0%

Chapter Title : സാഗരസർഗ്ഗം [ഭൂതത്താൻ]

Author : ഭൂതത്താൻ Read All Parts 37.1K

​തണുപ്പിൽ പല്ലുകൾ കൂട്ടിയിടിക്കുമ്പോഴും അവന്റെ ചോദ്യത്തിലെ സ്വാഭാവികത കേട്ട് അഖിലും നിലത്തിരുന്ന പെൺകുട്ടിയും ഒരു നിമിഷം പകച്ചുപോയി. തുണിക്കൂമ്പാരത്തിൽ നിന്നും ആ യുവാവ് പതിയെ പുറത്തേക്ക് വന്നു. മറ്റുള്ളവർ അത്യാവശ്യം തണുപ്പിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വസ്ത്രങ്ങൾ ധരിച്ചിരുന്നപ്പോൾ, അവന്റെ വേഷം ഒരു സാധാരണ ക്യാഷ്വൽ ടി-ഷർട്ടും പാന്റ്സും മാത്രമായിരുന്നു. അതിനാൽ തന്നെ കടൽക്കാറ്റിലെ കൊടുംതണുപ്പ് അവനെ കാര്യമായി ബാധിച്ചിരുന്നു. കുളിരുകൊണ്ട് കൈകൾ നെഞ്ചോട് ചേർത്ത് അവൻ അവരെ നോക്കി ഒന്ന് ഇളിച്ചു.

​"നിങ്ങളൊക്കെ എണീറ്റോ? ഞാൻ നേരത്തെ എണീറ്റപ്പോ എല്ലാരും നല്ല ഉറക്കമായിരുന്നു. പിന്നെ തണുപ്പ് സഹിക്കാൻ മേലാതായപ്പോ ഞാനാ തുണീടെ എടേൽ കേറി കിടന്നു... പിന്നെ അറിയാതൊന്ന് മയങ്ങിപ്പോയി."

​തികച്ചും നിസ്സംഗമായ അവന്റെ ആ സംസാരം അഖിലിലും ആ പെൺകുട്ടിയിലും ഒരുപോലെ അസ്വസ്ഥതയുണ്ടാക്കി. ഇത്തരമൊരു സാഹചര്യത്തിൽ ഒരാൾക്ക് എങ്ങനെ ഇത്ര കൂൾ ആയി സംസാരിക്കാൻ കഴിയുന്നു എന്നതായിരുന്നു അവരുടെ അമ്പരപ്പ്.

​"ആരാ നീ?" അഖിൽ സംശയത്തോടെ ചോദിച്ചു.

​"ഞാൻ ലിവിൻ," അവൻ വേഗത്തിൽ മറുപടി പറഞ്ഞു.

​അവന്റെ ആ തുറന്നടിച്ചുള്ള സംസാരത്തിൽ കുഴങ്ങി അഖിൽ നിലത്തിരിക്കുന്നവളെ നോക്കി. അവളുടെ മുഖത്തും അതേ ആശയക്കുഴപ്പം തന്നെയായിരുന്നു.

​"നീ എങ്ങനെ ഇവിടെ എത്തി?" അഖിൽ വീണ്ടും ചോദിച്ചു.

​"ആവോ?!!" തോൾ വെട്ടിച്ച് യാതൊരു ഭാവവ്യത്യാസവുമില്ലാതെ ലിവിൻ പറഞ്ഞു.

​"ഏഹ്ഹ്..." അഖിലിന് എന്ത് പറയണമെന്നറിയാതെ വാക്കുകൾ മുടങ്ങി.

​കുറച്ചുനേരം ആ പായ്ക്കപ്പലിൽ കനത്ത നിശബ്ദത തളംകെട്ടിനിന്നു. തിരമാലകളുടെയും കാറ്റിന്റെയും ശബ്ദം മാത്രം. നിലത്തിരുന്ന പെൺകുട്ടിയുടെ കണ്ണുകളിൽ അപ്പോഴും ഭയം ബാക്കിനിൽക്കുന്നുണ്ടായിരുന്നു. അഖിലിനെ വിശ്വസിക്കണമോ വേണ്ടയോ എന്ന ആശയക്കുഴപ്പം അവളുടെ മുഖത്തുനിന്നുതന്നെ

💬 Comments

View all comments