Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
പറഞ്ഞു
മനു അതൊന്ന് വിശദമായി നോക്കി
അവൾ എടുത്തിരിക്കുന്ന റീഡിങ്‌സ് എല്ലാം തെറ്റാണെന്ന് അവന് ഒറ്റ നോട്ടത്തിൽ മനസിലായി
ഇതെന്താ ദേവശ്രീ ഈ റീഡിങ്‌സ് എല്ലാം തെറ്റാണല്ലോ….
അവൾ അത് അറിയാത്ത പോലെ അതിലേക്ക് സൂക്ഷിച്ചു നോക്കി
റീഡിങ്‌സ് എടുക്കുമ്പോൾ ഈ ലോകത്ത് ഒന്നും ആയിരുന്നില്ലേ ?
ഞാൻ നോക്കിയാണ് സാർ എടുത്തത്… ഇപ്പോളും ആ വിഷമത്തിൽ തന്നെയാണോ ? മനു ചോദിച്ചു
അല്ല… അതൊക്കെ അന്ന് സാർ പറഞ്ഞതോടെ മാറി…… അവൾ ചെറിയ ചിരിയോടെ പറഞ്ഞു
ഓ ഹോ അപ്പോൾ അതിന് റിസൾട്ട് ഉണ്ടായി,
അത് കേട്ട് അവൾ ചിരിച്ചു
പിന്നെ എന്തുപറ്റി ഇതിൽ ഇങ്ങനെ തെറ്റ് വരാൻ…
അറിയില്ല സാർ…
ആ സമയം ലക്ഷ്മിയും എയ്ഞ്ചലും മനുവിനെ കാണുന്നതിന് വേണ്ടി സ്റ്റാഫ് റൂമിലേക്ക് വന്നു…
അവർ ദേവശ്രീ ഇറങ്ങുന്നത് നോക്കി അവർ രണ്ടും ഡോറിന് അരികിലായി നിന്നു..
അതോടെ ദേവശ്രീ പറയാൻ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം അവൾ പറയാതെ നിന്നു..
അവരെ കണ്ടതോടെ മനുവും ഒന്ന് ശ്രദ്ധിച്ചു
സാർ ഞാൻ ആ റീഡിങ്‌സ് കറക്റ്റ് ചെയ്ത് റീ സബ്മിറ്റ് ചെയ്യാം….
ശരി… അവൻ റെക്കോർഡ് തിരിച്ചു നൽകി
അവൾ അതുമായി പുറത്തേക്ക് നടന്നു…..
പോകുന്ന വഴി അവൾ എയ്ഞ്ചലിനെയും ലക്ഷ്മിയെയും നോക്കി ഒന്ന് ചിരിച്ചു
അവൾക്ക് എന്തൊക്കെയോ സാറിനോട് പറയണമെന്നുണ്ടായിരുന്നു, തന്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ,
അവൾ അതും മനസിൽ വച്ച് തിരിച്ചു ക്ലാസ്സിലേക്ക് നടന്നു,........
—---------------------------------------------
ദേവശ്രീയെ മനു സാറിന്റെ കൂടെ സ്റ്റാഫ് റൂമിൽ കണ്ടതും, ലക്ഷ്മി എയ്ഞ്ചലിന്റെ കയ്യിൽ പതുക്കെ തോണ്ടി.
“കണ്ടോടി…” ലക്ഷ്മി ശബ്ദം താഴ്ത്തി പറഞ്ഞു.
എയ്ഞ്ചൽ ഒന്നും മനസ്സിലാകാത്ത പോലെ അവളെ നോക്കി.
“എന്ത്?”
“അവൾ അവിടെ നിൽക്കുന്നത്…”
എയ്ഞ്ചൽ സ്റ്റാഫ് റൂമിനുള്ളിലേക്ക് ഒന്ന് നോക്കി.
ദേവശ്രീ റെക്കോർഡ് ബുക്ക് തുറന്ന് മനുവിന്റെ മുന്നിൽ
💬 Comments
View all comments