്ലോ…”

ആ വാക്ക് കേട്ട് മനുവിന്റെ മനസ്സ് ശാന്തമായി.

ഫോൺ കട്ട് ചെയ്തതിനു ശേഷവും, ദേവശ്രീയുടെ നാണമുള്ള ചിരിയും, മെഹറിന്റെ അവസാന വാക്കുകളും അവന്റെ മനസ്സിൽ ഒരുമിച്ച് മുഴങ്ങിക്കൊണ്ടിരുന്നു.

“ഞാൻ ഉണ്ടല്ലോ…”

ദിവസങ്ങൾ വീണ്ടും കടന്നു പോയി

ദേവശ്രീ ക്ലാസ്സിൽ പഴയപോലെ പ്രസന്നതയോടെ ഇരിക്കാൻ തുടങ്ങി

ആരെങ്കിലും അവളെ പഴയതു പോലെ കളിയാക്കിയാൽ അവൾ വിഷമിക്കുന്നതിന് പകരം സന്തോഷിച്ചു…

മുഖത്ത് നാണം തെളിയും

അവൾ മനുവിനോട് സംശയം ചോദിക്കും

വരാന്തയിൽ മനുവിന്റെ കൂടെ നിന്ന് സംശയങ്ങൾ ചോദിക്കുന്നത് പോലെ സംസാരിക്കും

അവനും അതൊക്കെ ഇഷ്ടമായിരുന്നു…

അവളുടെ കമ്പിയിട്ട പല്ല് കാണിച്ചുള്ള ചിരി…..

💬 Comments

View all comments