Chapter Title : സാഗരസർഗ്ഗം [ഭൂതത്താൻ]
ബ്രോ അങ്ങനൊന്നും ആയിരിക്കില്ല. "
അവളുടെ പേടി കണ്ട് അഖിൽ പറഞ്ഞു.
"അല്ല ബ്രോ, ഒരു സാധ്യത പറഞ്ഞെന്നേയുള്ളൂ. അല്ലാതെ വേറെന്ത് കാര്യത്തിനാ നമ്മളെ ഈ നടുക്കടലിൽ കൊണ്ടുവന്നിടുന്നത്?ഇവിടെ വെച്ചാണെങ്കിൽ ആവശ്യം കഴിഞ്ഞാൽ ബോഡി വെല്ല സ്രാവിനും ഇട്ടുകൊടുക്കാം... തെളിവിന്റെ കണിക പോലും കിട്ടൂലാ."ലിവിൻ തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു.
അത് കേട്ട് പേടിച് തൻവിക വേഗം ചേച്ചിയുടെ മടിയിൽ മുഖമൊളിപ്പിച്ചു.
ഇതുകണ്ട അഖിലിന് ദേഷ്യം വന്നു.
"ഒന്ന് മിണ്ടാതിരിക്ക് ബ്രോ! വെറുതെ എന്തിനാ അവരെ വീണ്ടും പേടിപ്പിക്കുന്നത്?" അഖിൽ ലിവിനെ നോക്കി കനപ്പിച്ചു പറഞ്ഞു.
ലിവിൻ പിന്നെയൊന്നും മിണ്ടിയില്ല. വെറുതെ ആ പാവങ്ങളെ പേടിപ്പിക്കേണ്ടതില്ലെന്ന് അവന് തോന്നി. കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. ഈ സമയം കൊണ്ടുതന്നെ വേദിക തൻവികയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
"തനൂ, എന്താടീ...?" ഇടയ്ക്കിടെ തൊണ്ടയിൽ കൈവച്ചു ബുദ്ധിമുട്ടുന്ന അനിയത്തിയെ നോക്കി വേദിക ചോദിച്ചു.
"ചേച്ചീ... എനിക്ക് വല്ലാതെ ദാഹിക്കുന്നു."
വേദിക ചുറ്റും നോക്കി. ലിവിൻ തണുപ്പ് സഹിക്കാനാവാതെ നേരത്തെ കിടന്ന തുണിക്കൂമ്പാരത്തിൽ നിന്നും ഒരു തുണിക്കഷ്ണം എടുത്തു ചുറ്റി നിൽക്കുകയാണ്. അഖിൽ അവനുമായി കാര്യമായ എന്തോ ചർച്ചയിലാണ്. അപരിചിതരായ അവരെ വീണ്ടും ബുദ്ധിമുട്ടിക്കാൻ അവൾക്ക് തോന്നിയില്ല.
പുറകിലെ കൈവരിയിൽ താങ്ങി അവൾ സ്വയം എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നാൽ മയക്കത്തിന്റെ ആലസ്യം അവളെ പൂർണമായും വിട്ടുമാറിയിരുന്നില്ല. ശരീരത്തിൽ ഒട്ടും ഊർജ്ജവുമില്ലായിരുന്നു. പകുതി എഴുന്നേറ്റപ്പോഴേക്കും തലചുറ്റി, കാലുകൾ കുഴഞ്ഞ് അവൾ തിരികെ ആ മരത്തറയിലേക്ക് തന്നെ വീണുപോയി.
"ചേച്ചീ...!!" തൻവിക പേടിച്ചുവിളിച്ചു.
ശബ്ദം കേട്ട് അഖിലും ലിവിനും വേഗം അങ്ങോട്ടെത്തി.
"എന്താ... എന്തുപറ്റി?"
💬 Comments
View all comments