Chapter Title : സാഗരസർഗ്ഗം [ഭൂതത്താൻ]
നൊമ്പരക്കാഴ്ചയായിരുന്നു. ഈ ഭയാനകമായ കടലിനു നടുവിൽ ഇനി എന്തുവിലകൊടുത്തും അവരെ സംരക്ഷിക്കുമെന്ന് അവൻ പോലുമറിയാതെ അവന്റെ മനസ്സാക്ഷി ദൃഡനിശ്ചയമെടുത്തു.
"ഹേയ്... സാരമില്ല, കരയാതിരിക്ക്. എന്തിനാണെങ്കിലും നമ്മൾ നാലുപേരും ഒരേ അവസ്ഥയിലല്ലേ... നമുക്ക് എന്തെങ്കിലും വഴി കണ്ടെത്താം," അഖിൽ വളരെ കരുതലോടെ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
"അതെ, ഇങ്ങനെ പേടിച്ചിരുന്നിട്ട് കാര്യമില്ലല്ലോ. എന്തായാലും നമ്മളിപ്പോൾ ഒരേ തോണിയിലെ യാത്രക്കാരാ... ഞാൻ ലിവിൻ. ഇത് അഖിൽ," ലിവിൻ വളരെ പെട്ടെന്ന് തന്നെ ആ സാഹചര്യത്തെ ശാന്തമാക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
കുറച്ചുനേരത്തെ പരിശ്രമത്തിനൊടുവിൽ ചേച്ചിയും അനിയത്തിയും കരച്ചിൽ നിർത്തി. പതിയെ അവർ സ്വയം പരിചയപ്പെടുത്തി. മൂത്തവൾ വേദിക, അനിയത്തി തൻവിക.
കുറച്ചു നേരം അവിടമാകെ നിശബ്ദത തളംകെട്ടിനിന്നു.
"പക്ഷേ എന്തിന് വേണ്ടി? പണത്തിന് വേണ്ടിയാണോ നമ്മളെ ഇങ്ങനെ..."മൗനം അവസാനിപ്പിച്ച് വേദിക ചോദിച്ചു.
"പണത്തിന് വേണ്ടിയാകാൻ സാധ്യതയില്ല," ലിവിൻ ചിന്തിച്ചുകൊണ്ട് പറഞ്ഞു. "അങ്ങനെയാണെങ്കിൽ നമ്മളെ ഈ നടുക്കടലിൽ ഒരു കുഞ്ഞു പായ്ക്കപ്പലിൽ കൊണ്ടുവന്നിടേണ്ട ആവശ്യമില്ലല്ലോ."
"പിന്നെ എന്തായിരിക്കും അവരുടെ ഉദ്ദേശം?" അഖിൽ നെറ്റിചുളിച്ചു.
"മറ്റൊരു സാധ്യതയുണ്ട്..." ലിവിൻ ഗൗരവത്തിൽ പറഞ്ഞു.
"എന്ത് സാധ്യത?" വേദിക ആകാംക്ഷയോടെയും അതിലേറെ പേടിയോടെയും അവനെ നോക്കി.
എല്ലാവരെയും മാറി മാറി നോക്കിയ ശേഷം ലിവിൻ ഗൗരവത്തിൽ ആ സംശയം പുറത്തിട്ടു,
"ഇനിയിപ്പോ... ഈ കിഡ്നിയും ലിവറും ഒക്കെ അടിച്ചുമാറ്റി ബ്ലാക്ക് മാർക്കറ്റിൽ വിൽക്കുന്ന വല്ല മാഫിയയും ആണെങ്കിലോ? സിനിമയിലൊക്കെ കാണാറില്ലേ, മയക്കിക്കിടത്തി ഐസ് ബോക്സിലിട്ട് അവയവങ്ങൾ ഊരിയെടുക്കുന്നത്..." അവൻ സ്വന്തം വയറ്റിൽ കൈവെച്ച് പേടിയോടെ പറഞ്ഞു.
ലിവിന്റെ ആ വാക്കുകൾ കേട്ടതും വേദികയുടെ മുഖം വിളറിവെളുത്തു.
"എന്താ
💬 Comments
View all comments