0%

Chapter Title : സാഗരസർഗ്ഗം [ഭൂതത്താൻ]

Author : ഭൂതത്താൻ Read All Parts 38K

അഖിൽ ചോദിച്ചു.

"വെള്ളം... അവൾക്ക് ദാഹിക്കുന്നു..." തളർന്ന ശബ്ദത്തിൽ വേദിക പറഞ്ഞു. ആ പെൺകുട്ടികളുടെ നിസ്സഹായവസ്ഥ കണ്ടപ്പോൾ അഖിലിന് വല്ലാത്തൊരു സങ്കടം തോന്നി.

"ലിവിനേ, നീ ഇവരുടെ കൂടെ നിക്ക്. ഞാൻ ആ ക്യാബിനിൽ പോയി വെള്ളം കിട്ടുമോ എന്ന് നോക്കട്ടെ..."

ഒരു നിമിഷം പോലും പാഴാക്കാതെ അഖിൽ മുന്നിലെ ആ അടഞ്ഞുകിടക്കുന്ന ക്യാബിൻ ലക്ഷ്യമാക്കി നടന്നു. വാതിൽ തള്ളിത്തുറന്ന് അവൻ അകത്തേക്ക് കയറി. ഉള്ളിൽ കനത്ത ഇരുട്ടായിരുന്നു. പുറത്തുനിന്നുള്ള മങ്ങിയ വെളിച്ചത്തിൽ അവൻ അവിടാകെ വേഗത്തിൽ പരതാൻ തുടങ്ങി.

പെട്ടെന്നാണ് തന്റെ തൊട്ടുപിന്നിലായി നേരിയൊരു അനക്കം അവൻ കേട്ടത്. എന്താണെന്നറിയാൻ അവൻ തിരിഞ്ഞുനോക്കിയ ആ സെക്കൻഡിൽ തന്നെ ഇരുട്ടിൽ നിന്നും അവനുനേരെ ഒരു കനത്ത പ്രഹരം പാഞ്ഞെത്തിയിരുന്നു! ഒട്ടും പ്രതീക്ഷിക്കാതെ മുഖത്തുതന്നെ കിട്ടിയ ആ ഇടി അഖിലിന് ശരിക്കും വേദനിച്ചു.

അതിന്റെ ആഘാതത്തിൽ അവനൊന്ന് പതറും മുൻപേ അടുത്ത ആക്രമണം വന്നു. അവിശ്വസനീയമായ വേഗത്തിൽ ആ രൂപം അഖിലിന്റെ കൈകളിൽ കടന്നുപിടിച്ച് പുറകിലേക്ക് തിരിച്ചു. ഒപ്പം കാൽമുട്ടുകൾക്ക് പിന്നിലായി ശക്തിയിൽ ചവിട്ടി അവന്റെ ബാലൻസ് പൂർണ്ണമായും തെറ്റിച്ചു. സ്വന്തം ശരീരത്തിന്റെ ഭാരം മുഴുവൻ തനിക്കെതിരെ തന്നെ ഉപയോഗിക്കപ്പെടുകയാണെന്ന് അഖിൽ ഞെട്ടലോടെ തിരിച്ചറിഞ്ഞു. അടുത്ത നിമിഷം അവനെ വട്ടംകറക്കി പിന്നിലേക്ക് മലർത്തിയടിച്ചു.

ക്യാബിന്റെ മുന്നിലുള്ള ചില്ലുജാലകത്തിലേക്കാണ് അവൻ ചെന്നിടിച്ചത്. വലിയ ശബ്ദത്തോടെ ആ ഗ്ലാസ്സിൽ വിള്ളലുകൾ വീണു. വേദനയോടെ അവൻ തലയുയർത്തി നോക്കുമ്പോഴേക്കും, തനിക്ക് നേരെ വായുവിലൂടെ കുതിച്ചുചാടി വരുന്ന ആ രൂപത്തെയാണ് അവൻ കണ്ടത്.

ഒഴിഞ്ഞുമാറാൻ സമയം കിട്ടുന്നതിന് മുൻപ് തന്നെ ആ രൂപത്തിന്റെ പാദങ്ങൾ

💬 Comments

View all comments