0%

Chapter Title : സാഗരസർഗ്ഗം [ഭൂതത്താൻ]

Author : ഭൂതത്താൻ Read All Parts 37.4K

മാറി.അവൻ പതിയെ കപ്പലിന്റെ നടുവിലെ പായ്മരത്തിൽ പുറം ചാരി താഴേക്ക് ഊർന്നു. കയ്യ് നിലത്തു കുത്തി സാവധാനം ഇരിക്കാൻ ആയിരുന്നു അവന്റെ ഉദ്ദേശം. എന്നാൽ ഇടത്തെ കയ്യ് നിലത്തു കുത്തിയതും അവന് നന്നായി വേദനിച്ചു. വേദനയിൽ പെട്ടെന്ന് കൈ പിൻവലിച്ചപ്പോൾ ബാലൻസ് തെറ്റി അവൻ നിലത്ത് വീണു.

"അയ്യോ ബ്രോ എന്തുപറ്റി??"

ലിവിൻ ഓടിചെന്ന് അവനെ താങ്ങിയെഴുനേൽപ്പിച്ചിരുത്തി.

പെൺകുട്ടികളും ശബ്ദം കേട്ട് ഞെട്ടി അങ്ങോട്ട് നോക്കി.

അഖിലിന്റെ മുഖം വേദനയിൽ ചുളുങ്ങി.വേദനിച്ച ഇടം കൈ അവൻ ശക്തിയിൽ കുടഞ്ഞു.എന്നാൽ അടുത്ത നിമിഷം എന്തോ ഓർത്തെന്നപോലെ അവന്റെ കണ്ണുകൾ വിടർന്നു.അവൻ പെട്ടെന്ന് തന്റെ ഇടം കൈ പരിശോധിച്ചു. ഇടതു മുകൾക്കയ്യിലെ ബൈസെപ്സിനോട് ചേർന്നുള്ള പേശിയിൽ ആ ചുവന്ന പാട് അപ്പോളും തെളിഞ്ഞു കാണാമായിരുന്നു.

അഖിൽ ആ പാട് ലിവിന് നേരെ നീട്ടിക്കാണിച്ചു.

"ഇത് കണ്ടോ? ബോധം പോകുന്നതിന് തൊട്ടുമുൻപ് ആരോ എന്നെ കുത്തിവെക്കുന്നതുപോലെ എനിക്ക് തോന്നിയിരുന്നു... അതിന്റെ പാടാണിതെന്ന് തോന്നുന്നു ."

​ലിവിൻ സംശയത്തോടെ ആ ചുവന്ന കുത്തിലേക്ക് നോക്കി. അടുത്ത നിമിഷം എന്തോ ഓർത്തതുപോലെ അവൻ വേഗത്തിൽ സ്വന്തം ഇടതുകൈയിലെ ടി-ഷർട്ടിന്റെ സ്ലീവ് മുകളിലേക്ക് വലിച്ചുകയറ്റി നോക്കി. കൊടുംതണുപ്പിൽ വിറച്ചുനിന്നിരുന്ന ലിവിന്റെ മുഖത്തും ആദ്യമായി ചെറിയൊരു പരിഭ്രമം മിന്നിമറഞ്ഞു. അവന്റെ കയ്യിലുമുണ്ടായിരുന്നു കൃത്യം അതേ സ്ഥാനത്ത് സമാനമായൊരു ചുവന്ന പാട്!

​അതുകണ്ടതും അഖിലിന്റെ മുഖം ഗൗരവത്തിലായി.രണ്ടുപേരും പരസ്പരം നോക്കിയശേഷം പതിയെ ആ പെൺകുട്ടികൾക്ക് നേരെ നടന്നു. തങ്ങൾക്ക് നേരെ വരുന്ന അവരെക്കണ്ട് ചേച്ചി വീണ്ടും പരിഭ്രാന്തിയിലായി. അവൾ നിലത്തിരുന്ന മരക്കഷണം ഒന്നുകൂടി മുറുകെപ്പിടിച്ച് അനിയത്തിയെ കൂടുതൽ കരുതലോടെ

💬 Comments

View all comments