Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
അവളെ വല്ലാതെ ബാധിച്ചിട്ടുണ്ട് എന്ന് മനുവിന് വ്യക്തമായി. മുമ്പ് അവൻ ക്ലാസ് എടുക്കുമ്പോൾ ശ്രദ്ധയോടെ നോക്കിയിരുന്ന കണ്ണുകൾ, ഇപ്പോൾ അവന്റെ മുഖത്തേക്ക് പോലും ഉയരുന്നില്ല. പുസ്തകം തുറന്ന് ഇരിക്കുന്നുണ്ടെങ്കിലും, അവളുടെ മനസ്സ് പാഠത്തിൽ ഇല്ലെന്ന് അവന് മനസ്സിലായി.
ഇടയ്ക്കിടെ ക്ലാസ്സിൽ ആരെങ്കിലും പതുക്കെ ചിരിച്ചാൽ, ദേവശ്രീയുടെ മുഖം പെട്ടെന്ന് മങ്ങും. ആരെങ്കിലും അവളുടെ പേര് പറഞ്ഞാലോ എന്ന് പേടിക്കുന്ന പോലെ അവൾ ചുറ്റും നോക്കും. പിന്നെ വീണ്ടും തല താഴ്ത്തി പുസ്തകത്തിലേക്ക് നോക്കും.
പാവം…
അവൻ മനസ്സിൽ പറഞ്ഞു.
വല്ലാതെ അനുഭവിക്കുന്നുണ്ട്.
മെഹർ പറഞ്ഞത് അവന് ഓർമ്മ വന്നു.
“അവളോട് ഒന്ന് തനിച്ച് സംസാരിക്ക്…”
ശരിയാണ്. സംസാരിക്കണം. ഈ ഗോസിപ്പ് അവളുടെ പഠനത്തെയും മനസ്സിനെയും ബാധിക്കുന്നതിന് മുമ്പ്, ഒരാൾ അവളോട് സാധാരണയായി, ശാന്തമായി സംസാരിക്കേണ്ടതുണ്ട്.
പക്ഷേ എങ്ങനെ?
ക്ലാസ്സിൽ എല്ലാവരുടെയും മുന്നിൽ വെച്ച് അവളോട് എന്തെങ്കിലും പറഞ്ഞാൽ, അത് കൂടുതൽ പ്രശ്നമാകും. അവളെ സഹായിക്കാനെന്നു കരുതി ചെയ്യുന്നത് തന്നെ, അവൾക്ക് മറ്റൊരു ബുദ്ധിമുട്ടായി മാറും.
മനു ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോഴും മനസ്സിൽ അതേ ചിന്തയായിരുന്നു.
എന്ത് ചെയ്യും…?
ബോർഡിൽ എഴുതിക്കൊണ്ടിരിക്കെ അവന് ഒരു വഴി തോന്നി.
ക്ലാസ് അവസാനിക്കാനടുത്തപ്പോൾ അവൻ ബുക്ക് അടച്ചു കുട്ടികളെ നോക്കി.
“ഒരു കാര്യം പറയാനുണ്ട്,” അവൻ പറഞ്ഞു.
കുട്ടികൾ എല്ലാവരും തല ഉയർത്തി.
“എല്ലാവരും റെക്കോർഡ് ഇന്ന് സ്റ്റാഫ് റൂമിൽ സബ്മിറ്റ് ചെയ്യണം. എല്ലാവരും കൂടി ഒരുമിച്ച് വരേണ്ട. ഓരോരുത്തർ ആയി വന്നാൽ മതി. ഞാൻ നോക്കി അപ്പോൾ തന്നെ മാർക്ക് ഇട്ട് തിരികെ തരാം.”
ക്ലാസ്സിൽ ചെറിയൊരു ശബ്ദം പടർന്നു.
“സാർ, ഇന്ന് തന്നെയോ?”
“അതെ. റെക്കോർഡ് പൂർത്തിയായവർ ഇന്ന് തന്നെ കൊണ്ടുവരൂ. ഒരാൾ ഇറങ്ങിയതിന് ശേഷം അടുത്തയാൾ വരണം. സ്റ്റാഫ് റൂമിന് മുന്നിൽ കൂട്ടംകൂടി നിൽക്കേണ്ട.”
അതുപറഞ്ഞ ശേഷം മനു ക്ലാസ്സിൽ നിന്ന് ഇറങ്ങി.
സ്റ്റാഫ് റൂമിൽ എത്തുമ്പോൾ കുറച്ച് ടീച്ചർമാർ അവിടെ ഉണ്ടായിരുന്നു. ആരോ പേപ്പർ നോക്കുന്നു. ആരോ ഫോൺ സംസാരിക്കുന്നു. മറ്റൊരാൾ ചായ കുടിച്ചുകൊണ്ട് എന്തോ വായിക്കുന്നു.
മനു തന്റെ സീറ്റിൽ ഇരുന്നു. മേശപ്പുറത്ത് പേനയും മാർക്ക് ലിസ്റ്റും
💬 Comments
View all comments