0%

Chapter Title : സാഗരസർഗ്ഗം [ഭൂതത്താൻ]

Author : ഭൂതത്താൻ Read All Parts 37.5K

മറച്ചുപിടിച്ചു.അവർ ഭയക്കുന്നത് മനസ്സിലാക്കിയ അഖിൽ സുരക്ഷിതമായൊരകലം പാലിച്ച് അവിടെ നിന്നു.

"പേടിക്കേണ്ട, ഞങ്ങള് ഉപദ്രവിക്കില്ല. ദാ ഇത് നോക്കൂ..."

അഖിൽ തന്റെ കയ്യിലെ ചുവന്ന പാട് അവർക്ക് കാണിച്ചുകൊടുത്തു. ഒന്ന് മടിച്ചെങ്കിലും അവൾ അവൻ പറഞ്ഞ പോലെ കയ്യിലെ പാടിലേക്ക് നോക്കി.

"നിങ്ങളുടെ മേത്തും ഇതുപോലെ എന്തെങ്കിലും ഉണ്ടോന്ന് നോക്കിക്കേ..."

കൈ നീട്ടി തന്റെ കയ്യിലെ പാട് അവർക്ക് കാണിച്ചു കൊണ്ട് ലിവിൻ പറഞ്ഞു.

അവൾ രണ്ടു പേരെയും മാറി മാറി നോക്കി. ശേഷം സംശയത്തോടെയാണെങ്കിലും അവൾ തന്റെ ഇടതുകൈയിലെ വസ്ത്രം പതിയെ നീക്കി നോക്കിയതും അവളൊന്ന് ഞെട്ടി!ലിവിൻ പറഞ്ഞതുപോലെ അവിടെയുമുണ്ട് ഒരു ചുവന്ന പാട്! വിറയ്ക്കുന്ന കൈകളോടെ അവൾ അടുത്തിരിക്കുന്ന അനിയത്തിയുടെ കൈകൂടി പരിശോധിച്ചു. അവിടെയും അതേ പാട് തെളിഞ്ഞുകിടപ്പുണ്ടായിരുന്നു.അത് കൂടെ കണ്ടതും അവളുടെ കണ്ണിലേക് ഇരുട്ട് കയറാൻ തുടങ്ങി.കയ്യിലിരുന്ന മരക്കഷണം അറിയാതെ താഴേക്ക് വീണു.

"മയക്കാനുള്ള ഇൻജെക്ഷൻ ആയിരിക്കണം... അങ്ങനെയാണെങ്കിൽ, ഗയ്‌സ് എനിക്ക് തോന്നുന്നു....

നമ്മളെ ആരോ കിഡ്നാപ് ചെയ്തത് ആണെന്ന്."

ഒടുവിൽ, എല്ലാവരുടെയും ഉള്ളിൽ നീറിക്കൊണ്ടിരുന്ന ആ സത്യം അഖിൽ തന്നെ തുറന്നുപറഞ്ഞു.

അത് കേട്ടതും താഴെയിരുന്ന പെണ്ണ് തലയുയർത്തി അഖിലിനെ തറപ്പിച്ചു നോക്കി.

"നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞങ്ങളും നിങ്ങളെപോലെ ഇരകൾ തന്നെയാണ്."

അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ ലിവിൻ അൽപ്പം കടുപ്പിച്ചാണ് പറഞ്ഞത്.

​ആ വാക്കുകൾ കേട്ടതും അവളുടെ നിയന്ത്രണം വിട്ടു. ആ കണ്ണുകൾ നിറഞ്ഞുതുളുമ്പി. ചേച്ചിയുടെ കണ്ണുനിറയുന്നത് കണ്ടതും മടിയിൽ കിടന്നിരുന്ന അനിയത്തിയും കരയാൻ തുടങ്ങി.

നിസ്സഹായമായ ആ അവസ്ഥയിൽ എന്തുചെയ്യണമെന്നറിയാതെ നിറഞ്ഞുതുളുമ്പിയ അവളുടെ ആ ഉണ്ടക്കണ്ണുകൾ അഖിലിനൊരു

💬 Comments

View all comments