0%

Chapter Title : സാഗരസർഗ്ഗം [ഭൂതത്താൻ]

Author : ഭൂതത്താൻ Read All Parts 36.8K

എവിടെയാണെന്ന്. എന്നെയും ആരോ ഇവിടെ കൊണ്ടുവന്നിട്ടതാണ്."

​അഖിലിന്റെ ആ വാക്കുകൾ കേട്ടെങ്കിലും അവൾ കയ്യിലെ മരക്കഷണം താഴ്ത്തിയില്ല. വിറയ്ക്കുന്ന കൈകളോടെ അവളത് അവനുനേരെ ചൂണ്ടിത്തന്നെ നിന്നു. വീണ്ടുമൊന്ന് അലറാൻ പോലുമുള്ള ശേഷി അപ്പോൾ അവൾക്കുണ്ടായിരുന്നില്ല; അത്രത്തോളം തളർന്നിരുന്നു അവൾ.

​അഖിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. പെട്ടെന്നാണ് കപ്പലിന്റെ മറ്റൊരു വശത്തുനിന്നും എന്തോ തട്ടിമറിഞ്ഞുവീഴുന്ന വലിയൊരു ശബ്ദം കേട്ടത്. അഖിലും ആ പെൺകുട്ടിയും ഒരേപോലെ ഞെട്ടി ആ ഭാഗത്തേക്ക് നോക്കി. വലിയ കയറുകളും ബാക്കിവന്ന ക്യാൻവാസ് തുണികളും കൂട്ടിയിട്ട ഒരു കൂമ്പാരമായിരുന്നു അവിടെ. അതിനടുത്ത് വലിയൊരു നീല ഡ്രം മറിഞ്ഞുകിടക്കുന്നുണ്ട്. അടുത്ത നിമിഷം ആ തുണിക്കൂമ്പാരം പതിയെ ഇളകാൻ തുടങ്ങി!

​അപകടം മണത്ത അഖിൽ പെട്ടെന്നുതന്നെ പ്രവർത്തിച്ചു. തന്റെ മുന്നിൽ ഭയന്നുവിറച്ചിരിക്കുന്ന ഈ പെൺകുട്ടികളും തന്നെപ്പോലെ ഇരകളാണെന്ന് ഇതിനോടകം അവനുറപ്പായിരുന്നു. അവൻ പെട്ടെന്ന് അവർക്ക് മുന്നിലായി ഒരു കവചം പോലെ കയറിനിന്നു. അപ്രതീക്ഷിതമായ ആ നീക്കം അവളെ ഒന്ന് അമ്പരപ്പിച്ചു. തങ്ങളെ സംരക്ഷിക്കാൻ മുന്നിലേക്ക് കയറിനിൽക്കുന്ന അവന്റെ വീതിയേറിയ ചുമലുകളിലേക്ക് നോക്കിയപ്പോൾ, അവളിലുണ്ടായിരുന്ന ഭയവും സംശയവും നേരിയ തോതിൽ കുറഞ്ഞു. എങ്കിലും പൂർണ്ണമായി അവനെ വിശ്വസിക്കാൻ അവളുടെ പ്രായോഗിക ബുദ്ധി അനുവദിച്ചില്ല; അവൾ ഭയത്തോടെ ആ കൂമ്പാരത്തിലേക്ക് നോക്കി.

​അഖിൽ ഒരു ആക്രമണം നേരിടാൻ തയ്യാറായി നിൽക്കെ, ആ തുണിക്കൂമ്പാരത്തിനുള്ളിൽ നിന്നും ഒരു തല പുറത്തേക്ക് വന്നു! അതൊരു യുവാവായിരുന്നു. പുറത്തെ തണുപ്പിലേക്ക് തലയിട്ടതും അവൻ വിറച്ചുകൊണ്ട് വിളറിയ ചിരിയോടെ ചോദിച്ചു, "ഹലോ... ഈ എസി ഒന്ന് കുറച്ചുവെക്കാമോ? മനുഷ്യൻ ഇവിടെ രണ്ടു ദിവസം ഫ്രീസറിൽ കിടന്ന മത്തിയെ പോലായി..."

💬 Comments

View all comments